പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഹൈക്കോടതിയുടെ അനുമതി

പിറവം പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഞായറാഴ്ച കുര്‍ബാന നടത്താന്‍ ഹൈക്കോടതിയുടെ അനുമതി. പള്ളിയില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനെതിരെ കോട്ടയം കേന്ദ്രീകരിച്ച് പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് യാക്കോബായ വിഭാഗം.
പിറവം പള്ളിയില്‍ ഞായറാഴ്ച ഓര്‍ത്തഡോക്‌സ് വൈദികന്റെ കാര്‍മികത്വത്തില്‍ ആയിരിക്കും കുര്‍ബാന. ഇടവകാംഗങ്ങള്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ തടസമുണ്ടാകില്ല. ഇനി ഒരു ഉത്തരവുണ്ടാകുന്നവരെ കളക്ടര്‍ക്കായിരിക്കും പള്ളിയുടെ നിയന്ത്രണമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ പള്ളിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയാല്‍ അവരെ ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കാന്‍ പോലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോടതിയുടെ മറ്റൊരു ഉത്തരവുണ്ടാകും വരെ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. കളക്ടറുടെയും പോലീസിന്റെയും മുന്‍കൂര്‍ അനുമതിയോടെ സെമിത്തേരിയില്‍ സംസ്‌കാര ശുശ്രൂഷ അടക്കമുള്ള ചടങ്ങുകള്‍ നടത്താം.
"
https://www.facebook.com/Malayalivartha





















