Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

റാപ്പിഡ് കണക്ഷന്‍ എന്ന പേരിൽ അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കെ.എസ്.ഇ.ബി..ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലാണ് കണക്ഷൻ ലഭിക്കുന്നത്

28 SEPTEMBER 2019 12:11 PM IST
മലയാളി വാര്‍ത്ത

ഒരു വീടു വച്ചാൽ ആദ്യം വേണ്ടത് വെളിച്ചമാണ്. ഗൃഹപ്രവേശനത്തിനു മുമ്പേ വൈദ്യുതി കണക്ഷൻ കിട്ടുക എന്നതായിരുന്നു ഏറ്റവും വലിയ കടമ്പ. എന്നാൽ ഇനി അതേക്കുറിച്ചുള്ള വേവലാതി വേണ്ട ..വൈദ്യുതി കണക്ഷനുവേണ്ടി മാസങ്ങളോളം കെഎസ്ഇബി ഓഫീസിൽ കയറിയിറങ്ങി നടന്നിരുന്നതൊക്കെ പഴങ്കഥയാകാൻ പോകുന്നു..
ഇനി വൈദ്യുതി കണക്ഷന് അപേക്ഷിച്ച് ആള് വീട്ടിലെത്തുമ്പോഴേക്കും സൈറ്റിൽ കണക്ഷൻ കിട്ടിക്കഴിഞ്ഞിരിക്കും..

റാപ്പിഡ് കണക്ഷന്‍ എന്ന പേരിൽ അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കെ.എസ്.ഇ.ബി തയാറെടുത്തുകഴിഞ്ഞു . ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലാണ് കണക്ഷൻ ലഭിക്കുന്നത്.

മുൻപ് പുതിയ വൈദ്യുതി കണക്ഷനുവേണ്ടി വിവിധ ഘട്ടങ്ങളിലായി മൂന്നിനം ഫീസടയ്ക്കണമായിരുന്നു. പിന്നീട് അധികൃതരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കണക്ഷന്‍ ലഭിക്കാനായി ദിവസങ്ങളല്ല മാസങ്ങൾ തന്നെ വേണ്ടിവറം എന്നതായിരുന്നു അവസ്ഥ
എന്നാലിപ്പോള്‍ രേഖകള്‍ തയ്യാറാക്കി സെക്ഷന്‍ ഓഫീസിലെത്തുന്ന ഉപഭോക്താവിന് മൂന്നിനം ഫീസുകളും ഒന്നിച്ച് അടയ്ക്കാനാകും. തുടർന്ന് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ മീറ്ററും സാധനസാമഗ്രികളുമായി കണക്ഷന്‍ നല്‍കേണ്ട സ്ഥലത്തെത്തി കണക്ഷൻ നൽകും. വയറിങ്ങും മറ്റും പരിശോധിച്ച് തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തണമെന്നുമാത്രം

കുറഞ്ഞ സമയത്തിനുള്ളിൽ കണക്ഷൻ നൽകുന്ന ഈ പരിപാടിക്ക് റാപ്പിഡ് കണക്ഷൻ എന്നാണു പേര്.. മിന്നൽ വേഗത്തിൽ കണക്ഷൻ നൽകുന്നതിന് വൈദ്യുതി ബോർഡ് ജീവനക്കാർക്ക് പ്രത്യേക പാരിതോഷികം നൽകുന്നുമുണ്ട് സർക്കാർ ..അതുകൊണ്ടു തന്നെ ജീവനക്കാരും വലിയ ആവേശത്തിലാണ്

പുതിയ തൂണുകള്‍ സ്ഥാപിച്ചോ നിശ്ചിത ദൂരപരിധിയില്‍ കൂടുതലുള്ളതോ ആയ കണക്ഷനുകള്‍ തല്‍ക്കാലം റാപ്പിഡ് കണക്ഷൻ പദ്ധതിയിൽ ഉൾപ്പെടുത്തില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

പുതിയ കണക്ഷന് അപേക്ഷിക്കുന്നവർ ചെയ്യേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം ...വൈദ്യുതി കണക്‌ഷന് അപേക്ഷിക്കുന്നവർ സിംഗിൾഫേസ്, ത്രീഫേസ് എന്നിവയിൽ ഏതു വേണമെന്ന് വ്യക്തമാക്കണം. 5000 വാട്സിനു മുകളിൽ ലോഡ് വരുന്നുണ്ടെങ്കിൽ ത്രീഫേസ് കണക്‌ഷൻ മാത്രമേ നൽകുകയുള്ളൂ. ഗാർഹികാവശ്യത്തിനുള്ള കണക്‌ഷനെടുക്കുമ്പോൾ ആ സ്ഥലത്ത് ത്രീഫേസ് ലൈൻ ഇല്ലെങ്കിൽ ലൈൻ വരുന്ന മുറയ്ക്ക് കണക്ഷൻ എടുത്തുകൊള്ളാമെന്ന ഉറപ്പിന്മേൽ 5000 വാട്സിനു മുകളിൽ ലോഡ് ഉപയോഗിക്കുന്നവർക്കും സിംഗിൾ ഫേസ് കണക്‌ഷൻ അനുവദിക്കും. ഇതിന് 13–ാം നമ്പർ ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്

വൈദ്യുതി കണക്‌ഷൻ നൽകുവാനായി പോസ്റ്റിനും മറ്റും ചെലവാകുന്ന തുക ഉപഭോക്താവിൽ നിന്നാണ് ഈടാക്കുന്നത് . ഇലക്ട്രിസിറ്റി ആക്ട് 2003, 46–ാം വകുപ്പു പ്രകാരം റെഗുലേ റ്ററി കമ്മീഷൻ അംഗീകരിച്ച നിരക്കാണ് ഈടാക്കുക. ഈ തുകയ്ക്ക് ഒ.വൈ.സി. എന്നാണ് പറയുക. 18, 19 നമ്പറുകളിലേക്കുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് നൽകിയാണ് ഒ.വൈ.സി. അടയ്ക്കേണ്ടത്..ഇങ്ങനെ പോസ്റ്റുകൾ സ്ഥാപിക്കേണ്ട അവസരത്തിൽ റാപിഡ് കണക്ഷൻ തല്ക്കാലം സാധ്യമല്ലെന്നു വൈദ്യുതിബോർഡ് അറിയിച്ചിട്ടുണ്ട്

നിലവിലുള്ള പോസ്റ്റിൽ നിന്ന് 35 മീറ്റർ അകലെയാണ് വൈദ്യുതി മീറ്റർ സ്ഥാപിക്കേണ്ടതെങ്കിൽ ഓവർ ഹെഡ് ലൈൻ ആവശ്യമായി വരും.. അതുപോലെ സിംഗിൾ ഫേസ് ലൈൻ മാത്രമുള്ള സ്ഥലത്ത് ത്രീഫെയ്സ് കണക്ഷൻ നൽകേണ്ടി വരുമ്പോഴും , ആ സ്ഥലത്ത് തെരുവു വിളക്കിനായുള്ള ലൈനുകൾ മാത്രമേ ഉള്ളൂ എങ്കിലും ഓവർ ഹെഡ് ലൈൻ ആവശ്യമായി വരും .ഇത്തരം സന്ദർഭങ്ങളില്ലെങ്കിൽ അപേക്ഷിച്ച് രണ്ടോ മൂന്നോ മണിക്കൂറിനുള്ളിൽ തന്നെ ഇലക്ട്രിസിറ്റി കണക്ഷൻ ലഭിക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (5 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (5 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (5 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (5 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (5 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (5 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (9 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (9 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (10 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (11 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (11 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (12 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (12 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (13 hours ago)

Malayali Vartha Recommends