മാണി സി കാപ്പന്റെ വിജയത്തെ പരിഹസിച്ച് ചെന്നിത്തല; പാലായിലെ വിജയം വട്ടിയൂര്‍ക്കാവില്‍ ആവര്‍ത്തിക്കാമെന്ന് കരുതേണ്ടെന്ന് ചെന്നിത്തല

ഉപതെരഞ്ഞെടുപ്പില്‍ പാലായില്‍ വിജയിച്ച മാണി സി കാപ്പനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചക്ക വീണപ്പോള്‍ മുയല്‍ ചത്തത് പോലെയാണ് മാണി സി കാപ്പന്റെ വിജയം. ഉപതെരഞ്ഞെടുപ്പ് ഫലം യുഡിഎഫിനെ സ്‌നേഹിക്കുന്ന ജനങ്ങള്‍ നല്‍കിയ താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തോല്‍പിക്കുകയല്ല താക്കീത് നല്‍കുകയാണ് ജനങ്ങള്‍ ചെയ്തതെന്ന് വിശദീകരിച്ച ചെന്നിത്തല പാലാ, വട്ടിയൂര്‍ക്കാവില്‍ ആവര്‍ത്തിക്കാമെന്ന് കരുതേണ്ടെന്ന് ഇടത് പക്ഷത്തിന് മുന്നറിയിപ്പ് നല്‍കി.
വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ യുഡിഎഫില്‍ ഉണ്ടാകില്ലെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. ശബരിമല വിഷയത്തില്‍ നിലവില്‍ ബിജെപിയുടെ നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട ചെന്നിത്തല ഇനി യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കോടതിവിധി മറികടക്കാനുള്ള നിയമനിര്‍മ്മാണമാണ് ആദ്യം ചെയ്യുകയെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























