Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് സൂചനകള്‍ക്ക് വിരാമമിട്ട് ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

29 SEPTEMBER 2019 02:43 PM IST
മലയാളി വാര്‍ത്ത

ഇടത് വലത് സ്ഥാനാര്‍ഥികള്‍ സജീവമായതോടെ വട്ടിയൂര്‍ക്കാവ് പ്രചാരണച്ചൂടിലേക്ക് വീണു. എന്നാൽ ബി ജെ പിയുടെ സ്ഥാനാർഥി ആരെന്നു ഇതുവരെ തീരുമാനമായിരുന്നില്ല..കുമ്മനം വേണ്ടെന്ന്‌ ബി ജെ പിയിലെ അംഗങ്ങൾ തന്നെ പറഞ്ഞിരുന്നു
ഏതായാലും വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് സൂചനകള്‍ക്ക് വിരാമമിട്ട് ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു

കുമ്മനം രാജശേഖരന്‍ മല്‍സരിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ഔദ്യോഗിക പ്രഖ്യാപനമായിരുന്നില്ല . അതിനിടെ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ കുമ്മനത്തിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിക്കാൻ തയ്യാറാകുന്നില്ലെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു

സംസ്ഥാന നേതൃത്വം തന്‍റെ പേരാണ് നിര്‍ദേശിച്ചതെന്നും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം ഉടന്‍ പ്രഖ്യാപിക്കുമെന്നും പാർട്ടി പറഞ്ഞാൽ അത് പോലെ അനുസരിക്കും എന്നുമായിരുന്നു കുമ്മനം പറഞ്ഞിരുന്നത്

അതേ സമയം വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനത്തിന് വേണ്ടിയുള്ള പ്രചാരണങ്ങൾ തൽക്കാലത്തേക്ക് നിർത്തിവെക്കാൻ ബിജെപി ജില്ലാ ഘടകം നിർദേശിസിച്ചിരുന്നു. . സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ തിങ്കളാഴ്ച കുമ്മനം വട്ടിയൂർക്കാവിലെത്തി പ്രചാരണത്തിന് തുടക്കം കുറിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നേരത്തെ കുമ്മനം അറിയിച്ചിരുന്നുവെങ്കിലും ആർഎസ്എസ് നേതൃത്വമാണ് കുമ്മനത്തിന് മേൽ സ്ഥാനാർത്ഥിയാകാൻ സമ്മർദ്ദം ചെലുത്തിയിരുന്നത്. തുടർന്ന് വട്ടിയൂർക്കാവിൽ കുമ്മനം സ്ഥാനാർത്ഥിയാവുമെന്ന് ബിജെപി നേതാവ് ഒ രാജഗോപാലാണ് ശനിയാഴ്ച പ്രഖ്യാപിച്ചത്.
മത്സരിക്കാന്‍ കുമ്മനം സമ്മതിച്ചതായും രാജഗോപാൽ പറഞ്ഞിരുന്നു. പ്രചാരണത്തിന് തുടക്കം കുറിച്ച് വട്ടിയൂര്‍ക്കാവില്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തിലാണ് ഒ.രാജഗോപാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

. കെ സുരേന്ദ്രനെയും കുമ്മനം രാജശേഖരനെയും മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും മത്സരിക്കാൻ ആർഎസ്എസ് നേതൃത്വം കഴിഞ്ഞ ദിവസം മുതൽ സമ്മർദ്ദം ചെലുത്തി വരികയാണ്. ഇതിനിടയിലാണ് പാർട്ടിക്കുള്ളിൽ നിന്ന് സ്ഥാനാർത്ഥിത്വത്തിന് എതിർപ്പുയർന്നത്

കഴിഞ്ഞ ലോക്സഭ തിരഞ്ഞെുപ്പിൽ മത്സരിച്ചതിനാൽ പുതുമുഖങ്ങൾക്ക് അവസരം നൽകണമെന്ന വാദമാണ് ഇരുവരും ഉയർത്തുന്നത്. എന്നാൽ ഇരുവരും വിജയസാധ്യതയുള്ള നേതാക്കളാണെന്ന വിലയിരുത്തലാണ് ബിജെപിക്കുള്ളത്. പാർട്ടി ഔദ്യോഗിക വിഭാഗം സമർപ്പിച്ച പട്ടികയിൽ കേന്ദ്ര നേതൃത്വം തിരുത്തലുകൾ നടത്തിയേക്കാമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.

ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ്. സുരേഷിന്റെ പേരാണ് കുമ്മനം രാജശേഖരന്റെ പേരിനോടൊപ്പം സജീവമായി ഉണ്ടായിരുന്നത്. നറുക്ക് സുരേഷിന് തന്നെയാകുമോ എന്ന കാര്യത്തിൾ ഇപ്പോൾ വ്യക്തത കൈവന്നു ..

എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആഗ്രഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും. സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനത്തിന് മേൽ സമ്മർദ്ദം വര്‍ദ്ധിക്കാനുള്ള കാരണം

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വിജയസാധ്യത കൽപിക്കപ്പെടുന്ന എ പ്ലസ് കാറ്റഗറിയിലാണ് വട്ടിയൂർക്കാവിനെ ബിജെപി ഉൾപ്പെടുത്തിയിട്ടുളളത് .

വട്ടിയൂർക്കാവിൽ 2011-ലും 2016-ലും ശക്തമായ മത്സരമാണ് നടന്നത്. കോണ്‍ഗ്രസ്-സിപിഎം-ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേര്‍ക്കുനേര്‍ പോരാടിയ വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ രണ്ടുതവണയും വിജയക്കൊടി പാറിച്ചത് കോണ്‍ഗ്രസിന്‍റെ കെ മുരളീധരനാണ്. 7622 വോട്ടുകളായിരുന്നു 2016-ൽ കെ മുരളീധരന്‍റെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് കുമ്മനമായിരുന്നു. അന്ന്, സിപിഎമ്മിനായി മത്സരിച്ച ടി എൻ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ഭൂരിപക്ഷം കോൺഗ്രസിനായിരുന്നെങ്കിലും അവിടെയും രണ്ടാം സ്ഥാനം കുമ്മനത്തിനായിരുന്നു. 2836 വോട്ടുകളുടെ നേരിയ ഭൂരിപക്ഷം മാത്രമാണ് അന്ന് തരൂർ നേടിയത്.

നഗരകേന്ദ്രീകൃത മണ്ഡലമായ വട്ടിയൂർക്കാവ് ബിജെപിയുടെ വലിയ ശക്തികേന്ദ്രമാണെന്നതിൽ തർക്കമില്ല . അവിടെ പൊരിഞ്ഞ പോരാട്ടം കാഴ്ച വച്ചാൽ, നല്ല സ്ഥാനാർത്ഥിയുമാണെങ്കിൽ ബിജെപിയ്ക്ക് വിജയസാധ്യതയുണ്ട്.

എന്നാൽ ഇപ്പോൾ ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് സൂചനകള്‍ക്ക് വിരാമമിട്ട് ജില്ലാ പ്രസിഡന്‍റ് എസ് സുരേഷിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. നാളെയാണ് സ്ഥാനാര്‍ത്ഥിപട്ടിക സമര്‍പ്പിക്കേണ്ടതിനുള്ള അവസാന തീയതി

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (6 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (6 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (6 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (6 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (6 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (6 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (6 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (10 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (10 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (11 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (12 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (13 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (14 hours ago)

Malayali Vartha Recommends