Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഇമ്രാന്‍ ഖാന്റെ ഭാര്യയുടെ അത്ഭുത പ്രവൃത്തികള്‍ വിവരിച്ച് പാക്കിസ്ഥാന്‍ ചാനല്‍; ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ ഭാര്യ ബുഷ്‌റ ബീബി ലോകത്തെ ഞെട്ടിക്കുമ്പോള്‍

30 SEPTEMBER 2019 12:16 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അത്ര സ്വരച്ചേര്‍ച്ചയിലല്ല. അതിനാല്‍ തന്നെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെപ്പറ്റിയുള്ള വാര്‍ത്ത കേള്‍ക്കാന്‍ കൊതിക്കുന്നവരാണ് എല്ലാവരും. ഇപ്പോള്‍ ഏറ്റവും അവസാനമായി കേള്‍ക്കുന്ന വാര്‍ത്ത ഇമ്രാന്‍ ഖാന്റെ ഭാര്യയെപ്പറ്റിയുള്ളതാണ്. അതിനാല്‍ തന്നെ അതിനല്‍പ്പം എരിവും പുളിയും കൂടും.

ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ ഭാര്യയായ ബുഷ്‌റ ബീബിയെ കുറിച്ച് വിചിത്രമായ അവകാശവാദങ്ങളാണ് പുറത്തു വരുന്നത്. ആരും കേട്ടാല്‍ അത്ഭുതപ്പെടുന്നതും പഴയ അറേബ്യന്‍ കഥകളിലേതു പോലുള്ളതുമായ കഥകളാണ് ചാനല്‍ പുറത്ത് വിട്ടത്. ബുഷ്‌റയുടെ ചിത്രം കണ്ണാടിയില്‍ ദൃശ്യമാകില്ലെന്നടക്കം നിരവധി കഥകളാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരുടെ സാക്ഷ്യത്തോടെ പാക്കിസ്ഥാന്‍ ചാനലായ ക്യാപിറ്റല്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകത്തിലാരും ഇന്നേവരെ ബുഷ്‌റയെ നേരില്‍ കണ്ടിട്ടില്ല. മുഖം അടക്കം ശരീരമാസകലം മൂടി നടക്കുന്ന പാക്കിസ്ഥാനിലെ ആദ്യ പ്രഥമ വനിതയാണ് ബുഷ്‌റ. ഇവര്‍ നിരവധി വിവാദങ്ങളുടെ കേന്ദ്രവുമാണ്. ഇവരുടെ മാന്ത്രികശക്തി, അവളുടെ മുന്‍ വിവാഹം, ഇമ്രാന്‍ ഖാനുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് വിചിത്രമായ അവകാശ വാദങ്ങളുണ്ട്. ബ്രിട്ടീഷ് സാമൂഹികനായ ജെമിമ ഗോള്‍ഡ് സ്മിത്തിനും ബിബിസി മുന്‍ അവതാരകയായ റെഹാം ഖാനും കഴിഞ്ഞാല്‍ ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്. കസ്റ്റംസ് ഉദ്യോഗസ്ഥനായ ഖവാര്‍ ഫരീദ് മനേക്കയെ ബുഷറ ബീബി വിവാഹം കഴിച്ചെങ്കിലും പിന്നീട് വിവാഹം മോചനം നേടി. പിന്നീടാണ് ഇമ്രാന്റെ മണവാട്ടിയാകുന്നത്.

ബുഷ്‌റയുടെ യഥാര്‍ത്ഥ പേര് ബുഷ്‌റ റിയാസ് വാറ്റൂ എന്നായിരുന്നു. ലാഹോറില്‍ നിന്നു 250 കിലോമീറ്റര്‍ അകലെ തീര്‍ഥാടന കേന്ദ്രവും നിരവധി വിശ്വാസികളുള്ള ബാബ ഫരീദിന്റെ ആരാധനസ്ഥലമാണ് ബുഷ്‌റയുടെ ജന്മദേശം. പുണ്യസ്ത്രീ എന്നര്‍ത്ഥമുള്ള പിന്‍കി പീര്‍ണി എന്ന വിളിപ്പേരു കൂടിയുണ്ട് 41 കാരിയായ ബുഷ്‌റയ്ക്ക്. ബുഷ്‌റയുടെ അമാനുഷിക ശക്തികളുടെ കെട്ടുകഥകളാണ് ഇപ്പോള്‍ പാക് മാധ്യമങ്ങളില്‍ നിറയുന്നത്.

പഴ ജിന്നിനേയും ഒപ്പം കൂട്ടിയിട്ടുണ്ട്. മാന്ത്രികശക്തി വളര്‍ത്താനായി രണ്ടു ജിന്നുകളെ ഇവര്‍ പോറ്റുന്നതായാണു മറ്റൊരു കഥ. ജിന്നുകള്‍ക്കായി മാംസം പാകം ചെയ്തു കൊടുക്കുന്നതും ബുഷ്‌റയാണത്രെ.

ബുഷ്‌റയുടെ പല പ്രവചനങ്ങളും ഫലിച്ചിട്ടുമുണ്ടത്രെ. ഇമ്രാന്‍ ഖാന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയാകുമെന്ന് ബുഷ്‌റ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. അത് ഫലിച്ചല്ലോയെന്നാണ് സാക്ഷ്യപ്പെടുത്തുന്നവര്‍ ചോദിക്കുന്നത്. ഇവര്‍ക്ക് പ്രവാചക ശക്തിയുണ്ടെന്ന് പാക്കിസ്ഥാനില്‍ നിരവധി പേര്‍ വിശ്വസിക്കുന്നുമുണ്ട്.

ഇമ്രാന്‍ പ്രധാനമന്ത്രിയാകുന്നതിനു ആറു മാസം മുന്‍പായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ഇമ്രാന്റെ ആത്മീയ ഗുരു ആയിരുന്നു ബുഷ്‌റ എന്നും പുറത്ത് വരുന്നുണ്ട്. ഇമ്രാന് പ്രധാനമന്ത്രി ആകണമെങ്കില്‍ ബുഷ്‌റ ബീബിയുടെ കുലത്തില്‍ നിന്നു തന്നെ ഒരാളെ വിവാഹം കഴിക്കണമെന്നായിരുന്നു ബുഷ്‌റയുടെ ആദ്യ പ്രവചനം. ഇതേത്തുടര്‍ന്ന് ബുഷ്‌റയുടെ സഹോദരിയേയോ മകളേയോ വിവാഹം കഴിക്കാന്‍ ഇമ്രാനോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് സ്വപ്‌നത്തില്‍ ഇവര്‍ക്കു ലഭിച്ച സന്ദേശം അനുസരിച്ച് വിവാഹിതയും അഞ്ചു മക്കളുടെ മാതാവുമായ ഒരു സ്ത്രീയെ വിവാഹം കഴിച്ചാലേ പ്രധാനമന്ത്രി ആകൂ എന്നായി. പക്ഷെ ഇങ്ങനെ എല്ലാം ഒത്തുവന്ന ഒരാള്‍ ലോകത്തില്‍ ബുഷ്‌റ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതേത്തുടര്‍ന്നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും ഇമ്രാന്റെ മണവാട്ടിയുടെ കെട്ടുകഥ ചൂടപ്പം പോലെയാണ് വിറ്റ് പോകുന്നത്. ഇതിനിടെ മണവാട്ടിയെ സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്. ഇതോടെ ഇമ്രാന്‍ഖാന്റെ മനസമാധാനവും ആത്മീയ ഗുരു കൂടിയായ ഭാര്യ ബുഷ്‌റ കാരണം നഷ്ടപ്പെട്ടിരിക്കുകയാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (6 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (7 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (7 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (7 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (7 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (7 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (7 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (11 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (11 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (12 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (12 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (14 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (14 hours ago)

Malayali Vartha Recommends