Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

പാലാരിവട്ടം പാലം നിര്‍മാണത്തെ കുറിച്ച് ആലോചന ആരംഭിച്ചപ്പോള്‍ തന്നെ അഴിമതി നടത്താനുള്ള ഗൂഢാലോചന തുടങ്ങിയിരുന്നെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു

01 OCTOBER 2019 04:40 PM IST
മലയാളി വാര്‍ത്ത

പാലാരിവട്ടം പാലം നിര്‍മാണത്തെ കുറിച്ച് ആലോചന ആരംഭിച്ചപ്പോള്‍ തന്നെ അഴിമതി നടത്താനുള്ള ഗൂഢാലോചന തുടങ്ങിയിരുന്നെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.ഡി.എഫ് നേതൃത്വം ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായി. പാലത്തിന്റെ നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത ആര്‍.ഡി.എസ് എന്ന കമ്പനി ആദ്യം 47 കോടി രൂപയാണ് ടെണ്ടറില്‍ രേഖപ്പെടുത്തിയിരുന്നത്. അതിന്റെ രേഖകള്‍ വിജിലന്‍സ് കണ്ടെത്തി. ചെറിയാന്‍ വര്‍ക്കി എന്ന കമ്പനി 42 കോടിയാണ് ടെണ്ടര്‍ തുക നല്‍കിയിരുന്നത്. അതില്‍ 42 കോടിയില്‍ താഴെ ടെണ്ടര്‍ തുക നല്‍കാന്‍ ആര്‍.ഡി.എസിനോട് ആവശ്യപ്പെട്ടു. പിന്നീട് ആര്‍.ഡി.എസ് ടെണ്ടര്‍ രേഖകള്‍ തിരുത്തിയെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

പാലം നിര്‍മാണത്തിനിടെ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു. അതിലുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്നാണ് പുറത്ത് വന്നത്. നിര്‍മാണം നടന്ന സമത്ത് ടി.ഒ സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങിയതിന്റെ തെളിവുകളും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2012- 2014ല്‍ ടി ഒ സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ മകന്റെ പേരില്‍ 6.68 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. മൂന്നു കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനന് നല്‍കിയത്. അതില്‍ രണ്ടുകോടി രൂപ കള്ളപ്പണമാണെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2014 ഒക്ടോബര്‍ ഒന്നിന് മകന്റെ പേരില്‍ വാങ്ങിയ ഭൂമിക്ക് പണം എവിടെ നിന്നാണ് സംഘടിപ്പിച്ചതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ടി.ഒ സൂരജ് കുറ്റസമ്മതം നടത്തിയത്. കരാര്‍ കമ്പനിയില്‍ നിന്ന് സൂരജ് കോഴ വാങ്ങി എന്ന് തെളിയിക്കുന്നതിനായാണ് വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

നിര്‍മാണ കമ്പനിക്ക് മുന്‍മന്ത്രി ഇബ്രാഹീംകുഞ്ഞിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍കൂര്‍ പണം നല്‍കിയ സമയത്ത് തന്നെയാണ് ഈ വസ്തുവകകള്‍ വാങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പലിശരഹിതമായി പണം നല്‍കണമെന്നാണ് വി.കെ ഇബ്രാഹീംകുഞ്ഞ് നിര്‍ദ്ദേശിച്ചതെങ്കിലും താന്‍ ഇടപെട്ട് പലിശ വാങ്ങിയെന്നാണ് ടി.ഒ സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആ സമയം 11 മുതല്‍ 14 ശതമാനം വരെ പലിശ ഈടാക്കിയരുന്നു. പക്ഷെ, സര്‍ക്കാര്‍ ഏഴ് ശതമാനം മാത്രമാണ് നിര്‍മാണകമ്പനിയില്‍ നിന്ന് ഈടാക്കിയത്. അതിലൂടെ പൊതുഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷണം രാഷ്ട്രീയനേതാക്കളിലേക്ക് നീങ്ങണമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചെങ്കിലും വി കെ ഇബ്രാഹിംകുഞ്ഞിന് അഴിമതിയില്‍ പങ്കുണ്ടോ എന്ന് തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

പാലം തകര്‍ന്നതിന് ആരാണ് ഉത്തരവാദി? ആര്‍ക്കൊക്കെ എതൊക്കെ ഘട്ടത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കണമെന്നും അന്വേഷണ പുരോഗതി അപ്പപ്പോള്‍ അറിയിക്കണമെന്നും ഹൈക്കോടതി രണ്ടാഴ്ചമുമ്പ് ആവശ്യപ്പെട്ടതോടെയാണ് യു.ഡി.എഫ് ആങ്കയിലായത്. ഒരു ഘട്ടത്തില്‍ വി.കെ ഇബ്രാഹീംകുഞ്ഞിനെ അറസ്റ്റ് ചെയ്യുമോ എന്ന അവസ്ഥവരെ ഉണ്ടായി. മതിയായ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് മതി എന്ന നിലപാടിലാണ് സര്‍ക്കാര്‍. കേസ് രാഷ്ട്രീയ ആയുധമാക്കുകയാണെന്നും വി.കെ ഇബ്രാഹീംകുഞ്ഞിനെതിരെ തെളിവുകള്‍ ഇല്ലെന്നും യു.ഡി.എഫ് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോയേക്കാം എന്ന ഭയം അവര്‍ക്കുമുണ്ട്. കേസിലെ ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍, മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍, നാലാം പ്രതി ടി ഒ സൂരജ് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ എതിര്‍ത്താണ് വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (18 minutes ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (44 minutes ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (1 hour ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (1 hour ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (2 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (2 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (2 hours ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (3 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (3 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (3 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (4 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (11 hours ago)

Malayali Vartha Recommends