Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കും മുമ്പ് നഷ്ടപരാഹിരം നല്‍കുന്നതിനായി ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്

01 OCTOBER 2019 01:35 PM IST
മലയാളി വാര്‍ത്ത

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കും മുമ്പ് നഷ്ടപരാഹിരം നല്‍കുന്നതിനായി ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. റിയല്‍ എസ്റ്റേറ്റ് രംഗത്തെ വലിയ ചതിക്കുഴികളിലേക്കുള്ള ചൂണ്ടുപലകയാണ് മരട്. സംസ്ഥാനത്ത് ഇത്തരത്തില്‍ നിരവധി ബില്‍ഡര്‍മാര്‍ ഉടമകളെ പറ്റിച്ചതായി സംശയം ഉയര്‍ന്നിട്ടുണ്ട്. മരട് മുന്‍സിപാറ്റിയിലെ രേഖകള്‍ പ്രകാരം 343 ഫ്‌ലാറ്റുകളില്‍ 191ന്നും ബില്‍ഡര്‍മാരുടെ ഉടമസ്ഥതയിലാണ്. പകുതിയിലധികം ഉടമകളും പണം മുഴുവന്‍ നല്‍കിയിട്ടും ഉടമസ്ഥാവകാശം തങ്ങളുടെ പേരിലാക്കാന്‍ താല്‍പര്യം കാട്ടിയുമില്ല. അതെന്താണെന്ന് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂ.

ഉടമസ്ഥാവകാശം ഇല്ലാത്തവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനുള്ള സാധ്യത വളരെ കുറവാണ്. റവന്യൂ രേഖകള്‍ പ്രകാരം ആരാണോ ഫ്‌ലാറ്റിന്റെ ഉടമ, അവര്‍ക്കേ നഷ്ടപരിഹാരം ലഭിക്കൂ. അങ്ങനെയെങ്കില്‍ മരടിലെ വിഷയം കൂടുതല്‍ സങ്കീര്‍ണമാകും. ബില്‍ഡര്‍മാരുടെ അക്കൗണ്ടും മറ്റ് ആസ്തികളും സര്‍ക്കാര്‍ മരവിപ്പിച്ചിട്ടുണ്ടെങ്കിലും പകുതിയിലധികം ഫ്‌ലാറ്റുകള്‍ അവരുടെ തന്നെ പേരിലായതിനാല്‍ വലിയ നഷ്ടപരിഹാര തുക നല്‍കുന്നതില്‍ നിന്ന് അവര്‍ക്ക് തടിതപ്പാം. അപ്പോഴും 152 പേര്‍ക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. മുനിസിപ്പാലിറ്റി രേഖകള്‍ പ്രകാരം ജയിന്‍ കോറല്‍ കോവിലെ 122 അപ്പാര്‍ട്ട്‌മെന്റുകളും ബില്‍ഡര്‍മാരുടെ ഉടമസ്ഥതയിലാണ്. ഉടമകള്‍ക്ക് ബില്‍ഡര്‍മാര്‍ കൈവശ അവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല.

എച്ച് ടു ഒ ഹോളി ഫെയ്ത്ത് അപ്പാര്‍ട്ട്‌മെന്റില്‍ 49 ഫ്‌ലാറ്റുകളാണ് ബില്‍ഡര്‍മാരുടെ പേരില്‍ ഇപ്പോഴുമുള്ളത്. ഇവിടെയൊക്കെ യഥാര്‍ത്ഥ അവകാശികളാണ് താമസിക്കുന്നത്. ആല്‍ഫാ സെറിന്ഡ ബില്‍ഡര്‍മാരുടെ പേരില്‍ 11ഉം ഗോള്‍ഡന്‍ കായലോരം ബില്‍ഡര്‍മാരുടെ ഉടമസ്ഥതയില്‍ ഒന്‍പതും ഫ്‌ലാറ്റുകളുണ്ട്. ബില്‍ഡര്‍മാരുടെ ആസ്തികള്‍ മരവിപ്പിച്ച ശേഷം ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. ആദ്യം സര്‍ക്കാര്‍ 25 ലക്ഷം വീതം നഷ്ടപരിഹാരം നല്‍കണമെന്നും പിന്നീട് ആ തുക കണ്ട് കെട്ടിയ സ്വത്തുകളില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കണമെന്നുമാണ് വ്യവസ്ഥ. നിലവിലെ സാഹചര്യം അനുസരിച്ച് പണം വാങ്ങി ഫ്‌ലാറ്റുകള്‍ വാങ്ങിയ പകുതിയോളം പേര്‍ക്ക് നഷ്ടപരിഹാരത്തിന് യോഗ്യതയില്ലാത്ത സ്ഥിതിയാണുളളത്.

ഇത് മനസിലാക്കി ചില ഫ്‌ലാറ്റ് ഉടമകള്‍ ഈ വിഷയം മരട് മുന്‍സിപ്പാലിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉടമസ്ഥാവകാശം ഇല്ലാത്തവരുടെ പക്കല്‍ ഫ്‌ലാറ്റ് വില്‍ക്കുന്നതിന് അടക്കമുള്ള രേഖകള്‍ ഉണ്ട്. ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി ആദ്യം പരിഗണിക്കുക ഈ പ്രശ്‌നമായിരിക്കും. കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്ലാത്ത ഫ്‌ലാറ്റ് ഉടമകള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ റിയല്‍എസ്റ്റേറ്റ് വഞ്ചനയാണ് മരടില്‍ നടന്നിരിക്കുന്നത്. ഉടമകളില്‍ പലരും ഉയര്‍ന്ന നിരക്കില്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങിയ ശേഷം വിലകുറച്ച് രജിസ്‌ട്രേഷന്‍ നടത്തിയതായും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ഇവര്‍ വാങ്ങിയ യഥാര്‍ത്ഥ വില നഷ്ടപരിഹാരമായി ലഭിക്കുകയുമില്ല.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (8 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (8 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (8 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (8 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (8 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (13 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (14 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (14 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (15 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (15 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (16 hours ago)

Malayali Vartha Recommends