Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മുത്തേ… ഇജ്ജ് പുലിയാട്ടോ, ഇവനാണ് റൈഡര്‍, പൊളിച്ചു… മച്ചാ, തകര്‍ത്തളിയാ; ബൈക്കിലെ അഭ്യാസ പ്രകടനകൾക്ക് കിട്ടിയ പ്രോത്സാഹന കമന്റിൽ, വാഹനം യാത്ര ചെയ്യാനുള്ളതാണ് അല്ലാതെ അഭ്യാസത്തിനുള്ളതല്ലെന്ന താക്കീതിനെ തഴഞ്ഞ് "ഉപദേശങ്ങള്‍ സ്വീകരിക്കുന്നതല്ല " എന്ന കമന്റിട്ട്, ബൈക്കില്‍ മരണം തേടി പോയി 21കാരനും- കണ്ണീർ കുറിപ്പ്

28 SEPTEMBER 2019 11:56 AM IST
മലയാളി വാര്‍ത്ത

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം നല്‍കി അവരെ ദുരന്തത്തിലേക്ക് തള്ളി വിടുമ്പോൾ അല്ലെങ്കില്‍ അപകടരമായ ഡ്രൈവിങിനെ പ്രോത്സാഹിപ്പിച്ച്‌ കൈയ്യടിച്ച്‌ ആഘോഷമാക്കുമ്പോൾ വരാനിരിക്കുന്ന വലിയ ദുരന്തം കൂടി കാണാതെ പോകരുതെന്ന് ഓർമ്മിപ്പിച്ച് ഫേസ്ബുക്ക് കുറിപ്പ്. അതിവേഗത്തില്‍ വാഹനമോടിച്ചും ബൈക്കിനെ തലകുത്തി നിര്‍ത്തുന്ന പോലുള്ള സാഹസിക റൈഡുകള്‍ നടത്തിയും ഫോട്ടോയെടുത്ത് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത, പിന്നീട് മരണം തേടിയെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥി ശ്രീരാഗിനെ ഓര്‍ത്തുകൊണ്ടാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാറാട് ചെറുപ്പറമ്പിൽ കരുവന്റെവിടെ തൈക്കണ്ടി ബാലന്റെ മകൻ ശ്രീരാഗ് (21) വാഹനാപകടത്തിൽ മരിച്ചത് മരിച്ചത്. ശ്രീരാഗ് ഓടിച്ചിരുന്ന ബൈക്കും എതിരെ വരികയായിരുന്നു കാറും കൂട്ടിയിടിച്ചായിരുന്നു മരിച്ചത്. വിദ്യാര്‍ത്ഥിയെക്കുറിച്ച്‌ നൂറനാട് ജയപ്രകാശ് എന്ന വ്യക്തി എഴുതിയ പോസ്റ്റ് ഇങ്ങനെ:

റൈഡര്‍..

ചെറുപ്പത്തിലേ മക്കള്‍ക്ക് വിലകൂടിയ ബൈക്ക് വാങ്ങിക്കൊടുക്കുന്ന മാതാപിതാക്കളോടൊരു വാക്ക്.നിങ്ങള്‍ ഒരിക്കലെങ്കിലും അത് വേണ്ടിയിരുന്നില്ല എന്ന് ചിന്തിച്ചിട്ടുണ്ടാകും തീര്‍ച്ച. അങ്ങനെ ചിന്തിക്കാന്‍ പല സന്ദര്‍ഭങ്ങളും ഉണ്ടായേക്കാം. അതിപ്പോ, അവന്‍ രാത്രിയില്‍ വീട്ടില്‍ വരാന്‍ താമസിച്ചപ്പോളാകാം. അല്ലെങ്കില്‍ അവന്‍ അവന്റെ രണ്ട് കുട്ടൂകാരേക്കൂടി പിറകിലിരുത്തി പോകുന്നത് നിങ്ങള്‍ കാണുമ്ബോഴാകാം. അതുമല്ലെങ്കില്‍ അവന്‍ അതിവേഗത്തില്‍ വണ്ടി ഓടിക്കുന്നു എന്ന് ആരെങ്കിലും പറയുമ്ബോഴാകാം. അല്ലെങ്കില്‍ പെട്രോളിനോ, വണ്ടിയുടെ അറ്റകുറ്റപ്പണികള്‍ക്കോ നിങ്ങളോട് കാശ് ചോദിക്കുമ്ബോളാകാം.

അതുമല്ലെങ്കില്‍ അപകടത്തില്‍പ്പെട്ട് അവന്‍ ആശുപത്രിയില്‍ കിടന്നപ്പോഴാകാം.ഇല്ലേ, അങ്ങനെ നിങ്ങള്‍ക്ക് തോന്നിയിട്ടില്ലേ, ഉണ്ട്..തോന്നിയിട്ടുണ്ട് അതാണ് സത്യം.

21 വയസ്സുവരെ ഒരു കുഞ്ഞിനേ വളര്‍ത്തിയെടുക്കുന്ന മാതാപിതാക്കള്‍ക്ക് അവനില്‍ അല്ലെങ്കില്‍ അവളില്‍ എന്തെല്ലാം പ്രതീക്ഷകളുണ്ടാകും. വിദ്യാഭ്യാസം, ജോലി, വിവാഹം, കുടുംബം, വീട്……. അങ്ങനെ … അങ്ങനെ..

മരണം ഒരിക്കല്‍ വരും എന്നെയും നിന്നെയും തേടി ,അവരെയും ഇവരെയും തേടി. അതെല്ലാവര്‍ക്കുമറിയാം.എന്നാല്‍ അത് നമ്മള്‍ വാങ്ങിക്കൊടുത്ത ആ വണ്ടിയുടെ രൂപത്തിലായിരുന്നു എന്നറിയുന്ന നിമിഷം എന്തായിരിക്കും നമ്മുടെ മനസ്സില്‍. വാട്ട്സാപ്പില്‍ കിട്ടിയ ഒരു പേപ്പര്‍ കട്ടിംഗും ഒരു ചിത്രവുമാണ് ഈ കുറിപ്പിനാധാരം. ഈ 21 കാരന്റെ വിയോഗം എനിക്കോ നിങ്ങള്‍ക്കോ ഒരു നഷ്ടവുമില്ല. നഷ്ടങ്ങള്‍ അവര്‍ക്കാണ് ഇവനേ പെറ്റ് പോറ്റിയവര്‍ക്ക്. ബൈക്കില്‍ മാന്ത്രിക വിദ്യകള്‍ കാണിക്കുന്നത് ഇപ്പോഴത്തേ കുട്ടികള്‍ക്കിടയില്‍ ഒരു ഹരമായി മാറിയിരിക്കുകയാണ്.

ദേ.. ഇവനും അവരുടെ കൂട്ടത്തില്‍ പെട്ടവനായിരുന്നു. താനിട്ട പോസ്റ്റിന് താഴെ കൂട്ടുകാരെന്ന് പറയുന്നവരുടെ പ്രോത്സാഹനം കൂടി ആയപ്പോള്‍ വീണ്ടും ഉയരങ്ങളിലെത്താനവന്‍ കൊതിച്ചു. ആദ്യമിട്ട പടത്തിന് 1.2K ലൈക്ക് കിട്ടിയപ്പോള്‍ അവനതിലും വലിയ സാഹസികതകള്‍ തേടി. അതിനടിയിലെ കമണ്ടുകള്‍ അവനേ കോരിത്തരിപ്പിച്ചു.

വോവ്..മുത്തേ…ഇജ്ജ് പുലിയാട്ടോ, ഇവനാണ് റൈഡര്‍, പൊളിച്ചു… മച്ചാ, തകര്‍ത്തളിയാ, ഹോ…. അപാര ചങ്കുറപ്പാ..അങ്ങനെ പോകുന്നു കമണ്ടുകളുടെ നിരകള്‍. ഇടയില്‍ ആരോ ഒരു കമണ്ടിട്ടു. കുഞ്ഞേ…. അരുത് വാഹനം യാത്ര ചെയ്യാനുള്ളതാണ് അല്ലാതെ അഭ്യാസത്തിനുള്ളതല്ല… അപകടമാണത്. നീ, മാത്രമല്ല എതിരേ വരുന്ന കാല്‍നടക്കാര്‍ക്കും, സൈക്കിള്‍ യാത്രക്കാര്‍ക്കും, വാഹനയാത്രക്കാര്‍ക്കും ഒക്കെ അപകടമാണ്.നമുക്കിത് വേണ്ടാട്ടോ..

അടുത്ത പോസ്റ്റില്‍ അവനെഴുതി, 'ഉപദേശങ്ങള്‍ സ്വീകരിക്കുന്നതല്ല '

കുഞ്ഞേ പ്രോത്സാഹിപ്പിച്ചവര്‍ക്ക് നിനക്കൊരു ആദരാഞ്ജലി നേര്‍ന്നു പോകാം.പക്ഷേ വേണ്ടപ്പെട്ടവര്‍ക്ക് നീ നല്‍കിയത് തീരാ ദു:ഖമാണ്. ചീറിപ്പായുമ്ബോഴും, റോഡില്‍ അഭ്യാസങ്ങള്‍ കാണിക്കുമ്ബോഴും ചിലരത് ആസ്വദിക്കുമെങ്കിലും ഏറെപ്പേരും മനസ്സില്‍ ശപിക്കുന്നുണ്ടാകും.

കാലന്റെ പോക്ക് കണ്ടോ…..? ഇവനെന്താ വായൂഗുളികയ്ക്ക് പോവാണോ….? എവിടേലും വീണ് കാലൊടിഞ്ഞ് കിടക്കുമ്ബോ അറിഞ്ഞോളും. ചന്തിക്കീഴിലൊരു വണ്ടിയുണ്ടേല്‍ പിന്നെ ഇവനൊന്നും നിലത്തല്ല. അങ്ങനെ പല കമണ്ടുകളും നാം കേള്‍ക്കാറ് പതിവാണ്. എന്തിനാ വെറുതേ ഈ പ്രാക്കുകള്‍ വാങ്ങുന്നത്. ഒരമ്മ മക്കളേ ഒരുക്കി സ്കൂളില്‍ വിടുമ്ബോള്‍ അവരോട് പറയുന്നത് ഇത്രമാത്രം. മക്കളേ…. സൂക്ഷിച്ച്‌ പോകണേ കുറേ തലതെറിച്ച പിള്ളേര് വണ്ടീം കൊണ്ടിറങ്ങീട്ടുണ്ട് റോഡില്‍ അഭ്യാസം കാണിക്കാന്‍, നോക്കിം കണ്ടും ഒക്കെ പോണേ കുഞ്ഞേ…

എന്റെ വീടിനടുത്ത് പത്ത് വയസ്സു മുതല്‍ ഒരു പയ്യന്‍ ഇരുചക്ര വാഹനം പറത്തുന്നത് ഞാന്‍ കാണുന്നുണ്ട്. അതും അതിവേഗത്തില്‍. അവന്റെ വീട്ടുകാര്‍ അതിന് സപ്പോര്‍ട്ടുമാണ്. ഒരിക്കലവനോട് ആരോ പറഞ്ഞു മോനേ, ഇത്ര സ്പീഡില്‍ വണ്ടി ഓടിക്കരുത് അപകടമാണ്. അതിന് അവന്‍ പറഞ്ഞ മറുപിടി കേള്‍ക്കണോ? ഏതായാലും ഒരുദിവസം ചാകും പിന്നെന്തിനാ പേടിക്കുന്നത്…? ഇപ്പോള്‍ അവന്‍ കാറും അതിവേഗത്തില്‍ ഓടിക്കുന്നുണ്ട് അവന്റെ പ്രായമോ… 13 വയസ്സ്. അവന്റെ അച്ഛനാണേല്‍ അതിന് കട്ട സപ്പോര്‍ട്ടും.

ആ നമുക്കെന്ത് ചേതം എന്നുംപറഞ്ഞ് പോകാം, പക്ഷേ അവരോടിക്കുന്ന പാതയിലൂടെയല്ലേ നമ്മുടെ കുഞ്ഞുങ്ങള്‍ സ്കൂളില്‍ പോകുന്നതും വയസ്സായ അച്ഛനമ്മമാര്‍ നടന്നു പോകുന്നതും അതുകൊണ്ട് പറഞ്ഞു പോയതാ. ഉപദേശമല്ല മക്കളേ. ഒരപേക്ഷയാണ്തെറ്റാണെങ്കില്‍ പൊറുക്കണേ.

നൂറനാട് ജയപ്രകാശ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (5 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (5 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (5 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (5 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (5 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (9 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (10 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (11 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (11 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (12 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (12 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (13 hours ago)

Malayali Vartha Recommends