Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മൂക്കില്‍ നുള്ളിക്കോ... ഇത്രയും ഉന്നതനായ ഒരുദ്യോഗസ്ഥനെ ഇങ്ങനെ ചവിട്ടി തേയ്ക്കണോ? ഒരു തരത്തിലും തിരിച്ചെടുക്കേണ്ടെന്ന് കരുതിയിരുന്ന ജേക്കബ് തോമസിനെ അവസാനം എടുത്തത് തൂമ്പയും കോടാലിയും ഉണ്ടാക്കുന്ന സ്ഥാപനത്തില്‍; വിജിലന്‍സില്‍ ആയിരുന്നപ്പോള്‍ കേസില്‍ കുടുക്കിയ മന്ത്രിക്ക് കീഴില്‍ നിയമിക്കുമ്പോള്‍

01 OCTOBER 2019 11:38 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇടയില്‍ ഏറെ ആദരവ് പിടിച്ചുപറ്റിയ അപൂര്‍വം പോലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജേക്കബ് തോമസ്. ശക്തമായ നിലപാടിന്റെ പേരില്‍ വര്‍ഷങ്ങളോളം സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍ കൂടിയാണ് ഡി.ജി.പി. ജേക്കബ് തോമസ്. ഒന്നര വര്‍ഷത്തിലേറെയായി സസ്‌പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെയാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. വ്യവസായ വകുപ്പിനു കീഴിലുള്ള മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായാണു നിയമനം. തിരിച്ചെടുക്കണമെന്നു കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ ഉത്തരവിട്ട് രണ്ടു മാസത്തിനു ശേഷമാണു സര്‍ക്കാരിന്റെ തീരുമാനം.

എന്തായാലും ഈ നിയമനം ഏറെ വിവാദമായിട്ടുണ്ട്. തന്റെ സീനിയോറിറ്റിയും കേഡര്‍ ചട്ടങ്ങളും കണക്കിലെടുത്താണു നിയമനമെങ്കില്‍ പരിഗണിക്കുമെന്നാണ് സംസ്ഥാനത്തെ ജേക്കബ് തോമസ് അന്നു പ്രതികരിച്ചത്. സംസ്ഥാനത്തു ഡി.ജി.പിമാരുടെ രണ്ടു കേഡര്‍ തസ്തികകളും രണ്ട് എക്‌സ് കേഡര്‍ തസ്തികകളുമാണുള്ളത്. ജേക്കബ് തോമസിനെ നിയമിച്ച തസ്തിക ഡി.ജി.പിയുടെ കേഡര്‍ തസ്തികയായി ഉയര്‍ത്തും.

ജേക്കബ് തോമസിന് ഉചിതമായ നിയമനം നല്‍കണമെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത ചീഫ് സെക്രട്ടറിക്കു ശിപാര്‍ശ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് തസ്തിക കണ്ടെത്താന്‍ ബിശ്വാസ് മേത്തയെത്തന്നെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ അന്വേഷണത്തിലാണു മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം.ഡി സ്ഥാനം ഒഴിവുണ്ടെന്നു കണ്ടെത്തിയത്. നിയമന ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഒപ്പുവച്ചു.

അതേ സമയം ഉത്തരവ് വന്നതിന് പിന്നാലെ ഏറെ വിവാദമാകുകയും ചെയ്തു. തൂമ്പ, മണ്‍വെട്ടി, കോടാലി തുടങ്ങി കാര്‍ഷികോപകരണങ്ങളും സ്റ്റീല്‍ ഫര്‍ണിച്ചറുമാണു ഷൊര്‍ണൂരില്‍ പ്രവര്‍ത്തിക്കുന്ന മെറ്റല്‍ കോര്‍പ്പറേഷന്റെ ഉല്‍പ്പന്നങ്ങള്‍. ദീര്‍ഘകാലമായി നഷ്ടത്തിലാണു പ്രവര്‍ത്തനം. ജീവനക്കാരുടെ എണ്ണം മുപ്പതില്‍ത്താഴെയാണ്. ഇതില്‍ ഒരു ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന് എന്ത് ചെയ്യാനാണ്. ഇത്രയും ഉന്നതനായ ഒരു ഉദ്യോഗസ്ഥനെ ഇവിടെ നിയമിച്ച് എന്തിനാണ് ഭീമമായ ശമ്പളം നല്‍കുന്നത്.

അതേസമയം വ്യവസായ വകുപ്പില്‍ തന്നെ നിയമിച്ചത് പകപോക്കലാണെന്നാണ് ജേക്കബ് തോമസിന്റെ പ്രതികരണം. താന്‍ വിജിലന്‍സില്‍ ജോലിചെയ്യുമ്പോള്‍ കേസില്‍ കുടുങ്ങി പുറത്തുപോയ ആളാണ് മന്ത്രിയെന്നും ചില തസ്തികകളില്‍ നിയമിക്കുമ്പോള്‍ അത് നല്‍കുന്ന സന്ദേശം ജനം തിരിച്ചറിയുമെന്നും പറഞ്ഞു.

ഒരു ഡിജിപിയുടെ പണി ഇരുമ്പ് ഉണ്ടാക്കലാണോ എന്നതൊക്കെ സര്‍ക്കാരിന്റെ തീരുമാനമാണല്ലോ എന്നും പറഞ്ഞു. ഡിജിപി റാങ്കിലുള്ളയാള്‍ ഇടപെടേണ്ട ക്രമസമാധാന പ്രശ്‌നം ഇരുമ്പുണ്ടാക്കുന്നിടത്ത് ഉണ്ടോയെന്ന് അറിയില്ലെന്നും പ്രതികരിച്ചു. ഡി.ജി.പി കേഡര്‍ തസ്തികയില്‍ നിയമനം നല്‍കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളിയാണ് സ്റ്റീല്‍ ആന്‍ഡ് മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായി നിയമിച്ചത്.

ഓഖി ദുരന്ത ദുരിതാശ്വാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെ 2017 ഡിസംബറിലാണു ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ചതിനടക്കം സസ്‌പെന്‍ഷന്‍ നടപടികള്‍ ആവര്‍ത്തിച്ചു.

എന്തായാലും കിട്ടിയ സ്ഥലത്ത് ജോലി ചെയ്ത് കരുത്ത് തെളിയിക്കാനാണ് ജേക്കബ് തോമസിന്റെ തീരുമാനം. അതിലൂടെ കിട്ടുന്ന ചെറിയ പഴുതുപോലും വലുതാക്കാനാണ് ജേക്കബ് തോമസ് ശ്രമിക്കുക. അതെല്ലാം കാത്തിരുന്ന് കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (8 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (8 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (8 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (8 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (8 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (13 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (14 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (14 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (15 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (15 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (16 hours ago)

Malayali Vartha Recommends