കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകവേ രണ്ടാം ക്ലാസുകാരനെ ജീപ്പിടിച്ച് തെറിപ്പിച്ചു ദേഹത്ത് കൂടി ജീപ്പിന്റെ ചക്രം കയറിയിറങ്ങി ദാരുണാന്ത്യം

രണ്ടാം ക്ലാസുകാരൻ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകവേ ജീപ്പിടിച്ച് മരിച്ചു. തയ്യില്‍ കുറുവ റോഡിലെ നിതാല്‍ ഹൗസില്‍ സഹീര്‍-ഷറിന്‍ ദമ്പതികളുടെ മകന്‍ അയന്‍ സഹീറാണ് ജീപ്പിടിച്ച് മരിച്ചത്. കുട്ടിയുടെ ദേഹത്ത് കൂടി ജീപ്പിന്റെ ചക്രം കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കണ്ണൂരിലെ റിംസ് സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് അയന്‍. വീട്ടില്‍ നിന്നു തൊട്ടടുത്ത കടയിലേക്ക് പോകവെ രാവിലെ 8.30ഓടെയാണ് അപകടം. ഉടന്‍ ജില്ലാ ആശുപത്രിയിലും ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha





















