ആല്‍ഫാ വെഞ്ചേഴ്‌സ്, ജെയിന്‍ ഹൗസിംഗ്, ഗോള്‍ഡന്‍ കായലോരം എന്നീ മൂന്നു ഫ്‌ളാറ്റുകളില്‍ നിന്ന് സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ തുടങ്ങി: ബലം പ്രയോഗിച്ചുള്ള ഒഴിപ്പിക്കലിലേക്ക് അധികൃതര്‍ ഇപ്പോള്‍ കടക്കില്ലെന്ന് സൂചന- സുപ്രീംകോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒഴിയുന്നതിന് മുമ്പ് വേണമെന്ന് ആവശ്യപ്പെട്ട് മരട് ഫ്‌ലാറ്റ് സമുച്ചയങ്ങളിലെ താമസക്കാര്‍ നിരാഹാര സമരം തുടങ്ങി

മരട് നരഗസഭാ സെക്രട്ടറിയുടെ താത്കാലിക ചുമതലയുള്ള സബ് കലക്ടര്‍ സ്‌നേഹില്‍ കുമാറിന്റെ നേതൃത്വത്തില്‍ ഫഌറ്റുകളില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടങ്ങി.ആല്‍ഫാ വെഞ്ചേഴ്‌സ്േ, ജെയിന്‍ ഹൗസിംഗ്, ഗോള്‍ഡന്‍ കായലോരം എന്നീ മൂന്നു ഫ്‌ളാറ്റുകളിലാണ് ഇന്ന് ഒഴിപ്പിക്കല്‍ നടക്കുന്നത്. ബലം പ്രയോഗിച്ചുള്ള ഒഴിപ്പിക്കലിലേക്ക് അധികൃതര്‍ ഇപ്പോള്‍ കടക്കില്ലെന്നാണു സൂചന. മരടിലെ ഫ്‌ളാറ്റുകളില്‍നിന്നു താമസക്കാരില്‍ ചിലര്‍ ശനിയാഴ്ച സ്വയം ഒഴിഞ്ഞുപോയി തുടങ്ങി. നെട്ടൂരിലെ ആല്‍ഫാ കസറിന്‍ ഫ്‌ളാറ്റിലെ താമസക്കാരില്‍ ഏതാനും പേരാണു തങ്ങളുടെ സാധനസാമഗ്രികള്‍ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോയത്. എന്നിരുന്നാലും, നിര്‍ത്തലാക്കിയ ജല വൈദ്യുതി കണക്ഷനുകള്‍ നാലു ദിവസത്തേക്കു പുനഃസ്ഥാപിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
അതേ സമയം സുപ്രീംകോടതി ഉത്തരവിട്ട മരട് ഫ്‌ലാറ്റ് സമുച്ചയങ്ങളിലെ താമസക്കാര്‍ നിരാഹാര സമരം തുടങ്ങി. സുപ്രീംകോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒഴിയുന്നതിന് മുമ്പ് വേണമെന്ന് ഫ്‌ളാറ്റ് ഉടമകള്‍ ആവശ്യപ്പെടുന്നു.ഫ്‌ളാറ്റുകളുടെ യഥാര്‍ത്ഥ വില നിശ്ചയിച്ചാവണം നഷ്ടപരിഹാരം. അടിയന്തിര നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാതെ ഫ്‌ളാറ്റുകള്‍ ഒഴിയില്ല എന്നും നിലപാടെടുത്താണ് സമരം ആരംഭിച്ചത്.
https://www.facebook.com/Malayalivartha





















