വട്ടിയൂര്‍കാവില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഭീഷണിയായി അപരന്‍മാര്‍

വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫിനും ബിജെപിക്കും ഭീഷണിയായി അപരന്‍മാര്‍ രംഗത്ത്. ബിജെപി സ്ഥാനാര്‍ത്ഥി എ സുരേഷിന് അപരനായി എസ്എസ് സുരേഷും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മോഹന്‍ കുമാറിന് പകരം എ മോഹന്‍കുമാറും മത്സരരംഗത്തുണ്ട്. എറണാകുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കും യുഡിഎഫ് സ്ഥാനാര്‍ഥിക്കും എതിരെ അപരന്‍മാര്‍ രംഗത്തുണ്ട്.
എല്‍ഡിഎഫ് സ്വതന്ത്രന്‍ മനു റോയിക്കെതിരെ കെഎം മനുവും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദിനെതിരെ എപി വിനോദും മത്സരരംഗത്തുണ്ട്. എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 11 സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 11 സ്ഥാനാര്‍ത്ഥികള്‍ക്കായി ആകെ 17 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. പത്രികകളുടെ സൂക്ഷ്മപരിശോധന ചൊവ്വാഴ്ച രാവിലെ 11ന് ആരംഭിക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാവുന്ന അവസാന തീയതി ഒക്ടോബര്‍ മൂന്നാണ്. നാലാം തീയതി സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിക്കും.
https://www.facebook.com/Malayalivartha





















