ഇനിയെങ്കിലും നന്നാവാന്‍ നോക്കൂ... ജോസ് കെ മാണിക്ക് ഷോണ്‍ ജോര്‍ജിന്റെ ഉപദേശം
പാലാ ഉപതിരഞ്ഞെടുപ്പില്‍ മാണി സി.കാപ്പന്റെ വിജയത്തില്‍ ജോസ് കെ മാണിക്ക് നേരെ വിമര്‍ശനവുമായി ഷോണ്‍ ജോര്‍ജ് രംഗത്തെത്തിയിരിക്കുകയാണ്. ജോസ് കെ മാണിക്കും നിഷ ജോസ് കെ.മാണിക്കും നേരെയാണ് പി സി ജോര്‍ജിന്റെ മകനും കേരള കോണ്‍ഗ്രസ് യുവജനവിഭാഗം മുന്‍ നേതാവുമായിരുന്ന ഷോണ്‍ ജോര്‍ജിന്റെ വിമര്‍ശനം. മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാന്‍ ജോസ് കെ.മാണിയുടെ നിലപാടുകള്‍ മാത്രമാണ് കാരണമെന്നാണ് ഷോണ്‍ ഫേസ്ബുക്കിലൂടെ അഭിപ്രായപ്പെട്ടത്.
ഷോണിന്റെ ഫേസ്ബുക്ക് കുറിപ്പ്
അമ്ബത് വര്‍ഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വര്‍ഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേര്‍ന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാല്‍ ...... ഇവിടെയുള്ള കേരള കോണ്‍ഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്.....
മൂന്ന് മാസങ്ങള്‍ക്ക് മുമ്ബ് 33,000 വോട്ടിന്റെ ലീഡ് ഉണ്ടായിരുന്ന പാലാ നിയോജകമണ്ഡലത്തെ ഈ അവസ്ഥ എത്തിക്കാന്‍ ജോസ് കെ.മാണി നിങ്ങളുടെ നിലപാടുകള്‍ മാത്രമാണ് കാരണം..ഇനിയെങ്കിലും നന്നാവാന്‍ നോക്കൂ.
https://www.facebook.com/Malayalivartha