ഒരാളെയല്ലേ പാർട്ടിയ്ക്ക് തീരുമാനിക്കാനാകൂ....?കുമ്മനത്തിന്റെ ഈ ചോദ്യത്തിന് പിന്നിൽ !

വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പിൽ തന്റെ പേര് സ്ഥാനാർഥി പട്ടികയിൽ നിന്നും ഒഴിവാക്കിയതിന്റെ കാരണം എന്താണെന്ന് അറിയില്ലെന്ന് കുമ്മനം രാജശേഖരൻ. ബിജെപി സ്ഥാനാർത്ഥിപ്പട്ടിക ഔദ്യോഗികമായി പുറത്തിറക്കിയ ശേഷം പ്രതികരിക്കുകയായിരുന്നു കുമ്മനം. സംഘടന എടുക്കുന്ന ഏത് തീരുമാനവും അച്ചടക്കത്തോടെ അനുസരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം കാരണമല്ല തന്നെ വട്ടിയൂർക്കാവിൽ മത്സരിക്കുന്നതിൽ നിന്ന് ഒഴിവാക്കിയതെന്നും കുമ്മനം വ്യക്തമാക്കി. ഒരാളെയല്ലേ പാർട്ടിയ്ക്ക് തീരുമാനിക്കാനാകൂ എന്നും സുരേഷിന് വേണ്ടി എന്ത് ത്യാഗം സഹിച്ചും പ്രവർത്തിക്കുമെന്നും കുമ്മനം.
ഏറ്റവും ആത്മവിശ്വാസത്തെയും ആത്മാഭിമാനത്തോടെയും സ്ഥാനാർത്ഥിപ്പട്ടിക അംഗീകരിക്കുന്നുവെന്നും കുമ്മനം വ്യക്തമാക്കി. സ്ഥാനാർത്ഥിയായി മത്സരിക്കണമെന്ന് തനിക്ക് നിർബന്ധമില്ല. പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ളയാളാണ് താൻ. സുരേഷിനായി എല്ലായിടത്തും പ്രചാരണത്തിനിറങ്ങുമെന്നും കുമ്മനം വ്യക്തമാക്കി.കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം എന്തു തന്നെയായാലും അച്ചടക്കമുള്ള പ്രവർത്തകനെന്ന നിലയിൽ സ്വീകരിക്കും. കേന്ദ്രത്തിന്റെ തീരുമാനം യുക്തമാണെന്നും സുരേഷിന്റെ വിജയത്തിനു വേണ്ടി എന്തു ത്യാഗവും സഹിക്കാൻ തയാറാണെന്നും കുമ്മനം മാധ്യമങ്ങളോടു പറഞ്ഞു.
https://www.facebook.com/Malayalivartha





















