Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഇരമ്പിയാർത്ത് ബസ് മുന്നിലേക്ക് വന്നതോടെ താന്‍ ആകെ മരവിച്ചു പോയി; ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടത്- അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ല- വെളിപ്പെടുത്തലുമായി ദൃശ്യങ്ങളിലെ യുവതി

28 SEPTEMBER 2019 11:20 AM IST
മലയാളി വാര്‍ത്ത

റോങ് സൈഡിലൂടെയെത്തിയ കെഎസ്‌ആർടിസിയ്ക്കു മുന്നിൽ ചങ്കുറപ്പോടെ തന്റെ സ്കൂട്ടറുമായി നിന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പെരുമ്പാവൂർ കെഎസ്‌ആര്‍ടിസി ബസ് ഡിപ്പോയ്ക്ക് മുന്നില്‍ വെച്ചുണ്ടായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ പെരുമാറ്റത്തിന് നവമാധ്യമങ്ങളില്‍ യുവതിക്ക് വന്‍ അഭിനന്ദനവും പിന്തുണയുമാണ് ലഭിച്ചിരുന്നത്.

എന്നാല്‍ അന്നുണ്ടായത് ചങ്കൂറ്റമോ, മര്യാദ പഠിപ്പിക്കലോ ഒന്നുമായിരുന്നില്ലെന്നാണ് വൈറലായ ദൃശ്യങ്ങളിലെ യുവതി സൂര്യ മനീഷ് വെളിപ്പെടുത്തുന്നത്. സത്യത്തില്‍ ഞാന്‍ ബസ് ഡ്രൈവറെ വെല്ലുവിളിക്കുകയായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് അറിയാതെ സ്തംഭിച്ചു പോയതാണെന്ന് യുവതി പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ സൂര്യ പറയുന്നത് ഇപ്രകാരമാണ്.

വളരെ ചെറിയ റോഡില്‍ ഒരു സ്‌കൂള്‍ ബസ് നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കുട്ടികള്‍ ബസില്‍ നിന്നും ഇറങ്ങുന്നുണ്ടായിരുന്നു. സമീപത്ത് വേറെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. അതിനാല്‍ തനിക്ക് പോകാന്‍ ഇടമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സ്‌കൂള്‍ ബസിന് പിന്നിലായി നടുറോഡില്‍ തന്നെ താന്‍ വാഹനം നിര്‍ത്തി. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ സ്‌കൂള്‍ ബസ് പോയി. ഇതേത്തുടര്‍ന്ന് താനും വണ്ടിയെടുത്തു.

അതിനിടെ ഒരു പ്രൈവറ്റ് ബസിനെ ഓവര്‍ടേക്ക് ചെയ്ത് കെഎസ്‌ആര്‍ടിസി ബസ് മുന്നിലേക്ക് വന്നു. ഇരമ്പിയാർത്ത് ബസ് മുന്നിലേക്ക് വന്നതോടെ താന്‍ ആകെ മരവിച്ചു പോകുകയായിരുന്നു. ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യം കൊണ്ട് മാത്രമാണ് താന്‍ രക്ഷപ്പെട്ടത്. മരവിച്ചുപോയ താന്‍ ബസിലെ യാത്രക്കാരോ, മറ്റുള്ളവരോ പറഞ്ഞതൊന്നും കേട്ടില്ല. ഡ്രൈവര്‍ ബസ് ഉടന്‍ തന്നെ ശരിയായ ദിശയിലേക്ക് മാറ്റി പോകുകയായിരുന്നു. സത്യത്തില്‍ ഡ്രൈവറെ താന്‍ വെല്ലുവിളിക്കുകയായിരുന്നില്ല. കഴിഞ്ഞ ഏഴുവര്‍ഷമായി വാഹനമോടിക്കുന്ന തനിക്കുണ്ടാകുന്ന ആദ്യത്തെ അനുഭവമാണ് ഇതെന്നും സൂര്യ മനീഷ് പറയുന്നു.

യുവതിയുടെ വെളിപ്പെടുത്തലിനെ ശരിവെക്കുന്നതാണ് ബസ് ഡ്രൈവറുടെ അഭിപ്രായവും. സ്‌കൂള്‍ ബസ് നിര്‍ത്തി കുട്ടികള്‍ ഇറങ്ങുന്നതു കണ്ടാണ് താന്‍ ഒഴിഞ്ഞ ഇടത്തേക്ക് ബസ് വെട്ടിച്ച്‌ ഓടിച്ചത്. അപ്പോഴാണ് ഒരു യിവതി നടുറോഡില്‍ സ്‌കൂട്ടര്‍ നിര്‍ത്തിട്ടിരിക്കുന്നത് കണ്ടത്. ആ യുവതി തന്നെ നോക്കി. അപ്പോള്‍ ചിലര്‍ ആ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുന്നതും കണ്ടു. യുവതിയുടെ അടുത്ത സുഹൃത്തുക്കള്‍ പ്രശസ്തിക്ക് വേണ്ടി ചെയ്തതാണെന്നാണ് കരുതിയത്. യുവതി വാഹനം മാറ്റാത്തതുകൊണ്ട് താന്‍ റോഡിന്റെ ഇടതുവശത്തേക്ക് ബസ് മാറ്റി, ഡിപ്പോയിലേക്ക് പോകുകയായിരുന്നുവെന്ന് ഡ്രൈവര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (5 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (5 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (5 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (5 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (5 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (5 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (9 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (10 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (10 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (11 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (12 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (12 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (12 hours ago)

Malayali Vartha Recommends