നെഞ്ചുകലങ്ങി സിപിഎം; പെരിയ ഇരട്ടകൊല സി ബി ഐക്ക് വിടാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ പോകണോ എന്ന കാര്യത്തിൽ സർക്കാരിന് ആശയ കുഴപ്പം

പെരിയ ഇരട്ടകൊല സി ബി ഐക്ക് വിടാനുള്ള ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ പോകണോ എന്ന കാര്യത്തിൽ സർക്കാരിന് ആശയ കുഴപ്പം. ഷുഹൈബ് വധം സി ബി ഐക്ക് വിടാനുള്ള തീരുമാനത്തിനെതിരെ സർക്കാർ അപ്പീൽ പോയിരുന്നു. ഇത്തവണ അപ്പീൽ പോയാൽ ചിലപ്പോൾ അഞ്ചിടത്തും പരാജയപ്പെടുമെന്ന് സിപിഎം കരുതുന്നു.
എന്നാൽ അഞ്ച് സീറ്റുകളിൽ ഉപതെരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പെരിയ കേസിൽ അപ്പീൽ പോകുന്നത് രാഷ്ട്രീയമായി തങ്ങൾക്ക് എതിരാകുമെന്ന് സർക്കാരിൽ ഒരു വിഭാഗം കരുതുന്നു. എന്നാൽ മലബാറിലെ പ്രാദേശിക നേതാക്കൾ അപ്പീൽ പോയേ തീരൂ എന്ന വാശിയിലാണ്. സർക്കാർ അഡ്വക്കേറ്റ് ജനറലിൽ ഉപദേശം തേടിയിരിക്കുകയാണ്. ഇലയ്ക്കും മുള്ളിനും കേടില്ലാത്ത തരത്തിൽ വിഷയത്തിൽ നിന്ന് തലയൂരാനാണ് സർക്കാരിന്റെ ശ്രമം.
ആദ്യം പെരിയ ഇരട്ടകൊലപാതകത്തെ രാഷ്ട്രീയ കൊലപാതകമായാണ് പോലീസ് രജിസ്റ്റർ ചെയ്തത്. എന്നാൽ വൈകാതെ അതിനെ വ്യക്തി വൈരാഗ്യമാക്കി മാറ്റി.സർക്കാർ ഉന്നതരും പോലീസും തമ്മിൽ നടന്ന ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഇത്. കേസിലെ മുഖ്യ പ്രതി പീതാംബരനും മരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസിനെ വ്യക്തിപരമായ കൊലയാക്കി ചിത്രീകരിച്ച പോലീസിന്റെ കുറ്റപത്രം ഹൈക്കോടതി റഭാക്കുകയും ചെയ്തു. ഇരകൾ യൂത്ത് കോൺഗ്രസുകാരും പ്രതികൾ സി പി എമ്മുകാരും ആകുമ്പോൾ അന്വേഷണത്തിൽ പാകപ്പിഴ ഉണ്ടാകാനുള്ള സാധ്യത ഹൈക്കോടതി എടുത്തു പറയുകയും ചെയ്തു. ഇത് സർക്കാരിനുള്ള ഹൈക്കോടതിയുടെ വിശ്വാസ കുറവാണ് തെളിയിക്കുന്നത്.
സംസ്ഥാന ഉപതെരഞ്ഞടുപ്പിന്റെ ആവേശത്തിലെക്ക് കടക്കുമ്പോൾ ഉണ്ടായ കോടതി നിരീക്ഷണം സർക്കാരിനെ സംബന്ധിച്ചടത്തോളം വലിയ തിരിച്ചടിയാണ്. പാലാ ഉപതെരഞ്ഞടുപ്പിൽ നേടിയ അട്ടിമറി വിജയത്തിന്റെ തിളക്കം ഹൈക്കോടതി നിരീക്ഷണം ഇല്ലാതാക്കി. പാലാ ജയിച്ചതിനാൽ അഞ്ചിടത്തും ജയിക്കാമെന്നായിരുന്നു സർക്കാരിന്റെ ചിന്ത.
പെരിയ ഇരട്ട കൊലപാതകം കത്തിനിന്നത് കൊണ്ടാണ് ഇടതുപക്ഷത്തിന്റെ കോട്ട എന്നറിയപ്പെട്ടിരുന്ന കാസർകോട്ട് നിന്നും രാജ്മോഹൻ ഉണ്ണിത്താൻ പാർലെമെന്റിലെത്തിയത്. ഉണ്ണിത്താൻ ജയിക്കുമെന്ന് അദ്ദേഹം പോലും കരുതിയതല്ല. ഉണ്ണിത്താൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ കൃപേഷിന്റെ കുടുംബം ഹൈക്കോടതിയിൽ നൽകിയ കേസിൽ സഹായിക്കാനുണ്ടായിരുന്നു.
കാസർകോട്ടാണ് പെരിയ ഇരട്ട കൊലപാതകം നടന്നതെങ്കിലും അതിന്റെ അലയൊലികൾ കേരളത്തിൽ ഇന്നും അവസാനിച്ചിട്ടില്ല. സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ശക്തമായ മുന്നറിയിപ്പായി മാറി പെരിയ കൊലപാതകം. കേസ് സി ബി ഐക്ക് വിടുന്നതു കൊണ്ട് സർക്കാർ മറ്റൊരു പ്രതിസന്ധി മുന്നിൽ കാണുന്നുണ്ട്. സി ബി ഐ കേന്ദ്ര സർക്കാരിന്റെ ഉപകരണമാണ്.കേന്ദ്ര സർക്കാരാകട്ടെ സി പി എമ്മിനെ ഇത്തരം കേസുകളിൽ ഒരു പാഠം പഠിപ്പിക്കാനായി കാത്തിരിക്കുകയാണ്. ഡി ബി ഐയിൽ നിന്നും സർക്കാർ അതിനുള്ള വഴി തേടുമോ എന്ന സംശയം സി പി എമ്മിനുണ്ട്. ഹൈക്കോടതി ഉത്തരവ് കണ്ടില്ലെന്ന് നടിച്ചാൽ അത് പാർട്ടി തലത്തിൽ വലിയ തിരിച്ചടികൾക്ക് കാരണമാകുമെന്നും സി പി എം കരുതുന്നു.
കൊണ്ടും കൊടുത്തും കഴിയുന്ന പ്രവർത്തകരാണ് പാർട്ടിയെ മുന്നോട്ട് നയിക്കുന്നത്. അവരെല്ലാം ജയിലിലായാൽ എന്തു ചെയ്യുമെന്ന് ഓർത്ത് സി പി എം വേദനിക്കുന്നു.
https://www.facebook.com/Malayalivartha





















