മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യത; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള ദുരനന്തനിവാരണ വകുപ്പ്

മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള ദുരനന്തനിവാരണ വകുപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിൽ തടസ്സമില്ല, എന്നാല്‍ ലക്ഷദ്വീപ് മേഖലയിൽ മണിക്കൂറിൽ 45 മുതൽ 55 km വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുണ്ടെന്ന് ദുരനന്തനിവാരണ വകുപ്പിന്‍റെ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഗുജറാത്ത് തീരത്തും അതിനോട് ചേർന്നുള്ള വടക്ക് -കിഴക്ക് അറബിക്കടലിലും ഇന്ന് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട് .(ഇന്ന്) 30 മുതൽ 1-വരെ മാലിദ്വീപ്, ലക്ഷദ്വീപ്, ഭൂമധ്യരേഖയോട് ചേർന്ന് കിടക്കുന്ന ഇന്ത്യൻ മഹാസമുദ്രം എന്നീ മേഖലകളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈ സമയത്ത് കാലയളവിൽ മത്സ്യ തൊഴിലാളികൾ പ്രസ്തുത പ്രദേശങ്ങളിൽ കടലിൽ പോകരുതെന്ന് ദുരനന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha





















