കൊച്ചിയില്‍ നിന്നും ഇസ്രയേലിലേക്ക് എത്താന്‍ ഇനി ആറു മണിക്കൂര്‍ മാത്രം....

കൊച്ചിയില്‍ നിന്നും ഇസ്രയേലിലേക്ക് എത്താന്‍ ഇനി ആറു മണിക്കൂര്‍ മാത്രം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഇസ്രയേലിലേക്ക് ഇന്നു മുതല്‍ നേരിട്ട് വിമാന സര്‍വീസ് തുടങ്ങുന്നു. കൊച്ചി വിമാനത്താവളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഗള്‍ഫ് മേഖലയ്ക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് വിമാന സര്‍വീസ് തുടങ്ങുന്നത്. ഇസ്രായേല്‍ എയര്‍ലൈന്‍സ് അര്‍ക്കിയയാണ് സര്‍വ്വീസ് നടത്തുന്നത്. ശനി, ചൊവ്വ എന്നീ ദിവസങ്ങളിലാണ് സര്‍വ്വീസ്.
വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ ഇസ്രായേലിലെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടുന്ന വിമാനം ശനി, ചൊവ്വ ദിവസങ്ങളില്‍ കൊച്ചി വിമാനത്താവളത്തിലെത്തും.
ഇസ്രായേല്‍ സമയം രാത്രി 8.45 നാണ് വിമാനം അവിടെ നിന്നും പുറപ്പെടുന്നത്. ഇന്ത്യന്‍ സമയം രാവിലെ 7. 50 നാണ് വിമാനം കൊച്ചിയിലെത്തുന്നത്. അതേ ദിവസങ്ങളില്‍ തന്നെ രാത്രി 9. 45 ന് വിമാനം ടെല്‍ അവിലിലേക്ക് മടങ്ങി പോകും. ആറ് മണിക്കൂറാണ് ഇസ്രാസേലിലേക്കുള്ള യാത്രാ സമയം. ശനിയാഴ്ചയാണ് ടെല്‍ അവീവില്‍ നിന്നും ആദ്യ വിമാനം കൊച്ചിയിലെത്തുന്നത്.
https://www.facebook.com/Malayalivartha





















