സവാളവിലയിലെ കുതിപ്പ്.... കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി

സവാളവിലയിലെ കുതിപ്പിനെ തുടര്‍ന്ന് കയറ്റുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. ഉല്‍പ്പാദനത്തിലുണ്ടായ ഇടിവ് മൂലം രാജ്യത്ത് ഉള്ളിവിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. വിദേശ കയറ്റുമതിക്ക് നിരോധനമുള്ള വസ്തുക്കളുടെ പട്ടികയില്‍ ഉള്ളിയെ ഉള്‍പ്പെടുത്തി കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് ഉത്തരവിറക്കി. ആറുമാസത്തിനിടെ സവാള വിലയില്‍ കിലോയ്ക്ക് 25 രൂപയുടെ വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ഉള്ളിവില കിലോക്ക് 80നും മുകളിലാണ്. പ്രധാന ഉള്ളി ഉത്പാദക സംസ്ഥാനങ്ങളായ കര്‍ണാടക, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളിലെ മഴക്കെടുതിയാണ് സവാള വിലവര്‍ദ്ധനയ്ക്കു കാരണം.
മുംബയിലും 70 മുതല്‍ 80 രൂപ വരെയാണ് സവാള വില. ബംഗളൂരുവിലും ചെന്നൈയിലും മാത്രമല്ല, കേരളത്തിലും വില 60 രൂപ വരെയായി.
https://www.facebook.com/Malayalivartha





















