Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ശബരിമലക്ക് ഇത്തവണയും സർക്കാർ വക കിടിലൻ പണി ; ശബരിമലയില്‍ ദുരന്തനിവാരണത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി 25 ലക്ഷംരൂപ ആവശ്യപെട്ട കളക്ടർക്ക് സർക്കാർ അനുവദിച്ചത് 10ലക്ഷം രൂപ

01 OCTOBER 2019 04:44 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ദുരന്തനിവാരണത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി 25 ലക്ഷംരൂപ ആവശ്യപെട്ട കളക്ടർക്ക് സർക്കാർ അനുവദിച്ചത് 10ലക്ഷം രൂപ. മകരവിളക്കുകാലത്ത് ഒരേസമയം ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയില്‍ എത്തുന്നത്. ഈ സമയത്ത് ദുരന്തങ്ങളുണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. അതിനാലാണ് അടുത്ത മകര വിളക്ക് കാലത്ത് ദുരന്തനിവാരണ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സന്നിധാനം, പമ്ബ, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച്‌ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തനത്തിനായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടത്.

എന്നാല്‍ ദുരന്തനിവാരണ അതോറിട്ടിയുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 10ലക്ഷം രൂപ മാത്രം അനുവദിക്കാമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. ഈ തുക ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിനല്ലാതെ ഉപയോഗിക്കരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. പത്തനം തിട്ട ജില്ലാ കളക്ടര്‍ വിനിയോഗ സര്‍ട്ടിഫിക്കറ്റ് സര്‍ക്കാരിലേക്ക് സമയ ബന്ധിതമായി സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.

അതേസമയം ശബരിമല തീര്‍ത്ഥാടനത്തിന് 48 ദിവസം മാത്രം ബാക്കി നിൽക്കെ, തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും ഭീഷണിയുള്ളതിനാല്‍ അത്യാധുനിക സുരക്ഷാ ഉപകരണങ്ങള്‍ ശബരിമലയിലേക്ക് വാങ്ങാനായി പൊലീസ് ടെണ്ടര്‍ നല്‍കിയിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന ശബരിമലയില്‍ പഴുതടച്ച സുരക്ഷ ഒരുക്കുക ശ്രമകരമാണ്. ഭക്തരുടെ പ്രതിഷേധത്തിന്റെ മറവില്‍ ദേശവിരുദ്ധ ശക്തികള്‍ ശബരിമലയില്‍ കടന്ന്കയറാന്‍ ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മണ്ഡലകാലത്തിന് മാസങ്ങള്‍ ശേഷിക്കെ പൊലീസ് മുന്നൊരുക്കങ്ങള്‍ തുടങ്ങിയത്. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എക്‌സ്‌പ്ലോസീവ് ഡിറ്റക്ടറുകള്‍, പോര്‍ട്ടബിള്‍ എക്‌സ് റേ മെഷിനുകള്‍, വാഹനങ്ങളുടെ അടിഭാഗം പരിശോധിക്കുന്ന ബോട്ടം ഇന്‍സ്‌പെക്ഷന്‍ മെഷിനുകള്‍ ഇവ വാങ്ങുന്നതിനുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. ശബരിമലയിലെ സുരക്ഷയ്ക്ക് വേണ്ടിയാണിതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

വിദേശ നിര്‍മിത ഉത്പന്നങ്ങളും പൊലീസ് വാങ്ങും. ശബരിമലയിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കും. വാഹനത്തിനകത്തോ, പുറത്തോ, അടിയിലോ എന്തെങ്കിലും തരത്തിലുള്ള സ്‌ഫോടക വസ്തുക്കള്‍ ഉണ്ടോ എന്ന് പരിശോധിക്കും ബോട്ടം സ്‌കാന്‍ ഇതുവരെ ശബരിമലയില്‍ ഉപയോഗിച്ചിട്ടില്ല. വരുന്ന മണ്ഡലകാലത്ത് യുവതീപ്രവേശനം അടക്കമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നടക്കം യുവതികള്‍ ഇത്തവണയും എത്തിയേക്കും. കാശ്മീര്‍ പ്രശ്‌നം അടക്കം നിലവിലുള്ളതിനാല്‍ തീവ്രവാദ ഭീഷണിയും മാവോയിസ്റ്റുകളുടെ ആക്രമണവും തള്ളിക്കളയാനാകില്ല. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. അവിടെ മുതല്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളുണ്ടാകും. കൂടുതല്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കും.

യുവതി പ്രവേശനത്തെ എതിര്‍ത്ത് വിശ്വാസികള്‍ ഒന്നടങ്കം രംഗത്തു വന്ന സാഹചര്യത്തില്‍ ശബരിമലയില്‍ നിന്നും പരിസരത്തും നിന്നും വിശ്വാസികളെ കൂടുതല്‍ നേരം തങ്ങാന്‍ അനുവദിക്കാത്ത രീതിയില്‍ മാറ്റത്തിനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ശബരിമല ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടി ക്രമങ്ങളും ആരംഭിച്ചു.

ഡിജിലൈസ്ഡ് പില്‍ഗ്രിം മാനേജ്‌മെന്റ് സിസ്റ്റമെന്ന പേരില്‍ പൊലീസും ദേവസ്വവും കെ എസ് ആര്‍ ടി സിയും ചേര്‍ന്നാണ് പുതിയ പദ്ധതി സജ്ജമാക്കുന്നത്. ഭാവിയില്‍ ശബരിമല ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുകയാണ് ലക്ഷ്യം. ശബരിമലയാത്ര- ദര്‍ശനം-താമസം, വഴിപാടുകള്‍, സംഭാവന എന്നിവയെല്ലാം പൊലീസിന്റെ പുതിയ സൈറ്റു വഴി മാത്രം ബുക്ക് ചെയ്യാവുന്ന തരത്തില്‍ ക്രമീകരിക്കും. ഓരോ ഭക്തര്‍ക്കും ദര്‍ശനത്തിന് ലഭിക്കുന്ന സമയത്തിന് തന്നെ സന്നിധാനത്തെത്തിക്കാനുള്ള യാത്ര സൗകര്യം കെഎസ്ആര്‍ടിസി ഒരുക്കും. ദര്‍ശനത്തിന് പ്രത്യേക ക്യൂവും ഉണ്ടാകും. ഓണ്‍ ലൈന്‍ ബുക്ക് ചെയ്തുവരുന്നവര്‍ക്കായിരിക്കും യാത്രയ്ക്കും ദര്‍ശനത്തിനുമെല്ലാം മുന്‍ഗണന. ഓണ്‍ലൈന്‍ ബുക്ക് ചെയ്തുവരുന്നവര്‍ സന്നിധാനത്ത് തങ്ങുന്നതിന് സമയപരിധി നിശ്ചയിക്കുമെന്നും ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ അറിയിച്ചിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (8 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (8 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (8 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (8 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (8 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (14 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (14 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (14 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (15 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (15 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (16 hours ago)

Malayali Vartha Recommends