Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചതില്‍ നിര്‍ണായകമായ ഘടകക്ഷി ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടാന്‍ ഒരുങ്ങുന്നതായി സൂചന

01 OCTOBER 2019 04:43 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ വോട്ട് വിഹിതം വര്‍ദ്ധിപ്പിച്ചതില്‍ നിര്‍ണായകമായ ഘടകക്ഷി ബി.ഡി.ജെ.എസ് എന്‍.ഡി.എ വിടാന്‍ ഒരുങ്ങുന്നതായി സൂചന. മോദി സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലേറിയിട്ടും തരാമെന്ന് പറഞ്ഞിരുന്ന ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ വൈകുന്നതിനെ തുടര്‍ന്നാണ് തീരുമാനം എന്നറിയുന്നു. ഇതില്‍ അതൃപ്തിയുമായി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി ബാബു രംഗത്തെത്തി. മൂന്ന് മുന്നണികളും ബി.ഡി.ജെ.എസിന് ഒരു പോലെയാണെന്നും ആന കൊടുത്താലും ആശ കൊടുക്കരുതെന്നും അദ്ദേഹം പരിഹസിച്ചു. മുന്നണി ബന്ധം ഉലഞ്ഞതോടെയാണ് പാലായില്‍ പാലം വലിച്ചതും ബി.ജെ.പിയുടെ പെട്ടിയില്‍ നിന്ന് ആറായിരത്തോളം വോട്ട് ചോര്‍ന്നൊലിച്ചതും. അതേക്കുറിച്ച് പ്രതികരിക്കാന്‍ പോലും ബി.ഡി.ജെ.എസ് നേതാക്കള്‍ തയ്യാറായില്ല.

ബിഡിജെഎസ് ശക്തി അളക്കാന്‍ ഈ ഉപതെരഞ്ഞെടുപ്പുകള്‍ ധാരാളം എന്നാണ് ടി.വി ബാബുവിന്റെ ഫെയിസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. നിലപാടുകള്‍ തുറന്നു പറയും, ധീരമായി മുന്നേറും. ആര്‍ക്കും ഭാരവും ബാദ്ധ്യതയുമാകാതെ രാഷ്ട്രീയ മുന്നേറ്റത്തിന് കേരളത്തില്‍ ധാരാളം ഇടമുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദരിദ്ര ജനതക്ക് അധികാര വസരങ്ങള്‍ പങ്കിടാന്‍ മൂന്നു മുന്നണികളും തയ്യാറല്ല.ബി ഡി ജെ എസിനു മുന്നില്‍ മൂന്നു മുന്നണിയും ഒരു പോലെയാണ്. അവരുടെ ദാസ്യവേലക്ക് ഇരന്നു നില്‍ക്കണമെന്ന അഹങ്കാരത്തെ ഭേദിക്കുകയാണ് ഞങ്ങളുടെ മൗലികമായ ചുമതല. അതിനു വൈകിയത് ഞങ്ങളുടെ മാത്രം കുറ്റമാണ്. ബി ഡി ജെ എസ് സ്വന്തം അനുഭവത്തിലൂടെ പഠിച്ചു കൊണ്ടിരിക്കുന്നു. ലോകാരാധ്യരായി ഉയര്‍ന്നു വന്ന നരേന്ദ്ര മോഡിജി യോടും അമിത്ഷാ ജിയോടും ഓര്‍മ്മിപ്പിക്കാനുള്ളത് ഇത്രമാത്രം ' ആനയെ കൊടുത്താലും ആശകൊടുക്കരുതേ ' ബി ഡി ജെ എസ് അണികള്‍ ക്ഷമാപൂര്‍വ്വം കാത്തിരിക്കുക. അഭിമാനകരമായ രാഷ്ട്രീയ അദ്ധ്വാനത്തിന് തയ്യാറാവുക - എന്ന് പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അരൂര്‍ നിയമസഭാ സീറ്റ് ബി.ഡി.ജെ.എസിന്റെയാണെങ്കിലും ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ആദ്യമേ വ്യക്തമാക്കി. പകരം ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയെങ്കിലും തുഷാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാരും ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നില്ല. യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബുവാണ് സ്ഥാനാര്‍ത്ഥി. ഈഴവ വോട്ടുകള്‍ ഏറെ നിര്‍ണായകമായ അരൂരില്‍ മനു സി.പുളിക്കലിനെയാണ് സി.പി.എം കളത്തിലിറക്കിയിരിക്കുന്നത്. അത് വെള്ളാപ്പള്ളി നടേശന്റെ കൂടെ വിശ്വാസ്യത കണക്കിലെടുത്താണെന്നാണ് പരസ്യമായ രഹസ്യമാണ്. കോണ്‍ഗ്രസ് ഷാനിമോള്‍ ഉസ്മാനെ സ്ഥാനാര്‍ത്ഥിയാക്കിയെങ്കിലും കടുത്ത മത്സരമാണ് നടക്കുന്നത്.

പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ ജയിലില്‍ ആയപ്പോള്‍ ബി.ജെ.പി സംസ്ഥാന നേതാക്കളാരും ഇടപെടാത്തതിലുള്ള അതൃപ്തി അവര്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു. തുഷാറിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നതെന്ന് ബി.ജെ.പി നേതാവ് ശ്രീധരന്‍പിള്ള ആരോപിച്ചെങ്കിലും തുഷാര്‍ അത് തള്ളിക്കളഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് തുഷാറിന് വേണ്ടി ഇടപെട്ടത്. അക്കാര്യം തുഷാര്‍ പരസ്യമായി പറയുകയും ചെയ്തു. ബി.ഡി.ജെ.എസുമായുള്ള ബന്ധം കൊണ്ടല്ല കേരളത്തില്‍ ബി.ജെ.പിയുടെ വോട്ട് വിഹിതം കൂടിയത് എന്ന നിലപാടിലായിരുന്നു കേന്ദ്രനേതൃത്വം. എന്നാല്‍ പാലായിലെ കണക്കുകള്‍ അത് തെറ്റാണെന്ന് തെളിയിക്കുന്നു. അരൂരിലും കോന്നിയിലും അത് ആവര്‍ത്തിക്കാനാണ് ബി.ഡി.ജെ.എസ് ഉദ്ദേശിക്കുന്നതെന്ന് അറിയുന്നു.

വെള്ളാപ്പള്ളി നടേശന്റെ സി.പി.എം അനുകൂല നിലപാടുകള്‍ ബി.ഡി.ജെ.എസിനെ ഇടത് പാളയത്തില്‍ എത്തിച്ചേക്കുമെന്ന് അറിയുന്നു. അതേസമയം എന്ത് വിട്ട് വീഴ്ചകള്‍ക്കും യു.ഡി.എഫും തയ്യാറായേക്കുമെന്ന് അറിയുന്നു. കാരണം കേരളാ കോണ്‍ഗ്രസിലെ തമ്മിലടി കോണ്‍ഗ്രസിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. വേണ്ടിവന്നാല്‍ മുന്നണിയില്‍ നിന്ന് ഒഴിവാക്കുമെന്ന ഭീഷണിയും കോണ്‍ഗ്രസ് നേതാക്കള്‍ മുഴക്കിയിട്ടുണ്ട്. അതുകൊണ്ട് ബി.ഡി.ജെ.എസ് നിര്‍ണായക ശക്തിയാകുമോ എന്ന് കാത്തിരുന്ന് കാണാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (8 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (8 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (8 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (8 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (8 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (13 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (14 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (14 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (15 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (15 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (16 hours ago)

Malayali Vartha Recommends