കടയിൽ ഷവർമ ആരംഭിക്കുന്നതിനാൽ സൗജന്യമായി ഷവർമ്മ കൊടുക്കുന്നുവെന്ന് ഹോട്ടൽ ഉടമയുടെ വാഗ്ദാനം ; പിന്നെ സംഭവിച്ചത്

പുതിയതായി ഒരു കട തുടങ്ങുമ്പോൾ ഉദ്ഘാടനത്തിന് വരുന്നവർക്ക് സൗജന്യമായിചിലത് നൽകുക എന്നത് സാധാരണമായ ഒരു കാര്യമാണ്. എന്നാൽ ഈ കാര്യം ചെയ്തു കുഴങ്ങിയിരിക്കുകയാണ് ഒരു ഹോട്ടല്‍ ഉടമ. ഹോട്ടലില്‍ ഷവര്‍മ ആരംഭിക്കുന്നതിനാൽ സൗജന്യമായി ഷവര്‍മ നല്‍കുന്നുവെന്ന വാർത്ത ഉടമ പുറത്ത് വിട്ടു . വിവരം കാട്ടു തീ പോലെ പടർന്നു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷന് സമീപത്തെ ഹോട്ടല്‍ ഉടമയായിരുന്നു ഇത്തരത്തിൽ ഉള്ള തീരുമാനം എടുത്തത്. എന്നാൽ ഈ വിവരം അറിഞ്ഞ് കടയിലെത്തിയവരെ കണ്ട് ഹോട്ടൽ ഉടമ ഞെട്ടി. ഹോട്ടലില്‍ കഴിഞ്ഞ ദിവസമായിരുന്നു ഷവര്‍മക്കച്ചവടം തുടങ്ങിയത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യമായി ഷവര്‍മ നല്‍കുന്നുവെന്ന ഉടമയുടെ അറിയിപ്പ് കേട്ട് വന്നവർ പലരായിരുന്നു. വൈകിട്ട് 5 മണിയോടെ സൗജന്യ ഷവര്‍മ വിതരണം തുടങ്ങി. അവസാനിച്ചതോ രാത്രി 11 മണി കഴിഞ്ഞിട്ട്. അവസാനം ഷവര്‍മയ്ക്ക് പുറമെ ഹോട്ടലിലെ മറ്റു ഭക്ഷണവും സ്ഥലത്തെത്തിയവര്‍ കഴിച്ചു. രണ്ട് കൗണ്ടറുകളിലും എഴുനൂറോളം പേരാണ് ഷവര്‍മ കിട്ടാൻ കാത്തു നിന്നത്. എന്നാൽ ഇവർക്കെല്ലാം ഷവര്‍മ കൊടുക്കാൻ കഴിഞ്ഞു. ഷവര്‍മ തയാറാക്കാന്‍ താമസിച്ചപ്പോൾ തിരക്ക് കൂടി. ഇതിന് പിന്നാലെ ഉടമ ഹോട്ടലിലെ മറ്റു ആഹാരവും സൗജന്യമായി നൽകുകയുണ്ടായി .മിഠായി, നെയ്യപ്പം, നെയ്‌ച്ചോർ , ബിരിയാണി, പൊറോട്ട, ബീഫ് , ചിക്കൻ , മീന്‍കറി എന്നിവയും കഴിച്ചു . എന്തൊക്കെയായലും ഉദ്ഘാടനം ഗംഭീരമായെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്.
https://www.facebook.com/Malayalivartha





















