ഒന്നര ദശാബ്ദം മുമ്പ് സ്ഥാപിച്ച പഞ്ചായത്ത് കുടിവെള്ള പദ്ധതി നോക്കുകുത്തി; കുടിവെള്ളമില്ലാതെ വരിഞ്ഞംകോളനി നിവാസികള്‍
ജില്ലാ പഞ്ചായത്ത് ചാത്തന്നൂര്‍, വരിഞ്ഞം ലക്ഷംവീട് കോളനിയില്‍ ഒന്നര ദശാബ്ദം മുമ്പ് സ്ഥാപിച്ച കുടിവെള്ള പദ്ധതിയിലെ ജലവിതരണം നിലച്ചിട്ട് വര്‍ഷങ്ങളായി. ചാത്തന്നൂര്‍ പഞ്ചായത്തിലെ അന്നത്തെ വരിഞ്ഞം വാര്‍ഡിലെ ലക്ഷം വീട് കോളനിയിലാണ് 2006-ല്ജലവിതരണ പദ്ധതി തുടങ്ങിയത്.
ആദ്യം കുഴിച്ച കിണറ്റിന് നല്ല ആഴമുണ്ടായിരുന്നുവെങ്കിലും അതില്‍ വെള്ളം കിട്ടിയില്ല. രണ്ടാമത് മറ്റൊരു കിണര്‍ കുഴിച്ചു. അതില്‍ മോട്ടോര്‍ സ്ഥാപിച്ച് ഉയരത്തില്‍ ടാങ്കും നിര്‍മ്മിച്ചു. എല്ലാ വീടുകളിലേയ്ക്കും പൈപ്പ് കണക്ഷനും നല്കി. വൈദ്യുതി ബോര്‍ഡ് മീറ്റര്‍ സ്ഥാപിച്ച് ജലവിതരണം നടത്തി വരികയായിരുന്നു. വൈദ്യുതി ചാര്‍ജ് ഗ്രാമപഞ്ചായത്ത് ഒടുക്കി കൊണ്ടിരുന്നു.
എന്നാല്‍ വൈദ്യുതി ചാര്‍ജ് നല്‍കേണ്ടത് ഗുണഭോക്താക്കള്‍ ആണെന്ന് പഞ്ചായത്ത് തീരുമാനിച്ചതോടെ ഗുണഭോക്താക്കള്‍ അതിന് തയാറായില്ല. വൈദ്യുതി ചാര്‍ജ് കുടിശികയായതോടെ വൈദ്യുതി ബോര്‍ഡ് കറന്റ് കട്ട് ചെയ്തു. മീറ്റര്‍ എടുത്തു മാറ്റി. 2016-ല്‍ മീറ്റര്‍ എടുത്തു മാറ്റിയതോടെ ജല വിതരണം നിലച്ചു. കോളനിവാസികള്‍ ദുരിതത്തിലായി.
ഇപ്പോഴത്തെ വയലിക്കട വാര്‍ഡിലാണ് വരിഞ്ഞം ലക്ഷംവീട് കോളനി പ്രദേശം. ജലവിതരണം പുനരാരംഭിക്കുവാന്‍ വര്‍ഷങ്ങളായിട്ടും ഗ്രാമ പഞ്ചായത്തംഗമോ, ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തോ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതു മൂലം ജനങ്ങള്‍ കുടിവെള്ളത്തിന് വേണ്ടി ദുരിതമനുഭവിക്കുകയാണ്.
ഉയര്‍ന്ന പ്രദേശമായതിനാല്‍ ഈപ്രദേശത്ത് ജലക്ഷാമം രൂക്ഷമാണ്. പരിസരത്ത് നിന്നും കോളനിവാസികള്‍ക്ക് ജലം സംഭരിക്കുവാന്‍ ഏറെ ബുദ്ധിമുട്ടുകളുണ്ട്. ലക്ഷം വീട് കോളിയിലെ ജലവിതരണ പദ്ധതി പുനസ്ഥാപിക്കണമെന്നാണ് ജില്ലാ പഞ്ചായത്തിനോടും ഗ്രാമ പഞ്ചായത്തിനോടും ജനപ്രതിനിധികളോടും ജനങ്ങള്‍ക്കുള്ള അപേക്ഷ.
https://www.facebook.com/Malayalivartha