വാഹന പരിശോധനക്കിടെ പോലീസ് കൈകാണിച്ചു ; സ്‌കൂട്ടർ നിർത്താതെ പാഞ്ഞ യുവതിയെ പോലീസ് പിന്തുടർന്നു ; പിന്നെ സംഭവിച്ചത്

വാഹന പരിശോധനക്കിടെ പോലീസ് കൈകാണിക്കുന്നത് കണ്ടിട്ടും വണ്ടി നിര്‍ത്താതെ യുവതി . ഒടുവിൽ യുവതിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. നീലേശ്വരം ചിറപ്പുറം സ്വദേശിനിയാണ് ഇവർ . ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. പോലീസ് കൈകാണിച്ചിട്ടും വണ്ടി നിര്‍ത്താതെ യുവതി പായുകയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിട്ടില്ലായിരുന്നു. തലയും മുഖവും ഷാളു കൊണ്ട് മറച്ചിരുന്നു . ഇങ്ങനെ വന്ന യുവതിയുടെ സ്‌കൂട്ടറിന് നേരെയാണ് പോലീസ് കൈ കാണിച്ചത് . നിർത്താതിനെ തുടർന്ന് പോലീസ് ഇവരെ പിന്തുടര്‍ന്നു.
നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിങ് ഏരിയയില്‍ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട ഇത് പോലീസ് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചു. എന്നാൽ യുവതി അക്രമാസക്തയായി. പോലീസിനെയും ഇടപെട്ട നാട്ടുകാരെയും ഓട്ടോഡ്രൈവര്‍മാരെയും കയ്യേറ്റം ചെയ്യാൻ യുവതി ശ്രമിച്ചു. ഇതെല്ലാം പോലീസ് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഒടുവിൽ വനിതാ പോലീസ് എത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനും രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കാത്തതിനും കേസ് എടുത്തു.
https://www.facebook.com/Malayalivartha





















