Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ശൊ പെട്ടന്നാ തോന്നണേ... പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബിഹാര്‍ കോടതിയില്‍ കേസ്; ഇമ്രാന്‍ ഖാന്‍ ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധ ഭീഷണിയും ആക്ഷേപകരമായ പ്രസ്താവനകളും ഉയര്‍ത്തി; ഇമ്രാന്‍ ഖാനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ അഭ്യര്‍ഥിച്ചു

29 SEPTEMBER 2019 09:55 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയ്‌ക്കെതിരെ കളിക്കുന്ന പാകിസ്ഥാന് ഒരു ഇന്ത്യന്‍ പൗരന്‍ സൂപ്പര്‍ പണി കൊടുത്തതാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ബീഹാറിലെ മുസാഫര്‍പുര്‍ ജില്ലാ കോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്. സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകനാണ് ഇമ്രാന്‍ ഖാനെതിരെ ചീഫ് ജുഡീഷ്വല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ ഇമ്രാന്‍ ഖാന്‍ ഇന്ത്യയ്‌ക്കെതിരെ ആണവയുദ്ധ ഭീഷണി ഉയര്‍ത്തിയെന്നും ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തിയെന്നുമാണ് തന്റെ പരാതിയില്‍ ഓജ ആരോപിച്ചിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇമ്രാന്‍ ഖാനെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ ഉത്തരവിടണമെന്ന് ഓജ കോടതിയോട് അഭ്യര്‍ഥിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ പരാമര്‍ശിച്ച് ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം രാജ്യത്ത് സമാധാനാന്തരീക്ഷം തകര്‍ക്കുന്നതാണെന്നും ഓജ തന്റെ പരാതിയില്‍ പറയുന്നു. നേരത്തെ, മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിത്തെ ആസ്പദമാക്കി നിര്‍മ്മിച്ച 'ദി ആക്‌സിഡന്റല്‍ െ്രെപം മിനിസ്റ്റര്‍' എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ക്കെതിരെയും ഇതേ അഭിഭാഷകന്‍ ഹര്‍ജി നല്‍കിയിരുന്നു.

വളരെ പ്രകോപനപരമായ പ്രസ്താവനയാണ് ഇമ്രാന്‍ ഖാന്‍ യു.എന്‍ പൊതുസഭയില്‍ നടത്തിയത്. ആണവ ശക്തികളായ രണ്ട് അയല്‍ക്കാരുടെ പോരാട്ടത്തിന്റെ പരിണിതഫലങ്ങള്‍ അതിര്‍ത്തിക്കപ്പുറത്ത് പ്രതിഫലിക്കുമെന്ന മുന്നറിയിപ്പാണ് ഇമ്രാന്‍ ഖാന്‍ നല്‍കിയത്. ഭീകരതയെ ഇസ്ലാമുമായി ബന്ധപ്പെടുത്തുന്നത് പ്രതിഷേധാര്‍ഹമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.മുസ്ലീംങ്ങളോടുള്ള വിരോധം ലോകത്തെ വിഭജിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം നടക്കുന്ന യുഎന്നിന്റെ സമ്മേളനത്തിലായിരുന്നു ഇമ്രാന്‍ഖാന്റെ പ്രതികരണം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ നടപടിയെ പാകിസ്ഥാന്‍ അപലപിച്ചിരുന്നു.

ഇത് തെറ്റിലേക്കാണ് പോകുന്നതെങ്കില്‍ നിങ്ങള്‍ നല്ലതിനായി പ്രതീക്ഷിക്കുക. എന്നാല്‍ മോശം ഫലങ്ങള്‍ക്കും തയ്യാറാകണം ഇമ്രാന്‍ഖാന്‍ പറഞ്ഞു. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ പരമ്പരാഗത യുദ്ധം ആരംഭിക്കുകയാണെങ്കില്‍ എന്തും സംഭവിക്കാം. എന്നാല്‍ അയല്‍രാജ്യത്തെക്കാള്‍ ഏഴ് മടങ്ങ് ചെറുതായ രാജ്യമാണ് ഇത് അഭിമുഖീകരിക്കുന്നതെങ്കിലോ ഒന്നുകില്‍ കീഴടങ്ങുക അല്ലെങ്കില്‍ മരണം വരെ പോരാടുക. നമ്മള്‍ എന്ത് ചെയ്യും? ഈ ചോദ്യം ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്. ഞങ്ങള്‍ എന്തായാലും പോരാടും. ഒരു ആണവ രാഷ്ട്രം അവസാനം വരെ പോരാടുകയാണെങ്കില്‍ അതിന്റെ പരിണിതഫലം അതിര്‍ത്തികള്‍ക്കപ്പുറം പ്രതിഫലിക്കും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

അതേസമയം ഇമ്രാന്‍ ഖാന് മുമ്പ് സംസാരിച്ച മോദി ഭീകരതയ്‌ക്കെതിരെയാണ് സംസാരിച്ചത്. പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെ പ്രസംഗം. ഭീകരതയ്‌ക്കെതിരെ ലോകരാജ്യങ്ങള്‍ ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മാനവികതയ്ക്കു നേരെയുള്ള ഭീഷണിയാണ് ഭീകരവാദമെന്നും ആഗോളതലത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും ഇതാണെന്നും മോദി വ്യക്തമാക്കിയിരുന്നു.

അതേസമയം പിറ്റേ ദിവസം ഇന്ത്യ അതേ പൊതുസഭയില്‍ വച്ച് പാകിസ്ഥാന് തക്ക മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ കേസ് കൊടുത്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (6 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (6 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (6 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (6 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (6 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (10 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (10 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (11 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (12 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (13 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (14 hours ago)

Malayali Vartha Recommends