സെപ്റ്റംബർ 30 മുതൽ ഒക്ടോബർ രണ്ട് വരെ കേരളത്തിൽ ശക്തമായ മഴ..സെപ്റ്റംബർ 28, 29 തീയതികളിൽ ഏതാനും ഇടങ്ങളിലും സെപ്റ്റംബർ 30 ന് പരക്കെയും കേരളത്തിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം ...

തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ പൊതുവെ ദുർബലമായിരുന്നു. സംസ്ഥാനത്ത് ഒന്ന് രണ്ട് സ്ഥലങ്ങളിൽ മാത്രമാണ് വേണ്ടത്ര മഴ ലഭിച്ചത്. ഇടുക്കി ജില്ലയിലെ മൂന്നാറും മൈലാടുംപാറയിലും ഓരോ സെന്റിമീറ്റർ വീതം മഴയാണ് ലഭിച്ചത്
അതേസമയം പാലക്കാട് ജില്ലയില്‍ ഇത്തവണ 41 ശതമാനം മഴയാണ് ലഭിച്ചത്. കോഴിക്കോട് ഇത് 36 ശതമാനം. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇത് 20 ശതമാനം മുകളിലായിരുന്നു. സാധാരണ ഗതിയില്‍ ലഭിക്കുന്ന മഴയേക്കാള്‍ കൂടിയ തോതാണ് ഇത്തവണ ലഭിച്ചത്. സാധാരണ ഗതിയില്‍ കാലവര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ അവസാനിക്കാറുള്ളതാണ്. എന്നാല്‍ ഇത്തവണ അത് നീളാനാണ് സാധ്യത.
വരും ദിവസങ്ങളിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. സെപ്റ്റംബർ 28 മുതൽ ഒക്ടോബർ രണ്ട് വരെയുള്ള ദിവസങ്ങളിൽ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ രണ്ട് വരെയുള്ള മൂന്ന് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു. ഈ ദിവസങ്ങളിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ മഴ വരെ ലഭിച്ചേക്കാം.. സെപ്റ്റംബർ 28, 29 തീയതികളിൽ ഏതാനും ഇടങ്ങളിലും സെപ്റ്റംബർ 30 ന് പരക്കെയും കേരളത്തിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം
ലക്ഷദ്വീപില്‍ അടക്കം ശക്തമായ മഴയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായത്. കാസര്‍കോട് ജില്ലയിലെ ജില്ലയിലെ ഹൊസ്ദുര്‍ഗിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്.
മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. അറബികടലില്‍ ഗുജറാത്ത് തീരത്തിന് മുകളിലായി രൂപം കൊണ്ട തീവ്രന്യൂനമര്‍ദമാണ് കേരളത്തില്‍ മഴ ശക്തമാക്കിയത്.
ഇതിനെ തുടര്‍ന്ന് ഹികാ ചുഴലിക്കാറ്റ് മണിക്കൂറില്‍ 19 കിലോ മീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഹിക ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നുവെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ
https://www.facebook.com/Malayalivartha





















