പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ച എസ് ടി പ്രൊമോട്ടറെ സസ്‌പെന്‍ഡ് ചെയ്തു

പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ വിവാഹം കഴിഞ്ഞക്കാൻ ഒരുങ്ങിയ എസ് ടി പ്രൊമോട്ടർക്ക് സസ്‌പെന്‍ഷൻ. ഇടമലക്കുടി വെള്ളവായ്കുടി സ്വദേശി നെഹ്‌റു (26) വിനെയാണ് സസ്‌പെൻഡ് ചെയ്തത്. ട്രൈബല്‍ ഓഫീസര്‍ പ്രദീപ് ഇത് സംബന്ധിച്ച വിവരം പറഞ്ഞു. സൂര്യനെല്ലി ടാങ്കുകുടി സ്വദേശിനിയാണ് പെൺക്കുട്ടി. പതിനഞ്ച് വയസ്സ് പ്രായമേ ആയിട്ടുള്ളൂ. . 23ാം തീയതി രാവിലെ 10 മണിയ്ക്കായിരുന്നു വിവാഹം ഉറപ്പിച്ചത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കിട്ടിയ വിവരം അറിഞ്ഞതോടെ കല്യാണത്തിന്‍റെ തലേദിവസം പൊലീസ് മറ്റ് ഉദ്യോഗസ്ഥരുമായി കുടിയിലെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ കുടിയിലെ കാണിയും പെൺക്കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ചു . അതിന് ശേഷം വിവാഹം മാറ്റി വയ്ക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 18 വയസ് തികഞ്ഞാലേ ഇനി വിവാഹം ചെയ്തു കൊടുക്കുയുള്ളൂവെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്ന് എഴുതി വാങ്ങി. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകന്‍ ജോണ്‍.എസ്.എഡ്വിന്‍, ഐ.സി.ഡി.എസ് പ്രവര്‍ത്തക ജെസി, ഷെല്‍ബി ബിനോയ് എന്നിവർ സ്ഥലത്ത് എത്തി.
https://www.facebook.com/Malayalivartha





















