അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി... ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും.
അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പട്ടിക ഹൈക്കമാന്‍ഡിന് അയച്ചു. ഉപതെരഞ്ഞെടുപ്പിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. അരൂരില്‍ ഷാനിമോള്‍ ഉസ്മാനും കോന്നിയില്‍ മോഹന്‍ രാജും മത്സരിക്കും. വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാറിനെയും എറണാകുളത്ത് ടി.ജെ വിനോദിനെയും സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. പീതാംബരക്കുറിപ്പിനെതിരെയുള്ള ആരോപണങ്ങള്‍ വട്ടിയൂര്‍ക്കാവില്‍ തിരിച്ചടിയാകുമെന്ന പേടിയാണ് മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.മോഹന്‍കുമാറിനെ പരിഗണിക്കാന്‍ കാരണം.
ലീഗ് സീറ്റായ മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീനെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് അരൂര്‍ പിടിക്കാനുള്ള ചുമതല ഷാനിമോള്‍ക്ക് കെപിസിസി നല്‍കിയത്. ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം ലിജുവിനെ അവസാന നിമിഷം വരെ പരിഗണിച്ചു. പക്ഷേ മത്സരിക്കാനില്ലെന്ന ലിജു ഉറച്ച നിലപാടെടുത്തതോടെയാണ് ഷാനിമോള്‍ക്ക് അവസരം തെളിഞ്ഞത്.കോന്നി എ ഗ്രൂപ്പ് എടുത്തതോടെയാണ് അരൂര്‍ ഐ ക്ക് നല്‍കിയത്.
https://www.facebook.com/Malayalivartha