Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

സന്തോഷത്തോടെ അമിത്ഷാ... ഗുജറാത്തിലായിരുന്ന കുമ്മനത്തെ വിളിച്ചു വരുത്തി അപമാനിച്ചു; കുമ്മനത്തിന്റെ സങ്കടം കാണുന്നില്ലേയെന്ന് കടകംപള്ളി സുരേന്ദ്രന്‍; കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാതെ ഒരു വിവാദത്തിനും ഇട നല്‍കാതെ കുമ്മനം തുറന്നു പറയുന്നു; കിങ് ആകാനല്ല, കിങ് മേക്കറാകാനാണ് താല്‍പര്യം

01 OCTOBER 2019 10:32 AM IST
മലയാളി വാര്‍ത്ത

വരുന്ന ഉപ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് ബിജെപി നേതാക്കള്‍ പോലും കരുതിയത്. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ച് ബിജെപിയിലെ ഉന്നത നേതാക്കള്‍ കളിച്ച കളിയില്‍ കുമ്മനത്തെ മാറ്റി അഡ്വ എസ്. സുരേഷിനെ സ്ഥാനാര്‍ത്ഥിക്കി. അദ്യം വേണ്ടെന്ന് പറഞ്ഞെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ എല്ലാ തയ്യാറെടുപ്പുകളും കുമ്മനം നടത്തിയിരുന്നു. അവസാന നിമിഷം കുമ്മനത്തെ മാറ്റിയെങ്കിലും. മറ്റ് കേരള നേതാക്കളെ പോലെ അടിയുണ്ടാക്കിയില്ല. പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയോടൊപ്പം നിന്ന് എല്ലാ പിന്തുണയും അറിയിച്ചു. വീണ്ടും ചാനലുകാരും നേതാക്കളും കുമ്മനത്തെ പ്രകോപിക്കാന്‍ ശ്രമിച്ചെങ്കിലും അധികാര മോഹിയല്ലാത്ത കുമ്മനത്തേയാണ് കണ്ടത്.

വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്ന് കുമ്മനം തന്നെ വ്യക്തമാക്കി. ബി.ജെ.പിയുടെ വട്ടിയൂര്‍ക്കാവ് തിരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. അഡ്വ. എസ് സുരേഷിന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപെട്ട വ്യാജ മാധ്യമ സൃഷ്ടികള്‍ക്ക് വിരാമം കുറിച്ചുകൊണ്ടാണ് അദേഹത്തിന്റെ ഈ പ്രസതാവന നടത്തിയത്. കിംഗ് ആകാനല്ല കിംഗ് മേക്കറാകാനാണ് താല്‍പര്യം. ഇലക്ഷനില്‍ മത്സരിച്ച രാജാവാകാനല്ല, മറിച്ച് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കുന്നതാണ് തനിക്കിഷ്ടമെന്നും കുമ്മനം വിശദീകരിച്ചു. ബി.ജെ.പി ജില്ല അധ്യക്ഷനും വട്ടിയൂര്‍ക്കാവ് സ്ഥാനാര്‍ഥിയുമായ അഡ്വ. എസ്. സുരേഷിനെ ഒറ്റെകെട്ടായി വിജയിപ്പിക്കുമെന്നും ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും അദേഹം പറഞ്ഞു.

ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുരോഗതിയിലേക്കു കുതിക്കുമ്പോള്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കേരളത്തെ കടക്കെണിയില്‍ മുക്കിക്കൊല്ലുകയാണ്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ കേന്ദ്രബിന്ദുവാണ് വട്ടിയൂര്‍ക്കാവ് ജംഗ്ഷനും അനുബന്ധ പ്രദേശങ്ങളും. മാറിമാറി ഭരിച്ച മുന്നണികള്‍ കേരളത്തിന് വികസന മുരടിപ്പ് മാത്രമാണ് സമ്മാനിച്ചത്. കഴിഞ്ഞ നാലുവര്‍ഷമായി സംസ്ഥാനത്തിന് യാതൊരുതരത്തിലുള്ള പുരോഗതിയും കൈവരിക്കാന്‍ സാധിച്ചിട്ടില്ല. ഭരിക്കുന്ന ഇടതുപക്ഷസര്‍ക്കാരും തിരുവനന്തപുരം നഗരസഭയുമാണ് ഇതിന് ഉത്തരവാദികള്‍. ജനപ്രിയനും ജനഹൃദയങ്ങളില്‍ സ്ഥാനം നേടാന്‍ സാധിച്ചയാളുമാണ് എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയായ സുരേഷെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാനുള്ള ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യത്തെ ആര്‍.എസ്.എസ്. അനുകൂലിച്ചിട്ടും കുമ്മനം രാജശേഖരന്‍ പുറത്തായത് ഏറെ ചര്‍ച്ചയാകുകയാണ്. കുമ്മനത്തെ ഒഴിവാക്കിയതിനു പിന്നില്‍ ഒരു ദേശീയ നേതാവിന്റെ ഇടപെടലാണെന്നാണ് ആക്ഷേപം. സംസ്ഥാനഘടകം ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അഞ്ച് ഒന്നാം പേരുകാരില്‍ കുമ്മനത്തെ മാത്രമാണു തള്ളിയത്.

വട്ടിയൂര്‍ക്കാവിലേക്ക് മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ മൂന്നുപേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഒന്നാം പേരുകാരനായി കുമ്മനം രാജശേഖരനു പുറമേ ഇപ്പോള്‍ സ്ഥാനാര്‍ഥിയായ എസ്. സുരേഷും സംസ്ഥാനകമ്മിറ്റിയംഗം വി.വി. രാജേഷും. അനിശ്ചിതത്വത്തിനൊടുവില്‍ കുമ്മനത്തെ ഒഴിവാക്കി. പിന്നെയാരു വേണമെന്നതില്‍ ആര്‍.എസ്.എസ്. ഇടപെട്ടില്ല. ബി.ജെ.പി. ജില്ലാ പ്രസിഡന്റുകൂടിയായ സുരേഷ് സംഘാടകനെന്ന നിലയില്‍ പാര്‍ട്ടിക്ക് അഭിമതനാണ്. അതാണ് അദ്ദേഹത്തിനു ഗുണകരമായതും.

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാക്കാന്‍ തുടക്കംതൊട്ടേ കുമ്മനത്തെയാണ് പാര്‍ട്ടി കണ്ടുവെച്ചത്. ലോക്‌സഭയിലേക്കു മത്സരിച്ചുതോറ്റ മുതിര്‍ന്നനേതാവു കൂടിയായ അദ്ദേഹത്തെ വീണ്ടും മത്സരിപ്പിക്കണോ എന്നതില്‍ ആര്‍.എസ്.എസ്. ഹിതപരിശോധന നടത്തി. അതിനുശേഷമാണ് അനുവാദം നല്‍കിയതും കുമ്മനം തയ്യാറായതും. അവസാനമാണ് കുമ്മനത്തെ വെട്ടിയിട്ടു. എന്നിട്ടും ഒരക്ഷരം മിണ്ടാതെ തന്റെ കര്‍ത്തവ്യം വഹിക്കുന്ന കുമ്മനത്തിന്റെ ആ വലിയ മനസാണ് എല്ലാവരും കാണേണ്ടത്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (7 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (7 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (7 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (7 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (8 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (8 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (8 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (12 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (12 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (13 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (13 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (13 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (14 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (14 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (15 hours ago)

Malayali Vartha Recommends