Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഞെട്ടിപ്പിച്ച് ഡാര്‍ക് വെബ്... ഡാര്‍ക്‌വെബ് കേരളത്തിലും ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി കേരള പൊലീസിന്റെ സൈബര്‍ വിഭാഗം; 4,000 വീഡിയോ ക്ലിപ്പുകള്‍ പുറത്തായ മധ്യപ്രദേശ് ഹണിട്രാപ്പിന് പിന്നാലെ കേരളത്തെ നടുക്കി ഡാര്‍ക്ക് ബെബ്

29 SEPTEMBER 2019 01:44 PM IST
മലയാളി വാര്‍ത്ത

രാജ്യത്തെ ഏറ്റവും വലിയ ഹണി ട്രാപ്പിനാണ് രാജ്യം കഴിഞ്ഞ ദിവസം മധ്യ പ്രദേശില്‍ സാക്ഷ്യം വഹിച്ചത്. ജൂനിയര്‍ ഉദ്യോഗസ്ഥരും മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും വിഐപികളും വ്യവസായികളും ഉള്‍പ്പെടെ പെണ്‍കെണിയില്‍ വീണിരുന്നു. സെക്‌സ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്‌നദൃശ്യങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ തുടങ്ങി നാലായിരത്തോളം ഡിജിറ്റല്‍ തെളിവുകളാണ് പുറത്തായത്. കോളേജ് വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഈ മേഖലയിലെത്തിച്ചതെന്നാണ് അന്വേഷണത്തില്‍ വെളിവായത്.

അതിന് പിന്നാലെ കേരളത്തില്‍ മറ്റൊരു രീതിയിലുള്ള റാക്കറ്റ് സംഘം പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റിലെ അധോലോകം എന്ന് വിശേഷിപ്പിക്കുന്ന ഡാര്‍ക് വെബ് ഡാര്‍ക് നൈറ്റ് എന്ന സംഘമാണ് പുറകില്‍. ഡാര്‍ക്‌വെബ് കേരളത്തിലും ഗുരുതരമായ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി കേരള പൊലീസിന്റെ സൈബര്‍ വിഭാഗം കണ്ടെത്തി. ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്, ലഹരിക്കടത്ത്, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍ എന്നിവയില്‍ ഡാര്‍ക്‌വെബ് ഉപയോഗിക്കുന്നവരുടെ പങ്ക് വര്‍ധിക്കുന്നതായാണു കണ്ടെത്തിയത്.

പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യല്‍, മനുഷ്യക്കടത്ത്, ആയുധവില്‍പന, കൊലപാതകം, ഭീകരവാദം, മാനഭംഗം മുതല്‍ പെണ്‍കുട്ടികളെ വില്‍പനയ്ക്ക് വയ്ക്കുന്നത് വരെയാണ് ഡാര്‍ക് വെബില്‍ നടക്കുന്നുണ്ട്. ഡാര്‍ക്ക് വെബില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നത് നിരവധി പെണ്‍കുട്ടികളെയാണ് ലക്ഷക്കണക്കിനു മലയാളികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വിവരങ്ങളും ഡാര്‍ക്‌വെബ്ബിലെ സൈറ്റുകളില്‍ വില്‍പനയ്ക്കു വച്ചിട്ടുണ്ട്. ഇതില്‍ സഹകരണ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളുമുണ്ട്. 5 മുതല്‍ 30 വരെ യുഎസ് ഡോളര്‍ ആണ് ഓരോ അക്കൗണ്ടിനും വിലയിട്ടിരിക്കുന്നത്. ഒ.ടി.പി കൂടി ലഭിച്ചാല്‍ തട്ടിപ്പുകാര്‍ക്ക് ഇടപാടു നടത്താന്‍ കഴിയുമെന്നു പൊലീസ് മുന്നറിയിപ്പു നല്‍കുന്നു.

ഇത്തരത്തില്‍ ഡാര്‍ക്ക്‌നെറ്റ് ചൈല്‍ഡ് അശ്ലീല വെബ്‌സൈറ്റിന്റെ ഉടമയായ കനേഡിയനായ ബെഞ്ചമിന്‍ ഫോക്ക്‌നര്‍ അമേരിക്കയില്‍ അറസ്റ്റിലാകുമ്‌ബോള്‍ ഇയാളുടെ പക്കലുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങളിലുണ്ടായിരുന്ന ആയിരത്തോളം പെണ്‍കുട്ടികളുടെ പോണ്‍ ശേഖരത്തില്‍ 47,000 ചിത്രങ്ങളും 2,900 വിഡിയോകളും ഉണ്ടായിരുന്നു. 2016 നവംബറില്‍ അധികൃതര്‍ അടച്ചുപൂട്ടിയ മറ്റൊരു ഡാര്‍ക്ക്‌നെറ്റ് ചൈല്‍ഡ് അശ്ലീല സൈറ്റിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ഫോക്കനറുടെ സഹപ്രവര്‍ത്തകനായിരുന്നു. ഇരുവര്‍ക്കുംകോടതി ജീവപര്യന്തം തടവാണ് വിധിച്ചത്.

മലയാളികള്‍ വ്യാപകമായി ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവരാണെന്നതും തട്ടിപ്പിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കൊച്ചി സൈബര്‍ പൊലീസ് സ്‌റ്റേഷന്‍ അടുത്തിടെ പ്രതികളെ പിടികൂടിയ ഒരു ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പു കേസില്‍, അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ന്നതു ഡാര്‍ക്‌വെബ് വഴിയാണ്. ഡാര്‍ക് വെബ് വഴി ലഹരിമരുന്നു കടത്തിയ 3 കേസുകള്‍ ഇതിനകം സംസ്ഥാനത്തു കണ്ടെത്തിയതായി എ.ഡി.ജി.പി മനോജ് ഏബ്രഹാം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

രാസലഹരിമരുന്നു കടത്തു വ്യാപകമായതിനു പുറകിലും ഡാര്‍ക്‌വെബ് ആണെന്നും സൈബര്‍ വിഭാഗത്തിനു തെളിവു ലഭിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ ലഭിക്കുന്ന എല്ലാ ലഹരിമരുന്നുകളും കേരളത്തിലും എത്തുന്നതായി സംശയിക്കണമെന്നു സൈബര്‍ വിദഗ്ധരും നര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, പൊലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരും പറയുന്നു.

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകള്‍ കേരളത്തില്‍ വര്‍ധിക്കുന്നതായും പൊലീസ് കണ്ടെത്തി. ഇവയെപ്പറ്റിയുള്ള അന്വേഷണവും ഡാര്‍ക്‌വെബ്ബിലാണെത്തി നില്‍ക്കുന്നത്. വന്യജീവികള്‍, വിഗ്രഹങ്ങള്‍, പുരാവസ്തുക്കള്‍, ചന്ദനം തുടങ്ങിയവ വില്‍ക്കാന്‍ മലയാളികള്‍ ഡാര്‍ക്‌വെബ്ബിനെ ആശ്രയിക്കുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ശക്തമായ അന്വേഷണം നടത്താനൊരുങ്ങുകയാണ് പോലീസ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (6 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (6 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (6 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (6 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (6 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (10 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (10 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (11 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (12 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (13 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (14 hours ago)

Malayali Vartha Recommends