കിങ് ആകാനല്ല കിങ് മേക്കറാകാനാണ് താല്‍പര്യം; തെരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്നം ചര്‍ച്ചാവിഷയമാക്കും; ട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്ന് കുമ്മനം രാജശേഖരന്‍

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്ന് കുമ്മനം രാജശേഖരന്‍. കിങ് ആകാനല്ല കിങ് മേക്കറാകാനാണ് താല്‍പര്യമെന്നും കുമ്മനം പറഞ്ഞു.തെരഞ്ഞെടുപ്പില്‍ ശബരിമല പ്രശ്നം ചര്‍ച്ചാവിഷയമാകുമെന്നും കുമ്മനം പറഞ്ഞു. ബി.ജെ.പിയുടെ വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പ് ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തുടക്കം മുതൽ കുമ്മനം രാജശേഖരന്റെ പേര് നിറഞ്ഞ നിന്ന വട്ടിയൂർക്കാവിൽ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് പാർട്ടി സ്ഥാനാർത്ഥി നിർണയം നടത്തിയത്. മണ്ഡലത്തിൽ പക്ഷെ അവസാന നിമിഷം കുമ്മനത്തെ വെട്ടി എസ് സുരേഷിനെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. തുടക്കം മുതൽ മത്സരിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറിയ കുമ്മനത്തിന് മേൽ ആർഎസ്എസ് നേതൃത്വവും പിടിമുറുക്കിയതോടെ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന നിലപാടിലേക്ക് അദ്ദേഹം എത്തിയിരുന്നു.
ബിജെപി മണ്ഡലം- ജില്ലാ ഘടകങ്ങളും സംസ്ഥാന സമിതിയും കുമ്മനം രാജശേഖരനെ പിന്തുണച്ചിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യത്തോട് ആർഎസ്എസിനും അനുകൂല നിലപാടായിരുന്നു. എന്നാൽ നേതൃതലത്തിലെ കടുത്ത വിഭാഗിയതയാണ് കുമ്മനം പുറത്താകാനുള്ള കാരണമെന്നാണ് സൂചന.
https://www.facebook.com/Malayalivartha





















