Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ആരും അടുത്തില്ല.... വാഹന ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ റോഡിലെ കുഴികള്‍ക്ക് ആര് സമാധാനം പറയും? റോഡിലെ കുഴികണ്ട് വെട്ടിച്ചപ്പോള്‍ വാഹനം മറിഞ്ഞു വീണു; രക്ഷപ്പെടും മുമ്പെ തലയിലൂടെ ബസ് കയറിയിറങ്ങി; മനസ് മരവിക്കുന്ന കാഴ്ചയില്‍ ആരും അടുത്തില്ല; അവസാനം മൃതദേഹം പുതപ്പിച്ചത് വഴിയാത്രക്കാരന്‍

01 OCTOBER 2019 02:01 PM IST
മലയാളി വാര്‍ത്ത

അടുത്തിടെ ഏറ്റവുമധികം ചര്‍ച്ച ചെയ്തതാണ് മോട്ടോര്‍ വാഹന നിയമമനുസരിച്ചുള്ള കടുത്ത പിഴ ഈടാക്കുന്നത്. പിടിവീണാല്‍ കീശ കാലിയാകുന്ന തരത്തിലാണ് നിയമം കര്‍ശനമാക്കിയത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍ 25,000 രൂപ പിഴയും മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ. മദ്യപിച്ച് വാഹനമോടിച്ചാല്‍ ആറ് മാസം തടവും 10,000രൂപ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 15,000 രൂപയും തടവ് രണ്ട് വര്‍ഷവും ആകും. ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാതെ വാഹനം ഓടിച്ചാല്‍ പിഴ 1000 രൂപയാണ് പിഴ ഈടാക്കുന്നത്. നിയമം കര്‍ശനമായി നടപ്പിലാക്കിയതോടെ ജന രോക്ഷവും ഉയര്‍ന്നു.

ഇതോടെ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴ കുറയ്ക്കുന്നതിനെക്കുറിച്ച് മോട്ടോര്‍വാഹനവകുപ്പ് ആലോചിച്ചു തുടങ്ങി. ഇതനുസരിച്ച് കേന്ദ്രത്തിന് കത്തും നല്‍കി. കുറ്റകൃത്യങ്ങളുടെ തീവ്രത അനുസരിച്ചല്ല കേന്ദ്രനിയമത്തില്‍ പിഴ നിശ്ചയിച്ചിട്ടുള്ളതെന്നാണ് സംസ്ഥാനത്തിന്റെ പരാതി. കേന്ദ്രത്തിന് കത്തയച്ചെങ്കിലും മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ പിഴ കുറയ്ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുകയാണ്.

ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാതിരിക്കുന്നതിനുള്ള പിഴ സംബന്ധിച്ചാണ് ഏറെ ആരോപണം ഉയര്‍ന്നത്. വ്യക്തികളുടെ നേരിട്ടുള്ള സുരക്ഷാ കാര്യങ്ങളില്‍ അത്ര കടുംപിടിത്തം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. അപ്പോഴേ ഉണ്ടായ വാദമാണ് തകര്‍ന്ന റോഡിന് ആര് പിഴ ഈടാക്കുമെന്ന്. റോഡപകടങ്ങള്‍ക്ക് പ്രധാന കാരണമാണ് റോഡിലെ കുഴികള്‍. റോഡ് നേരെയാക്കാത്തതിനാല്‍ യാത്രക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കണക്കില്ല. റോഡിന്റെ കുഴി കാരണം ഒരു യുവാവിന് പോലും കഴിഞ്ഞ ദിവസം ദാരുണാന്ത്യം ഉണ്ടായിരിക്കുകയാണ്. ബുക്കും പേപ്പറും ലൈസന്‍സും ഹെല്‍മറ്റും എല്ലാം ഉണ്ടായിട്ടും ജീവന്‍ നഷ്ടപ്പെട്ടു. കുഴി കാരണം. ഇതിന് ഫൈനില്ലേയെന്നോണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

കൊച്ചി എളംകുളം മെട്രോ റെയില്‍വേ സ്‌റ്റേഷനു സമീപം സഹോദരന്‍ അയ്യപ്പന്‍ റോഡിലെ കുഴിയില്‍ വീണ സ്‌കൂട്ടര്‍ യാത്രികനാണ് ബസ് ദേഹത്തു കയറി ദാരുണാന്ത്യം സംഭവിച്ചത്. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തില്‍ പ്രോഗ്രാം മാനേജരായി ജോലി ചെയ്യുന്ന ഇടുക്കി കുളമാവ് സ്വദേശിയായ 32 കാരന്‍ ആര്‍. ഉമേഷ് കുമാര്‍ ആണു മരിച്ചത്. കുളമാവ് കൊച്ചുകരയില്‍ വീട്ടില്‍ രവീന്ദ്രന്റെ മകനാണ്. കുഴിയില്‍ വീണ സ്‌കൂട്ടര്‍ റോഡില്‍ തെന്നി വീഴുകയും പിറകെവന്ന സ്വകാര്യ ബസ് അദ്ദേഹത്തിന്റെ ദേഹത്തു കയറുകയുമായിരുന്നു.

ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് നഗരത്തെ നടുക്കിയ സംഭവം. ഹോണ്ട ഡിയോ വാഹനത്തില്‍ എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ഉമേഷ്, കുഴികണ്ട് വെട്ടിച്ചപ്പോള്‍ വാഹനം മറിയുകയായിരുന്നു. എരമല്ലൂര്‍ എറണാകുളം റൂട്ടിലോടുന്ന ജപമാല എന്ന ബസ് യുവാവിന്റെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകടം നടന്നയുടന്‍ ജീവനക്കാര്‍ ബസ് റോഡരികില്‍ നിര്‍ത്തിയശേഷം ഓടി രക്ഷപ്പെട്ടു.

ദാരുണ സംഭവം കണ്ട് സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ നിലവിളിയായി. ആരും സംഭവസ്ഥലത്തേക്ക് അടുക്കാതായതോടെ സ്റ്റീഫന്‍ എന്ന വഴിയാത്രക്കാരനാണു തൊട്ടടുത്ത സ്ഥാപനത്തില്‍നിന്നും മുണ്ട് വാങ്ങി മൃതദേഹം പുതപ്പിച്ചത്.

ഹെല്‍മെറ്റ് ധരിച്ചിരുന്ന യുവാവിന്റെ തല ഹെല്‍മെറ്റില്‍ കുടുങ്ങിയ നിലയില്‍ തന്നെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. സംസ്‌കാരം ഇന്നു പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നടത്തും. ഭാര്യ ദിവ്യ, മകള്‍: ദിയ.

ഈ സംഭവം മലയാളികളെ ഏറെ വേദനിപ്പിച്ചിരിക്കുകയാണ്. യാത്രക്കാരെ പിഴിയുന്നതിന് മുമ്പ് റോഡിലെ കുഴികളടയ്ക്കണമെന്നാണ് എല്ലാവരും ഒരുപോലെ ആവശ്യപ്പെടുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (8 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (8 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (8 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (8 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (8 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (13 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (14 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (14 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (15 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (15 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (16 hours ago)

Malayali Vartha Recommends