ലിഫ്റ്റ് നിര്‍മ്മിക്കാന്‍ എടുത്ത കുഴിയിൽ വീണ് യുവാവിന് ദാരുണ അന്ത്യം

മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ മുന്നിലുള്ള കുഴി കാണാതെ അതിൽ വീണ് യുവാവ് മരിച്ചു. എംഎം പറമ്ബ് മൊകായിക്കല്‍ ശ്രീകാര്‍ത്തികയില്‍ രാജന്റെ മകന്‍ വിപിന്‍രാജ് (28) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം നടന്നത്.
നിര്‍മ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന കെട്ടിടത്തിന് സമീപമായിരുന്നു കുഴി. ലിഫ്റ്റ് നിര്‍മ്മിക്കാന്‍ എടുത്ത കുഴിയായിരുന്നു അത്. ബാലുശ്ശേരി ടൗണില്‍ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന വിപിന്‍രാജിന് ഫോണ്‍ കോള്‍ വന്നതിനെ തുടർന്നു അതിലാണ് സംസാരിക്കുകയും നടക്കുകയും ചെയ്‌തു. എന്നാൽ സമയം കുറെ പിന്നിട്ടിട്ടും വിപിനെ കാണാതായതിനാൽ കൂടെ ഉള്ളവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസും പ്രദേശ വാസികളും നടത്തിയ തെരച്ചിലിലാണ് കുഴിയില്‍ യുവാവ് മരിച്ച നിലയില്‍ കണ്ടെത്തിയത് . സ്വകാര്യ ചോക്ലേറ്റ് കമ്ബനിയില്‍ ഉദ്യോഗസ്ഥനായിരുന്നു വിപിൻ രാജ്.
https://www.facebook.com/Malayalivartha





















