Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഇത് വേറെ കളി... ക്രിക്കറ്റ് കളിച്ച് കൊണ്ടിരുന്ന രണ്ടു പേര്‍ രാഷ്ടീയത്തില്‍ എതിരാളികളായിരുന്നാല്‍ എന്ത് സംഭവിക്കും? ഇന്ത്യാ വിരുദ്ധ പരാമര്‍ശം നടത്തിയ ഇമ്രാന്‍ ഖാന് കിടിലന്‍ മറുപടിയുമായി ഗംഭീര്‍

29 SEPTEMBER 2019 03:01 PM IST
മലയാളി വാര്‍ത്ത

ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റര്‍മാരാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഇമ്രാന്‍ഖാനും ബിജെപി എം.പി. ഗൗതം ഗംഭീറും. രണ്ടുപേരുടേയും ലോകക്കപ്പ് പ്രകടനങ്ങള്‍ മാത്രം മതി അവരെ വിലയിരുത്താന്‍. രണ്ടു പേരും രണ്ട് രാജ്യങ്ങളുടേയും അഭിമാനമായിരുന്നു. ഇപ്പോള്‍ രണ്ട് രാജ്യങ്ങളിലെ നേതാക്കളായപ്പോഴും അവര്‍ പരസ്പരം ഏറ്റുമുട്ടുകയാണ്.

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി കൂടിയായ ഇമ്രാന്‍ ഖാന്‍ യുഎന്നില്‍ നടത്തിയ പ്രസംഗത്തിന് ചുട്ടമറുപടിയുമായാണ് ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത്. ഓരോ രാജ്യത്തിനും 15 മിനിട്ട് ലഭിക്കുന്ന അവസരത്തിലൂടെ അവരുടെ സ്വഭാവം മനസിലാക്കാം. യുഎന്നില്‍ പാകിസ്താന്‍ പ്രധാനമന്ത്രി അത് തെളിയിച്ചെന്നും ഗംഭീര്‍ പരിഹസിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഇമ്രാന്‍ ഖാന്റെയും പ്രസംഗങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഗംഭീറിന്റെ പരിഹാസം.

യുഎന്നില്‍ ഓരോ രാഷ്ട്രത്തലവന്‍മാര്‍ക്കും സംസാരിക്കാന്‍ അനുവദിച്ചിരുന്നത് 15 മിനുട്ടാണ്. സ്വന്തം വ്യക്തിത്വവും ബുദ്ധിയും പ്രകടിപ്പിക്കാന്‍ സാധിക്കുന്ന സമയം കൂടിയാണ് അത്. നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാനത്തെയും വികസനത്തെ പറ്റിയും സംസാരിച്ചപ്പോള്‍, പാകിസ്താന്‍ സൈന്യത്തിന്റെ ആജ്ഞാനുവര്‍ത്തിയായ ഇമ്രാന്‍ ഖാന്‍ ആണവ യുദ്ധത്തെ കുറിച്ചുള്ള ഭീഷണിയാണ് മുന്നോട്ട് വെച്ചത്. ഇതേ മനുഷ്യനാണ് കശ്മിരീല്‍ സമാധാനം കൊണ്ടുവരുമെന്ന് പറയുന്നതെന്നും ഗംഭീര്‍ പറഞ്ഞു.

നേരത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും പാകിസ്താനും ഇമ്രാന്‍ ഖാനും ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയിരുന്നു. ഇന്ത്യയുടെ സൈനിക ശക്തിയെ കുറിച്ച് പാകിസ്താന്‍ അറിഞ്ഞിരിക്കണമെന്നും, ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്നും, പാകിസ്താനെ തകര്‍ത്ത് തരിപ്പണമാക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു. പാകിസ്താന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത തിരിച്ചടിയായിരിക്കും അതെന്നും രാജ്്‌നാഥ് വ്യക്തമാക്കി.

നേരത്തെ യുഎന്‍ പ്രസംഗത്തിന് ഇന്ത്യ ഔദ്യോഗികമായി തന്നെ മറുപടി നല്‍കിയിരുന്നു. എല്ലാം തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണാധികാരിയുടെ വാക്കുകളാണ് അതെന്നായിരുന്നു ഇന്ത്യയുടെ മറുപടി. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉടനീളം നിങ്ങളും ഞങ്ങളും എന്ന വേര്‍തിരിവാണ് ഉണ്ടായതെന്നും, ഇത് നയതന്ത്രജ്ഞതയായി കാണാനാവില്ലെന്നും ഇന്ത്യയുടെ യുഎന്‍ പ്രതിനിധി വിദിഷ മൈത്ര പറഞ്ഞു.

യുദ്ധം, ബുദ്ധന്‍ എന്നീ വിഷയങ്ങള്‍ പ്രതിപാദിച്ചാണ് യു.എന്‍ പൊതു സഭയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെയും പ്രസംഗം നടത്തിയത്. ഭീകരവാദത്തിനെ എതിര്‍ത്തു കൊണ്ടാണ് മോദി പ്രസംഗം നടത്തിയത്. ഭീകര വാദത്തിനെതിരെ ഒന്നിക്കണമെന്നും ഭീകരവാദം ലോകത്തിനൊന്നാകെ ഭീഷണിയാണെന്നും പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെ പറഞ്ഞ മോദി പിന്നീട് ബുദ്ധനെയും വിവേകാനന്ദനെയും പ്രസംഗത്തില്‍ പ്രതിപാദിച്ചു.

ഇന്ത്യ ലോകത്തിന് നല്‍കിയത് യുദ്ധമല്ല ബുദ്ധന്റെ സമാധാന സന്ദേശമാണെന്നും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് ഇന്ന് ലോകത്തോട് പറയാനുള്ളതും അതു തന്നെയാണെന്നും മോദി പറഞ്ഞു. പിന്നീട് വികസന പ്രവര്‍ത്തനവും പ്രകൃതി സംരക്ഷണവുമായിരുന്നു മോദിയുടെ പ്രസംഗത്തില്‍ വിഷയമായത്. എന്നാല്‍ തന്റെ പ്രസംഗത്തില്‍ ഒരിടത്തുപോലും കശ്മീര്‍ മോദി പ്രതിപാദിച്ചതേയില്ല.

അതേസമയം മോദിയുടെ പ്രസംഗത്തിന് ഒരു മണിക്കൂറിന് ശേഷം പ്രസംഗിച്ച ഇമ്രാന്‍ ഖാന്‍ പക്ഷെ ഒളിയമ്പുകള്‍ക്ക് നിന്നില്ല. ഇന്ത്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഇമ്രാന്‍ഖാന്‍ നടത്തിയത്. കശ്മീര്‍ വിഷയത്തില്‍ യു.എന്‍ നിലപാടിലെ നീരസവും ഇമ്രാന്‍ഖാന്‍ പ്രസംഗത്തില്‍ വ്യക്തമാക്കി. ഇതിനെയാണ് ഗൗതം ഗംഭീര്‍ വിമര്‍ശിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (6 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (6 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (6 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (6 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (6 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (10 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (10 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (11 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (12 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (13 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (14 hours ago)

Malayali Vartha Recommends