Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കെ.സുരേന്ദ്രനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ 240 കേസുകളില്‍ കുടുക്കിയെങ്കിലും അതുകൊണ്ടൊന്നും കോന്നി ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തളയ്ക്കാനാവില്ല

01 OCTOBER 2019 04:20 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ ആചാരസംരക്ഷണത്തിനിറങ്ങിയ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ എല്‍.ഡി.എഫ് സര്‍ക്കാര്‍ 240 കേസുകളില്‍ കുടുക്കിയെങ്കിലും അതുകൊണ്ടൊന്നും കോന്നി ഉപതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തളയ്ക്കാനാവില്ല. സുരേന്ദ്രനെ കൊണ്ട് കോന്നിയില്‍ താമര വിരിയിപ്പിക്കാന്‍ ആര്‍.എസ്.എസ് എല്ലാ ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വ്യത്യാസം മൂവായിരം വോട്ടിന് അടുത്താണ്. സുരേന്ദ്രന് 46,946 വോട്ട് കിട്ടി. അതായത് 32.47 ശതമാനം വോട്ട്. 2014ല്‍ ഇതേ സ്ഥാനത്ത് 18,222 വോട്ടേ ലഭിച്ചിരുന്നുള്ളൂ. ബി.ജെ.പിക്ക് എല്‍.ഡി.എഫുമായി 0.3% വോട്ടിന്റെ വ്യത്യാസമേ മണ്ഡലത്തില്‍ ഇപ്പോഴുള്ളൂ. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ചുള്ള കണക്കാണിത്.

അതിനാല്‍ ബി.ജെ.പിയുടെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്. പത്തനംതിട്ടയിലെ സുരേന്ദ്രന്റെ റാലിയില്‍ കെ.സുരേന്ദ്രന്‍ പങ്കെടുത്തപ്പോള്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്. കെ. സുരേന്ദ്രന്റെ പേരില്‍ 240 പോലീസ് കേസുകള്‍ ഉണ്ടെന്നാണ് സാക്ഷ്യപത്രം. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ സ്വന്തം പേരിലുള്ള സ്ഥാനാര്‍ഥിയാണ് കെ. സുരേന്ദ്രന്‍. ഉപതിരഞ്ഞെടുപ്പുമായി ബന്ധപെട്ട് വരണാധികാരിക്ക് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് കേസുകളുടെ വിവരം ഉള്ളത്. മിക്കതും കോടതിയുടെ പരിഗണനയിലാണ് . പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും കെ സുരേന്ദ്രന്റെ പേരില്‍ കേസുണ്ട്.

കാസര്‍കോട് 33, കണ്ണൂര്‍ 1, കോഴിക്കോട് 2, വയനാട് 1, മലപ്പുറം 1, തൃശ്ശൂര്‍ 6, എറണാകുളം 13, ഇടുക്കി 17, ആലപ്പുഴ 56, കോട്ടയം 8, പത്തനംതിട്ട 30, കൊല്ലം 68, തിരുവനന്തപുരത്ത് മൂന്ന് എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുരേന്ദ്രനെ അറസ്റ്റ് ചെയ്തതോടെയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മറ്റ് കേസുകള്‍ കുത്തിപ്പൊക്കിയത്. വധശ്രമം, കലാപശ്രമം, സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് കെ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. നെയ്യാറ്റിന്‍കര മുതല്‍ കാസര്‍കോട് വരെയുള്ള കോടതികളില്‍ സുരേന്ദ്രനെതിരെ കോസുകളുണ്ട്.

ശബരിമല സമരത്തില്‍ സുരേന്ദ്രന്‍ ഇടപെട്ടതോടെയാണ് ജനപിന്തുണ വര്‍ദ്ധിച്ചത്. പത്തനംതിട്ട ലോക്‌സഭാതെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കണമെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും മുമ്പായിരുന്നു അത്. സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തില്‍ ഫഌക്‌സുകള്‍ നിറഞ്ഞതോടെ നേതൃത്വം അദ്ദേഹത്തെ കളത്തിലിറക്കുകയായിരുന്നു. രണ്ട് ലക്ഷത്തി 97,000 വോട്ടാണ് അദ്ദേഹം നേടിയത്. അത് ബി.ജെ.പിയുടെ, മണ്ഡലത്തിലെ റെക്കോഡ് വോട്ടാണ്. മൂന്നാംസ്ഥാനത്തേക്ക് പോയെങ്കിലും വോട്ടിംഗ് ശതമാനത്തിലുണ്ടായ വര്‍ദ്ധന ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയത്. അതും കോന്നി മണ്ഡലത്തിലെ ഈഴവ വോട്ടുകളുടെ സാനിധ്യവും സുരേന്ദ്രന് അനുകൂലമാകുമെന്നാണ് ആര്‍.എസ്.എസിന്റെ കണക്ക് കൂട്ടല്‍.  

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (8 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (8 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (8 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (8 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (8 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (13 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (14 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (14 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (15 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (15 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (16 hours ago)

Malayali Vartha Recommends