ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ സ്ഥിരീകരിച്ച് സി.ബി.ഐ. കുറ്റപത്രം... നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് അടക്കം മൂന്നു പേരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി, സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ സ്ഥിരീകരിച്ച് സി.ബി.ഐ കുറ്റപത്രം. കേസില്‍ െ്രെകംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന നെഹ്രുഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ്, കോളേജ് പി.ആര്‍.ഒ. സഞ്ജിത്ത് വിശ്വനാഥന്‍, അധ്യാപകരായ പ്രദീപന്‍, ദിപിന്‍ എന്നിവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി. തെളിവുകളുടെ അഭാവത്തില്‍ ഇവര്‍ക്കെതിരേ കുറ്റംചുമത്താനാകില്ലെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ. നല്‍കിയ അന്തിമറിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷ്ണദാസിനെ ഒഴിവാ്കിയ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.
വൈസ് പ്രിന്‍സിപ്പല്‍ എന്‍. ശക്തിവേല്‍, അധ്യാപകനായ സി.പി. പ്രവീണ്‍ എന്നിവരുടെ പേരില്‍ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി. ജിഷ്ണു കോപ്പിയടിച്ചെന്ന വ്യാജപ്രചാരണം നടത്തിയതും പ്രതി സി.പി. പ്രവീണ്‍ ഇക്കാര്യം തെളിവായി എഴുതിവാങ്ങി രേഖയാക്കിയതുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സി.ബി.ഐ. കണ്ടെത്തിയിരിക്കുന്നത്.
ജിഷ്ണു തൂങ്ങിമരിച്ചതാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് സാധൂകരിക്കുന്ന തെളിവുകളാണ് കേസന്വേഷിച്ച സി.ബി.ഐ. സംഘത്തിനും ലഭിച്ചത്. ശക്തിവേലും പ്രവീണും ജിഷ്ണുവിനെ രൂക്ഷമായി ശകാരിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2017 ജനുവരി 6 ന് പരീക്ഷയ്ക്കിടെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് കോപ്പിയടിച്ചെന്നാരോപിച്ച് ജിഷ്ണുവിനെ പിടികൂടി പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിച്ചത്. അഞ്ചുമണിക്കുശേഷമാണ് അവിടെനിന്ന് പുറത്തുവിട്ടത്. പിന്നീട് ഹോസ്റ്റല്‍മുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയിലാണ് ജിഷ്ണുവിനെ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ചേര്‍ന്ന് ഒറ്റപ്പാലത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. അന്വേഷണം സി.ബി.ഐ.ക്കുവിടാന്‍ തീരുമാനിച്ച് 2017 ജൂണ്‍ 15ന് സര്‍ക്കാര്‍വിജ്ഞാപനമിറക്കി. എന്നാല്‍, സി.ബി.ഐ. ഇത് തള്ളി. പിന്നീട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. സുപ്രീംകോടതിനിര്‍ദേശപ്രകാരമാണ് സി.ബി.െഎ. അന്വേഷണമേറ്റെടുത്തത്.
"
https://www.facebook.com/Malayalivartha
























