മരടിലെ ഫ്‌ലാറ്റുകളില്‍ കുടിവെള്ളവും വൈദ്യുതിയും ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ഉടമകള്‍

മരടിലെ ഫ്‌ലാറ്റുകളില്‍ കുടിവെള്ളവും വൈദ്യുതിയും ഉടന്‍ പുനഃസ്ഥാപിക്കണമെന്ന് ഉടമകള്‍. ഫ്‌ലാറ്റുകളില്‍ നിന്ന് ഒഴിയാന്‍ ഉപാധികള്‍ വെച്ച് താമസക്കാര്‍. ഒഴിയാന്‍ ഒരു മാസംഅനുവദിക്കണമെന്ന് ഫ്‌ലാറ്റ് ഉടമകള്‍ ആവശ്യപ്പെട്ടു. പകരം നല്‍കുന്ന താമസസ്ഥലത്തിന്റെ സുരക്ഷിതത്വവും സൗകര്യങ്ങളും ബോധ്യപ്പെടുത്തണം.
ഫ്‌ലാറ്റ് ഒഴിയുന്നതിന് മുമ്പ് താല്‍ക്കാലിക നഷ്ടപരിഹാരമായ 25 ലക്ഷം രൂപ ലഭിക്കണം. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെടുമെന്നും ഫ്‌ലാറ്റ് സംരക്ഷണ സമിതി അറിയിച്ചു. വെള്ളവും വെളിച്ചവും വിച്ഛേദിച്ചതിനെതിരെ റാന്തല്‍ തെളിച്ചും പന്തം കത്തിച്ചും വെള്ളിയാഴ്ചയും പ്രതിഷേധം തുടര്‍ന്നു. താമസക്കാരുടെ ആശ്രയമായിട്ടുള്ളത് ജനറേറ്ററുകളും ടാങ്കറിലെത്തിക്കുന്ന കുടിവെള്ളവുമാണ്.
"
https://www.facebook.com/Malayalivartha





















