വിജനമായ റോഡിലൂടെ സ്കൂളിലേക്കു നടന്നു പോവുകയായിരുന്ന പെൺകുട്ടിയോട് നിലത്തുവീണ മൊബൈൽഫോൺ എടുത്തുതരാൻ ആവശ്യപ്പെട്ട് സ്കൂൾബാഗിൽ പിടിച്ചു വലിച്ച് ബൈക്കിനു പിന്നിൽ കയറാൻ ഭീഷണിപ്പെടുത്തി:- വിസമ്മതിച്ച പെൺകുട്ടിയെ ബലമായി ബൈക്കിനു പിന്നിൽ കയറ്റി തട്ടിക്കൊണ്ടുപോകുന്നതിനിടെ ഭയന്നു നിലവിളിച്ച പെൺകുട്ടി ചാടി രക്ഷപ്പെട്ടു- ചുള്ളന് പിന്നാലെ കിട്ടിയത് മുട്ടൻ പണിയും

വിജനമായ റോഡിലൂടെ സ്കൂളിലേക്കു നടന്നു പോവുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പെരുവ കാപ്പിക്കരയിൽ ബി.ആകാശ് (21) ആണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത്. നടന്നുപോവുകയായിരുന്ന പെൺകുട്ടിയുടെ സമീപം ബൈക്ക് നിർത്തി, നിലത്തു വീണ മൊബൈൽഫോൺ എടുത്തുതരാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. പെൺകുട്ടി ഫോൺ എടുത്തു നൽകുന്നതിനിടെ സ്കൂളിൽ കൊണ്ടുവിടാമെന്നു പറഞ്ഞ് സ്കൂൾബാഗിൽ പിടിച്ചു വലിച്ച് ബൈക്കിനു പിന്നിൽ കയറാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ച പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി ബലമായി ബൈക്കിനു പിന്നിൽ കയറ്റുകയായിരുന്നു.
ബൈക്കിനു പിന്നിലിരുന്ന് ഭയന്നു നിലവിളിച്ച പെൺകുട്ടി വേഗത കുറഞ്ഞ സമയം നോക്കി ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനു തൊട്ടു മുൻപ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ച് അവരുടെ മൊബൈൽഫോൺ തട്ടിയെടുത്തിരുന്നു. ഇവർ ബൈക്കിന്റെ റജിസ്ട്രേഷൻ നമ്പർ കുറിച്ചെടുത്തത് പ്രതിയെ പിടികൂടാൻ പൊലീസിന് സഹായകമായി. സുഹൃത്തിന്റെ ബൈക്കുമായാണ് ഇയാൾ ഇവിടെ എത്തിയത്. ബൈക്ക് ഉടമയായ സുഹൃത്തിന്റെ സഹായത്തോടെ എസ്ഐ കെ. ബ്രിജുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ആകാശിനെ വീട്ടിലെത്തി പിടികൂടുകയായിരുന്നു.
https://www.facebook.com/Malayalivartha





















