അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും

അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. എറണാകുളത്ത് 11 പേരും മഞ്ചേശ്വരത്ത് 13 പേരും വട്ടിയൂര്‍ക്കാവില്‍ പത്ത് പേരും പത്രിക നല്‍കിയിട്ടുണ്ട്. കോന്നിയില്‍ ഏഴ് പേരും അരൂരില്‍ ആറ് പേരുമാണ് മത്സരരംഗത്തുളളത്. വ്യാഴാഴ്ച വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്.
പൂര്‍ണ്ണമായ തെരഞ്ഞെടുപ്പ് ചിത്രം അറിയാന്‍ അത് വരെ കാത്തിരിക്കണം. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകള്‍ക്കുളള നാമനിര്‍ദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, മഞ്ചേശ്വരം, എറണാകുളം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്.
മഞ്ചേശ്വരത്ത് 13 പേരും എറണാകുളത്ത് 11 പേരും വട്ടിയൂര്‍ക്കാവില്‍ പത്ത് പേരും പത്രിക നല്‍കിയിട്ടുണ്ട്. കോന്നിയില്‍ ഏഴ് പേരും അരൂരില്‍ ആറ് പേരുമാണ് മത്സരരംഗത്തുളളത്. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍കുമാറിന്റെ അപരനായി എ മോഹന്‍കുമാറും, ബിജെപി സ്ഥാനാര്‍!ത്ഥി എസ് സുരേഷിന് അപരനായി എസ് എസ് സുരേഷും പത്രിക നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച വരെ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്.
https://www.facebook.com/Malayalivartha





















