ഫ്‌ളാറ്റ് പൊളിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്, കുറേക്കൂടി സമയം വേണമെന്ന് താമസക്കാര്‍, ഇതോടെ മരട് വീണ്ടും കീറാമുട്ടിയായി മാറിയിരിക്കുകയാണ്

മരടില്‍ ചീഫ് സെക്രട്ടറി വീണ്ടും വില്ലനാകുന്നെന്ന് താമസക്കാര്‍. സുപ്രീംകോടതി ഉത്തരവ് പ്രകാരം നാളെ ഫഌറ്റ് പൊളിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് വ്യക്തമാക്കിയതിന് പിന്നാലെ തങ്ങള്‍ക്ക് കുറേക്കൂടി സമയം വേണമെന്ന് താമസക്കാര്‍ ആവശ്യപ്പെട്ടു. ആദ്യം സര്‍ക്കാര്‍ കുടിവെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഉടമകള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം ഉടന്‍ നല്‍കും. ആ തുക ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും ഈടാക്കും. അതിനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. നിര്‍മാതാക്കളായ ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചു. അതിന് മുന്നോടിയായി അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ഉടമകള്‍ക്ക് ഇടക്കാല നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം ഒരുമാസത്തിനകം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അതിന് അനുസരിച്ചാണ് സര്‍ക്കാരിന്റെ നടപടി. വിദേശത്തുള്ള താസക്കാരില്‍ പലരും ഇനിയും എത്താനുണ്ട്. ഉള്ളവര്‍ക്ക് മറ്റിടങ്ങളിലേക്ക് മാറുന്നതിനും മറ്റും സാവകാശം വേണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് ഉടമകള്‍ കത്ത് നല്‍കി. നഷ്ടപരിഹാരം വേഗം ലഭ്യമാക്കണം, ഒഴിയുന്നതിനു മുന്‍പ് കണക്കെടുപ്പ് പൂര്‍ത്തിയാക്കണം. ബലം പ്രയോഗിച്ചു ഒഴിപ്പിച്ചാല്‍ നാളെ മുതല്‍ നിരാഹാര സമരം തുടങ്ങുമെന്നും ഉടമകള്‍ മുന്നറിയിപ്പ് നല്‍കി. ഇതോടെ മരട് വീണ്ടും കീറാമുട്ടിയായി മാറിയിരിക്കുകയാണ്. സുപ്രീംകോടതി ഇടപെട്ടതിനാല്‍ സര്‍ക്കാരിന് മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല.
ഒഴിപ്പിക്കലിന് മുന്നോടിയായി ഇന്ന് ചേര്‍ന്ന മരട് നഗരസഭാ യോഗത്തില്‍ വലിയ ബഹളം നടന്നു. കൗണ്‍സിലിന് സെക്രട്ടറി എത്താത്തതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങിനാണ് സെക്രട്ടറിയുടെ പ്രത്യേക ചുമതല നല്‍കിയിരിക്കുന്നത്. അദ്ദേഹം എത്താത്തതിനാല്‍ ഭരണപ്രതിസന്ധി നിലനില്‍ക്കുന്നെന്ന് കാട്ടി ചെയര്‍പേഴ്‌സണ്‍ വകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫഌറ്റ് ഒഴിപ്പിക്കല്‍ അല്ലാതെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് സബ് കളക്ടര്‍ അറിയിച്ചു. സെക്രട്ടറിയുടെ ചുമതല സൂപ്രണ്ടിന് നല്‍കണമെന്ന് ഭരണപക്ഷത്തെ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷം ക്രമപ്രശ്‌നവുമായി രംഗത്തെത്തുകയായിരുന്നു.
സെക്രട്ടറി ഇല്ലാതെ കൗണ്‍സില്‍യോഗം ചേരാനാകില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഫ്‌ലാറ്റ് പൊളിക്കാനായി സ്വീരിച്ച നടപടികള്‍ വിശദീകരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ മുനിസിപ്പല്‍ എഞ്ചിനീയരോട് ആവശ്യപ്പെട്ടു. ഇക്കാര്യം അജണ്ടയിലുണ്ടോ എന്ന് മുനിസിപ്പല്‍ എഞ്ചിനീയര്‍ ചോദിച്ചതോടെയാണ് ബഹളം ആരംഭിച്ചത്. അതോടെ ഭരണപക്ഷം എഞ്ചിനീയര്‍ക്കെതിരെ തിരിഞ്ഞു. പ്രതിപക്ഷം അതിനെ എതിര്‍ത്ത് രംഗത്തെത്തി. അതോടെ യോഗം അലംങ്കോലമാവുകയായിരുന്നു. തീരദേശപരിപാലന നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് മരടിലെ ഫഌറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇത് ഒഴിവാക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിച്ചെങ്കിലും പൊളിക്കാന്‍ മറ്റാരെയെങ്കിലും ചുമതലപ്പെടുത്തുമെന്ന് സുപ്രീംകോടതി തിരിച്ചടിച്ചു. ഒപ്പം ഉടമകള്‍ക്ക് ബില്‍ഡറില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങിക്കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha





















