ഗുരവായൂരപ്പന്റെ ലീലകള്‍... ഗുരുവായൂരപ്പന്റെ പരമഭക്തനായി ഇല്ലാത്ത വിശേഷണം നല്‍കി പിണറായിയെ സോപ്പിടാന്‍ ശ്രമിച്ച സന്ദീപാനന്ദ ഗിരിയ്ക്ക് ഉഗ്രന്‍ പണി; കെ.എസ്.ആര്‍.ടി.സി.യെ മെരുക്കിയ ടോമിന്‍ തച്ചങ്കരിക്ക് പുതിയ ദൗത്യം; തീപിടുത്തം ഉണ്ടാക്കിയതാര്; കേസ് ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നീക്കം

സന്ദീപാനന്ദ ഗിരിയുടെ ഒരു അടാര്‍ പോസ്റ്റ് എന്ന നിലയില്‍ സോഷ്യല്‍ പ്രചരിക്കുന്ന ഒന്നാണ് ഗുരുവായൂരപ്പന്റെ ഓരോരോ ലീലകള്‍. ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അമ്പലത്തില്‍ കയറാതെ കണ്ണനെ എത്തിനോക്കിയ ഫോട്ടോ വൈറലായിരുന്നു. എല്ലാവരിലും ആ ഫോട്ടോ ചിരിയാണ് സമ്മാനിച്ചത്. ശബരിമലയും ഭക്തിയും കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും എല്ലാം ഓര്‍മ്മയിലെത്തിയപ്പോള്‍ ചിരി കനത്തു. അതേ പ്രാധാന്യത്തോടെ പത്രങ്ങള്‍ ആ ഫോട്ടോ നല്‍കുകയും ചെയ്തു. അതവിടെ കഴിഞ്ഞില്ല. അതിന് ഇല്ലാത്ത വിശേഷണം നല്‍കി പിണറായി ഭക്തരുടെ പ്രീതി സമ്പാദിക്കാന്‍ നോക്കുകയാണ് സന്ദീപാനന്ദഗിരി. ഒരു സ്വാമി ഇങ്ങനെ കള്ളം പറയാമോ എന്നാണ് സാധാരണ ഭക്തര്‍ ചോദിക്കുന്നത്.
കയ്യടിയ്ക്കായി സ്വാമി പിണറായിയെ ശരിക്കും ഭക്തനാക്കിയിരിക്കുകയാണ്. ഗുരുവായൂരപ്പന് വേഷം കെട്ടിയ കപടഭക്തരെ തീരെ പിടിക്കില്ലെന്നും ശരിയായ ഭക്തനെ കാണാന്‍ ഭഗവാന്‍ കണ്ണും നട്ട് ഇരിക്കുന്നെന്നുമാണ് പറയുന്നത്. യഥാര്‍ത്ഥ ഭക്തനായ പിണറായിയെ കണ്ണന്‍ തിരിച്ചറിഞ്ഞ് കുചേലനെ പോലെ ആവശ്യമായതെല്ലാം നല്‍കിയെന്നാണ് സ്വാമിയുടെ തട്ടിവിടല്‍. നിറയെ പൂത്തുലഞ്ഞ ഒരു പാല തന്നെ ഭഗവാനങ്ങോട്ട് കൊടുത്തുവെന്നാണ് ജനങ്ങളെ ഭഗവത്ഗീത പഠിപ്പിക്കുന്ന സ്വാമിയുടെ അരുളിപ്പാട്. കഷ്ടമെന്നാണ് യഥാര്‍ത്ഥ ഭക്തര്‍ പറയുന്നത്. ഇതിന് ഉറപ്പായും കണ്ണന്‍ പണിതരുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു
പറഞ്ഞ് തീരും മുമ്പേ കണ്ണന്റെ കളി പോലെ സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിലെ അഗ്‌നിബാധ വീണ്ടും ഉയര്‍ന്നു വന്നു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനാണ് സര്‍ക്കാര്‍ നീക്കം. പല ആക്ഷേപങ്ങളും ബിജെപി ഉള്‍പ്പെടെ ഉന്നയിച്ച സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം നടക്കുന്നത്. ചാനല്‍ ചര്‍ച്ചകള്‍ക്കിടെ സ്വാമിയെപ്പോലും പലരും സംശയനിഴയില്‍ നിര്‍ത്തുകയും ചെയ്തു. കേസ് കൈമാറുന്നപക്ഷം കെ.എസ്.ആര്‍.ടി.സിയെ ചട്ടം പഠിപ്പിച്ച പുതിയ െ്രെകം ബ്രാഞ്ച് മേധാവിയായി സ്ഥാനമേറ്റ ടോമിന്‍ തച്ചങ്കരിയായിരിക്കും അന്വേഷിക്കുക. തച്ചങ്കരി നേരിടുന്ന ആദ്യവെല്ലുവിളിയാകും അത്. അതിനാല്‍ തന്നെ ഇനിയാരായാലും തച്ചങ്കരി പൊക്കും.
സംശയാസ്പദമായ നിരവധി കാര്യങ്ങള്‍ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള നിലവിലെ പ്രത്യേക സംഘത്തിന്റെ ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ശബരിമല വിഷയം കത്തിനില്‍ക്കവേ കഴിഞ്ഞ ഒക്‌ടോബര്‍ 27നാണ് സന്ദീപാനന്ദ ഗിരിയുടെ തലസ്ഥാനത്തെ ആശ്രമം അജ്ഞാതര്‍ തീയിട്ടത്. ആശ്രമത്തിലെ സിസി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായത്, കത്തിപ്പോയ കാറിന്റെ ഇന്‍ഷുറന്‍സ് തലേദിവസം തീര്‍ന്നത്, അഗ്‌നിബാധ നടന്ന സമയം, തീ കത്തുമ്പോള്‍ അവിടെയെത്തിയ ക്യാമറാമാന്‍ എന്നിങ്ങനെ പോലീസിനെ കുഴയ്ക്കുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്.
ആശ്രമത്തിനു സമീപത്തെ കരമനയാര്‍ നീന്തി എത്തിയവരാണു തീ വച്ചതെന്ന് സംശയമുയര്‍ന്നെങ്കിലും വിശദാന്വേഷണത്തില്‍ തെളിവ് കണ്ടെത്താനായില്ല. സംഘപരിവാര്‍ സംഘടനയ്ക്കു നേതൃത്വം നല്‍കുന്ന ഒരു വ്യക്തിയാണ് ആശ്രമം കത്തിച്ചതിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്നു സന്ദീപാനന്ദ ഗിരി വിശ്വസിക്കുന്നു. പക്ഷേ, ഈ വ്യക്തിയെ മതിയായ കാരണമില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്ന നിലപാടാണ് പ്രത്യേകസംഘം സ്വീകരിച്ചത്. നിഗൂഢ സാഹചര്യത്തില്‍ അവിടെയുണ്ടായിരുന്ന ക്യാമറാമാനെ പിടികൂടിയാല്‍ മാത്രമേ സംഭവത്തിന് വഴിത്തിരിവുണ്ടാകൂവെന്ന് പ്രത്യേകസംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ആശ്രമം തീപിടിക്കുന്നതറിഞ്ഞ് ആദ്യം ഓടിയെത്തിയ ദമ്പതികളാണ് ഒരാള്‍ ക്യാമറയിലൂടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടത്.
തീപിടുത്തത്തില്‍ എവിടെയെങ്കിലും സ്വാമിയുടേയോ ആള്‍ക്കാരുടേയോ പങ്ക് തെളിഞ്ഞാല്‍ പിന്നെ എല്ലാം തീരും. സ്വാമിയുടെ പുകഴ്ത്തലൊന്നും വിലപോകില്ല.
https://www.facebook.com/Malayalivartha





















