മരട് ഫ്‌ളാറ്റ് ഉടമകള്‍ സമരം അവസാനിപ്പിക്കുന്നു... മൂന്നു ദിവസത്തിനകം ഒഴിയാമെന്ന് ഫ്‌ളാറ്റ് ഉടമകള്‍; ഫഌറ്റുകള്‍ ഒഴിയേണ്ടിവരുന്നവര്‍ക്ക് താമസസൗകര്യം ഉറപ്പാക്കുമെന്ന് കളക്ടര്‍; നഷ്ട പരിഹാരമായ 25 ലക്ഷം ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കും

മരടിലെ ഫ്‌ളാറ്റുടമകള്‍ സമരം അവസാനിപ്പിച്ച് ഒഴിഞ്ഞു പോവാന്‍ തയ്യാറാണെന്ന് അറിയിച്ചു. എന്നാല്‍ കൃത്യമായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങുമെന്നും ഉടമകള്‍ അറിയിച്ചു. കളക്ടര്‍, സബ്കളക്ടര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം അവസാനിപ്പിക്കാന്‍ ഫ്‌ളാറ്റ് ഉടമകള്‍ തീരുമാനിച്ചത്. മൂന്നു ദിവസത്തിനകം തന്നെ ഫ്‌ളാറ്റുകള്‍ ഒഴിയാമെന്നാണ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്. ഫഌറ്റുകള്‍ ഒഴിയേണ്ടിവരുന്നവര്‍ക്ക് താമസസൗകര്യം ഉറപ്പാക്കുമെന്ന് കളക്ടര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. നഷ്ട പരിഹാരമായ 25 ലക്ഷം ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കും. മൂന്നംഗസമിതി ഫഌറ്റുകളുടെ മൂല്യ നിര്‍ണയം നടത്തും.
ഇതോടെ ഏതാനും ദിവസത്തേക്ക് ഫ്‌ളാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധവും വെള്ളവും പുനഃസ്ഥാപിച്ചു. മാറിത്താമസിക്കുന്നതിന് ആവശ്യമായ വാടക സര്‍ക്കാര്‍ നല്‍കണമെന്ന് ഫഌറ്റുടമകള്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടഞ്ഞു കിടക്കുന്ന ഫ്‌ളാറ്റുകളിലെ സാധനങ്ങള്‍ സര്‍ക്കാര്‍ ചെലവില്‍ സൂക്ഷിക്കും. ഫ്‌ളാറ്റ് ഉടമ ജയകുമാര്‍ രാവിലെ തുടങ്ങിയ നിരാഹാരം അവസാനിപ്പിച്ചു. ആല്‍ഫാ സെറിന്‍ ഫ്‌ളാറ്റില്‍ നിന്ന് രാവിലെ മുതല്‍ തന്നെ താമസക്കാര്‍ മാറി തുടങ്ങി.
https://www.facebook.com/Malayalivartha





















