Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

പണി കൊടുക്കും മോദിജി; ദേശീയ പാത 766 പൂർണമായും അടയ്ക്കണമെന്ന് സുപ്രീം കോടതി; പകൽ കൂടി പാത അടച്ചാൽ ബുദ്ധിമുട്ടിലാകുന്നത് വിദ്യാർത്ഥികൾ അടക്കമുള്ളവർ; വയനാട്ടിലെ രാത്രിയാത്രാ നിരോധനം പിൻവലിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അനുവദിക്കില്ല

01 OCTOBER 2019 05:28 PM IST
മലയാളി വാര്‍ത്ത

വയനാട്ടിലെ രാത്രിയാത്രാ നിരോധനം പിൻവലിക്കണമെന്ന ആവശ്യം കേന്ദ്ര സർക്കാർ അനുവദിക്കില്ല. രാഹുൽ ഗാന്ധിക്കും പിണറായി വിജയനും ഇക്കാര്യത്തിൽ ഒരു സഹായവും നൽകേണ്ടെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം.

രാഹുൽ ഗാന്ധി മുഖ്യമന്ത്രിയെ കണ്ടു. രാത്രി യാത്രാ തിരോധനം ശരിയല്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. സുപ്രീം കോടതി നിയോഗിച്ച സബ്കമ്മിറ്റി ബന്ദിപൂരിൽ പാലം നിർമ്മിക്കാൻ കേരള - കർണാടക സർക്കാരുകളോട് നിർദ്ദേശിച്ചു. ഇതിന് 250 കോടി ബജറ്റിൽ സംസ്ഥാന സർക്കാർ അനുവദിച്ചു. ഒടുവിൽ കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോൾ പകൽ യാത്രയും നിരോധിക്കണമെന്ന് ആവശ്യം ഉയർന്നു. കർണാടകവും തമിഴ്നാടും ഇതിനോട് യോജിച്ചു.

രാത്രിയാത്ര നിരോധനത്തെ കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യന്ത്രിയെ കാണാൻ കേരള മന്ത്രിതല സമിതി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമയം അനുവദിച്ചില്ല. കേന്ദ്ര പരിസ്ഥിതി മന്ത്രിയും കേരളത്തോട് അനുകൂല നിലപാട് സ്വീകരിച്ചില്ല. സമാന സംഭവങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും ഉണ്ടായിട്ടുണ്ട്. എന്നാൽ സമാന്തര പാതക്ക് ഉള്ള സാധ്യതയാണ് സർക്കാർ ആലോചിച്ചിരുന്നു. എന്നാൽ മുത്തങ്ങയിൽ നിന്ന് ഗുണ്ടൽപേട്ടിലെത്തണമെങ്കിൽ 160 കിലോമീറ്റർ യാത്ര ചെയ്യണം. ഇത് നാട്ടുകാർ അംഗീകരിക്കുന്നില്ല . ഒക്ടോബർ 14 ന് കേസ് വീണ്ടും പരിഗണിക്കും. അതിനു മുമ്പ് കർണാടകവുമായി ചർച്ച നടത്തണം. എന്നാൽ അതിനുള്ള സമയം പോലും കർണാടകം അനുവദിച്ചിട്ടില്ല.

കേന്ദ്രസർക്കാർ പൂർണമായും കേരളത്തിന് അനുകൂലമല്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ദേശീയ പാത 766 പൂർണമായും അടയ്ക്കണമെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. കർണാടകവും തമിഴ് നാടും ഇതിനോട് യോജിച്ചു. മാനന്തവാടിയിലൂടെ കടന്നു പോകുന്ന സമാന്തര പാത സമരക്കാർ അംഗീകരിക്കില്ല. പത്ത് വർഷം കൊണ്ട് രാത്രിയാത്രാ നിരോധനം തങ്ങൾക്കുണ്ടായ ബുദധിമുട്ട് ചെറുതല്ലെന്ന് സമരക്കാർ വാദിക്കുന്നു. വ്യാഴാഴ്ച രാഹുൽ ഗാന്ധി സമരപന്തൽ സന്ദർശിക്കും.

പകൽ കൂടി പാത അടച്ചാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടിലാകുമെന്ന് സമരക്കാർ പറയുന്നു. ദില്ലിയിൽ നടക്കുന്ന ചർച്ചകളിൽ ഫലമുണ്ടാകില്ലെന്ന് സമരകാർക്കറിയാം. വയനാട്ടിലെ ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും രാഷ്ട്രീയം കളിക്കുകയാണ്. സുപ്രീം കോടതിയുടെ തീരുമാനത്തിന് അപ്പുറത്തേക്ക് പോകാനാവില്ലെന്നാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാട്. കർണാടകവും തമിഴ്നാടും പിന്തുടരുന്ന കേരള വിരുദ്ധ സമീപനം കേന്ദ്രസർക്കാരിന് ഊർജം പകരുന്നു. അത് മുഖ്യമന്ത്രിയും നിധിൻ ഗഡ്ഗരിയും തമ്മിലുള്ള ചർച്ചയിലൂടെ പരിഹരിക്കുമെന്ന് കരുതാനാവില്ല.

രാത്രി യാത്രാ നിരോധനം പിൻവലിച്ച് രാഹുൽ ഗാന്ധിക്ക് മൈലേജ് ഉണ്ടാക്കി കൊടുക്കാൻ കേന്ദ്ര സർക്കാർ തയ്യാറല്ല. രാഹുൽ ഗാന്ധിയല്ല മറ്റാരെങ്കിലുമായിരുന്നു വയനാട് എം.പിയെങ്കിൽ കാര്യം നടക്കുമായിരുന്നു എന്നാണ് ആക്ഷേപം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (8 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (8 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (8 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (8 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (8 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (13 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (14 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (14 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (15 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (15 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (16 hours ago)

Malayali Vartha Recommends