കോട്ടയം എരുമേലിയിൽ നാടിനെ ഞെട്ടിച്ച് അപകടം; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! മഴയ്‌ക്കൊപ്പം എത്തിയ തീഗോളം വീടിന്റെ മുന്‍ഭിത്തി തുരന്ന് അകത്തേക്ക്.. വീട് ചിന്നിചിതറി, ടൈല്‍സുകള്‍ പൊട്ടിത്തെറിച്ചു; അമ്പരന്ന് നാട്ടുകാർ

വൈകിട്ട് മഴയ്‌ക്കൊപ്പം തീഗോളം പോലെ എത്തിയ മിന്നല്‍പ്പണര്‍ വീടിന്റെ മുന്‍ഭാഗത്തെ ഭിത്തി തുരന്ന് അകത്തു കയറി . രണ്ടാമത്തെ ഭിത്തിയും തുരന്നുകയറി. ശുചിമുറിയുടെ ടൈലുകള്‍ മുഴുവന്‍ പൊട്ടിത്തെറിച്ചു. മെയിന്‍ സ്വിച്ചും വയറിങും തകര്‍ന്നു . മെയിന്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ കുട്ടിയുടെ ഭാര്യ ശ്രമിക്കുമ്ബോഴായിരുന്നു മിന്നല്‍. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ മിന്നലിന്റെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. എരുമേലിയിലാണ് നാടിനെ ഞെട്ടിച്ച അപകടം ഉണ്ടായത്. മിന്നലില്‍ വീടിന്റെ ഭിത്തിയും തറയും ചിന്നിച്ചിതറിയെങ്കിലും കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ്. കൊടിത്തോട്ടം ചീരംകുളം കുട്ടിയുടെ വീടാണ് ഇടിമിന്നലില്‍ തകര്‍ന്നത്.
https://www.facebook.com/Malayalivartha





















