Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പാലാരിവട്ടം പാലം അഴിമതിയില്‍ അറസ്റ്റ് ചെയ്യുമോ എന്ന് ആശങ്കപ്പെട്ടിരിക്കുന്ന മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞിന് സര്‍ക്കാര്‍ ഭക്ഷണം കഴിക്കാന്‍ യോഗമുണ്ടാകുമോ?

30 SEPTEMBER 2019 03:14 PM IST
മലയാളി വാര്‍ത്ത

പാലാരിവട്ടം പാലം അഴിമതിയില്‍ അറസ്റ്റ് ചെയ്യുമോ എന്ന് ആശങ്കപ്പെട്ടിരിക്കുന്ന മുന്‍ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞിന് സര്‍ക്കാര്‍ ഭക്ഷണം കഴിക്കാന്‍ യോഗമുണ്ടാകുമോ? ആ നിലയിലേക്കാണ് അദ്ദേഹത്തിന്റെ ചങ്ക് ബ്രോ ആയിരുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചുകൊണ്ടിരിക്കുന്നത്. പാലം നിര്‍മാണത്തിനിടെ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. നിര്‍മാണം നടന്ന സമത്ത് ടി.ഒ സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങിയതിന്റെ തെളിവുകളും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. നിര്‍മാണ കമ്പനിക്ക് മുന്‍മന്ത്രി ഇബ്രാഹീംകുഞ്ഞിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍കൂര്‍ പണം നല്‍കിയ സമയത്ത് തന്നെയാണ് ഈ വസ്തുവകകള്‍ വാങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പലിശരഹിതമായി പണം നല്‍കണമെന്നാണ് വി.കെ ഇബ്രാഹീംകുഞ്ഞ് നിര്‍ദ്ദേശിച്ചതെങ്കിലും താന്‍ ഇടപെട്ട് പലിശ വാങ്ങിയെന്നാണ് ടി.ഒ സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആ സമയം 11 മുതല്‍ 14 ശതമാനം വരെ പലിശ ഈടാക്കിയരുന്നു. പക്ഷെ, സര്‍ക്കാര്‍ ഏഴ് ശതമാനം മാത്രമാണ് നിര്‍മാണകമ്പനിയില്‍ നിന്ന് ഈടാക്കിയത്. അതിലൂടെ പൊതുഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷണം രാഷ്ട്രീയനേതാക്കളിലേക്ക് നീങ്ങണമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചെങ്കിലും വി കെ ഇബ്രാഹിംകുഞ്ഞിന് അഴിമതിയില്‍ പങ്കുണ്ടോ എന്ന് തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

ടി.ഒ സൂരജിനെ ചോദ്യം ചെയ്തപ്പോഴെല്ലാം കരാറിലും അഴിമതിയിലും ഇബ്രാഹീംകുഞ്ഞിന് ഗൂഢലക്ഷങ്ങളുണ്ടായിരുന്നെന്ന മൊഴി ആവര്‍ത്തിച്ചിരിക്കുകയാണ്. അതിനാലാണ് കൂടുതല്‍ സമയം പരിശോധനകള്‍ക്കും മറ്റും വേണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരിക്കുന്നത്. 2012- 2014ല്‍ ടി ഒ സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ മകന്റെ പേരില്‍ 6.68 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. മൂന്നു കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനന് നല്‍കിയത്. അതില്‍ രണ്ടുകോടി രൂപ കള്ളപ്പണമാണെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2014 ഒക്ടോബര്‍ ഒന്നിന് മകന്റെ പേരില്‍ വാങ്ങിയ ഭൂമിക്ക് പണം എവിടെ നിന്നാണ് സംഘടിപ്പിച്ചതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ടി.ഒ സൂരജ് കുറ്റസമ്മതം നടത്തിയത്. കരാര്‍ കമ്പനിയില്‍ നിന്ന് സൂരജ് കോഴ വാങ്ങി എന്ന് തെളിയിക്കുന്നതിനായാണ് ഇന്ന് വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

പാലം തകര്‍ന്നതിന് ആരാണ് ഉത്തരവാദി? ആര്‍ക്കൊക്കെ എതൊക്കെ ഘട്ടത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കണമെന്നും അന്വേഷണ പുരോഗതി അപ്പപ്പോള്‍ അറിയിക്കണമെന്നും ഹൈക്കോടതി രണ്ടാഴ്ചമുമ്പ് ആവശ്യപ്പെട്ടതോടെയാണ് യു.ഡി.എഫ് ആങ്കയിലായത്. ഒരു ഘട്ടത്തില്‍ വി.കെ ഇബ്രാഹീംകുഞ്ഞിനെ അറസ്റ്റ് ചെയ്യുമോ എന്ന അവസ്ഥവരെ ഉണ്ടായി. മതിയായ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് മതി എന്ന നിലപാടിലാണ് സര്‍ക്കാര്‍. കേസ് രാഷ്ട്രീയ ആയുധമാക്കുകയാണെന്നും വി.കെ ഇബ്രാഹീംകുഞ്ഞിനെതിരെ തെളിവുകള്‍ ഇല്ലെന്നും യു.ഡി.എഫ് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോയേക്കാം എന്ന ഭയം അവര്‍ക്കുമുണ്ട്. കേസിലെ ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍, മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍, നാലാം പ്രതി ടി ഒ സൂരജ് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ എതിര്‍ത്താണ് വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (7 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (7 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (7 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (7 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (7 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (7 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (7 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (11 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (11 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (12 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (12 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (12 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (13 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (14 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (14 hours ago)

Malayali Vartha Recommends