മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണം: കാര്‍ കമ്ബനിയുടെ പരിശോധനാ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ കാര്‍ കമ്പനിയുടെ പരിശോധനാ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല. ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ശ്രീറാംവെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് കെ.എം ബഷീര്‍ കൊല്ലപ്പെട്ടത്. സെപ്റ്റംബര്‍ ആദ്യവാരം ലഭിക്കുമെന്നറിയിച്ചിരുന്ന റിപ്പോര്‍ട്ടിനാണ് ഇപ്പോഴും കാത്തിരിപ്പ് തുടരുന്നത്. അപകടസമയത്തെ വാഹനത്തിന്റെ വേഗത, ഇടിയുടെ ആഘാതം, ബ്രേക്ക് പ്രയോഗിച്ചതിന്റെ രീതി, ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ ഈ റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ വ്യക്തതവരുമെന്നാണ് പ്രതീക്ഷ. റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് അന്വേഷണ സംഘത്തിന്റെ ഭാഗത്തു നിന്ന് ഇടപെടലുകളുണ്ടായിട്ടില്ല. സെപ്റ്റംബര്‍ തുടക്കത്തില്‍ അല്ലാതെ ഇതിനായി അന്വേഷണ സംഘം ഫോക്‌സ് വാഗണ്‍ കമ്ബനിയുമായി ബന്ധപ്പെട്ടിട്ടില്ല. റിപ്പോര്‍ട്ട് എന്തുകൊണ്ടാണ് വൈകുന്നത് എന്നത് സംബന്ധിച്ചോ, റിപ്പോര്‍ട്ട് എന്നു ലഭിക്കുമെന്നതിനെക്കുറിച്ചോ അന്വേഷണ സംഘത്തിന് യാതൊരു ധാരണയുമില്ലാത്ത സ്ഥിതിയാണ്.
ഫോക്‌സ് വാഗണിന്റെ പൂനൈയില്‍ നിന്നുള്ള വിദഗ്ധസംഘം ഓഗസ്റ്റ് 19നാണ് കാറില്‍ പരിശോധന നടത്തിയത്. കാറിന്റെ ക്രാഷ് ഡേറ്റാ റെക്കോര്‍ഡ് പരിശോധിച്ച് അപകടസമയത്തെ കാറിന്റെ വേഗതയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായിരുന്നു പരിശോധന. പൂനൈയില്‍ നിന്നുള്ള പ്രാഥമിക റിപ്പോര്‍ട്ട് ജര്‍മനിയിലെ കമ്ബനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ അയച്ച് വിശകലനത്തിനു ശേഷം അന്തിമ റിപ്പോര്‍ട്ട് കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്. സെപ്റ്റംബര്‍ തുടക്കത്തില്‍ അന്വേഷണം സംഘം ബന്ധപ്പെട്ടപ്പോഴാണ് ആദ്യത്തെ ആഴ്ച്ചതന്നെ റിപ്പോര്‍ട്ട് കൈമാറുമെന്ന് അറിയിച്ചത്. പിന്നീട് കമ്ബനിയുടെ ഭാഗത്ത് നിന്ന് പ്രതികരണമൊന്നുമുണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha
























