Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

അവസരത്തിന് ഇടിയോടിടി... കണ്ണൂരില്‍ ഫീല്‍ ജയില്‍ പദ്ധതിയ്ക്ക് കളമൊരുങ്ങുന്നു; മറ്റ് സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഫീല്‍ ജയില്‍ പദ്ധതി കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമം; ആദ്യമായി നടപ്പിലാക്കുന്നത് കണ്ണൂര്‍ ജയിലില്‍

29 SEPTEMBER 2019 02:48 PM IST
മലയാളി വാര്‍ത്ത

ജയില്‍ ഒരു വല്ലാത്തൊരനുഭവമാണ്. ആരും ജയിലിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരല്ല. എന്നാല്‍ അറിഞ്ഞും അറിയാതേയും ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ജയിലിലാകുന്നവരാണ് അധികവും. ജയില്‍ ജീവിതം ഒരു വ്യക്തിയുടെ ശാരീരികവും മാനസികവുമായ അവസ്ഥയ്ക്ക് തന്നെ വലിയ മാറ്റം വരുത്തും. ജയിലിലെ ജീവിതം ഒരനുഭവമാണ്. ആ അനുഭവം അറിയാനാഗ്രഹിക്കുന്നവര്‍ക്ക് കേരളത്തിലും അവസരമൊരുങ്ങുകയാണ്.

തെലങ്കാനയിലും മറ്റും ജയില്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ ഫീല്‍ ജയില്‍ പദ്ധതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും നടപ്പാക്കുമെന്ന് സൂചന. സാധാരണക്കാര്‍ക്ക് പണം കൊടുത്ത് ഒരു ദിവസം ജയില്‍ അന്തേവാസിയാവാന്‍ പറ്റുന്ന പദ്ധതിയാണിത്. കേരളത്തില്‍ ഇതിന് സാധ്യതയില്ലെന്ന് ജയില്‍വകുപ്പ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ കണ്ണൂര്‍ പോലെ സൗകര്യമുള്ള ജയിലില്‍ ഈ സംവിധാനം കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ കരുതുന്നത്. ഇതിന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പച്ചക്കൊടി കാട്ടിയെന്നാണ് അറിയാന്‍ സാധിച്ചത്.

സംസ്ഥാനത്തെ ഏറ്റവും പഴക്കമുള്ള ജയിലുകളിലൊന്നായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലാണ് ഫീല്‍ ജയില്‍ പദ്ധതിയ്ക്ക് പറ്റിയതെന്നാണ് വിലയിരുത്തല്‍.1869 ലാണ് കണ്ണൂര്‍ ജയില്‍ സ്ഥാപിച്ചത്.

അതോടൊപ്പം സംസ്ഥാനത്തെ ജയിലുകളില്‍ തുടങ്ങാനുദ്ദേശിക്കുന്ന ഷൂ ഫാക്ടറി അടുത്തവര്‍ഷം ആദ്യം ആരംഭിക്കും. പൂജപ്പുര സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍ എന്നിവിടങ്ങളിലാണ് ഷൂ ഫാക്ടറി വരുക. സൂപ്രണ്ട് വിനോദ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടിലെ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലും പുഴല്‍ സെന്‍ട്രല്‍ ജയിലും സന്ദര്‍ശിച്ച് അവിടത്തെ ഷൂ നിര്‍മ്മാണത്തെ കുറിച്ച് പഠിച്ചിരുന്നു.

ഋഷിരാജ് സിംഗ് ജയില്‍ ഡിജിപിയായി വന്ന ശേഷം ജയിലുകളില്‍ വലിയ പരിഷ്‌ക്കാരങ്ങളാണ് ഋഷിരാജ് സിംഗ് കൊണ്ടു വന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഉള്‍പ്പെടെ ഋഷിരാജ് സിംഗിന്റെ നേതൃത്വത്തില്‍ മിന്നല്‍ റെയ്ഡ് നടത്തി. അപ്രതീക്ഷിതമായി നടത്തിയ റെയ്ഡില്‍ കഞ്ചാവ് ഉള്‍പ്പടെയുള്ള സാധനങ്ങളാണ് പിടിച്ചെടുത്തത്. മൂന്ന് കത്തി, സിം കാര്‍ഡ്, മൂന്ന് മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയാണ് റെയ്ഡില്‍ നിന്നും കണ്ടെടുത്തത്.

റെയ്ഡില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും പിടിച്ചെടുത്തു. റെയ്ഡില്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തതിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി എടുക്കുകയും ചെയ്തു. റെയ്ഡിനിടെ കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ പോലീസിന് കൈമാറിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ശുദ്ധീകരിക്കാനുള്ള നടപടിയാണ് താന്‍ തുടങ്ങിയിരിക്കുന്നതെന്നാണ് ഋഷിരാജ് സിംഗ് പറഞ്ഞത്.

കണ്ണൂര്‍ അടക്കമുള്ള 4 സെന്‍ട്രല്‍ ജയിലുകളില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന് ഋഷിരാജ് സിംഗ് വ്യക്തമാക്കി. ജയിലുകളില്‍ മെറ്റല്‍ ഡിറ്റക്ടര്‍, സ്‌കാനര്‍ സിസിടിവി തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജയിലില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്ന് ആരെയൊക്കെയാണ് വിളിച്ചതെന്ന കാര്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ജയിലുകളില്‍ ഇപ്പോള്‍ നടക്കുന്ന പരിശോധന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഏറെ കയ്യടി നേടിയ ഫീല്‍ ജയില്‍ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ പോകുന്നത്. വെറൈറ്റി ആഗ്രഹിക്കുന്ന മലയാളികള്‍ ജയിലിലേക്ക് ഇടിച്ചു കയറുമെന്നാണ് പറയുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (6 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (6 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (6 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (6 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (6 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (10 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (10 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (11 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (12 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (13 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (14 hours ago)

Malayali Vartha Recommends