ചെറിയ നിരത്തുകള്‍ക്ക് അനുയോജ്യമായ എഫ്.ആര്‍.വി എത്തി! ഇനി തീ കെടുത്താന്‍ എവിടെ ആയാലും ഇവനെത്തും!

രക്ഷാപ്രവര്‍ത്തനത്തിന് ചെറുതും ഇടുങ്ങിയതുമായ വഴിയിലൂടെ ഫയര്‍ഫോഴ്‌സിന് കടന്നെത്താന്‍ പറ്റുന്നില്ലെന്ന പ്രശ്‌നം അവസാനിക്കുന്നു. ചെറിയ നിരത്തുകളിലേക്ക് അനുയോജ്യമായ ഫയര്‍ഫോഴ്‌സ് വാഹനം തൃശൂരിലെത്തി.
ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍ അഥവാ എഫ്.ആര്‍.വി എന്ന ചെറിയ ഫയര്‍ എന്‍ജിന്‍ അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് ദീര്‍ഘനാളത്തെ പ്രശ്‌നത്തിന് പരിഹാരമായി ലഭിച്ചിരിക്കുകയാണ്.
തീപിടിത്തമുണ്ടാകുമ്പോഴോ മറ്റെന്തെങ്കിലും അപകടമുണ്ടാകുമ്പോഴോ പലപ്പോഴും ഇടുങ്ങിയ വഴികളിലൂടെയും ചെറിയ കെട്ടിടങ്ങളിലേക്കുള്ള വഴിയിലൂടെയും രക്ഷാപ്രവര്‍ത്തനത്തിന് എത്തിച്ചേരാന്‍ സാധിക്കാറില്ല. എഫ്.ആര്‍.വി ആ പ്രശ്‌നത്തിനുള്ള പുതിയ പരിഹാരമാണ്.
400 ലിറ്റര്‍ വെള്ളവും 50 ലിറ്റര്‍ ഫോമും നിറയ്ക്കാന്‍ കഴിയുന്ന ടാങ്കാണ് വണ്ടിയിലുള്ളത്.
ഇതോടൊപ്പം മരം മുറിക്കാനാവശ്യമായ ചെയിന്‍സോ, ലോഹങ്ങള്‍ മുറിക്കാനാവശ്യമായ ഹൈഡ്രോളിക് ഉപകരണങ്ങള്‍ എന്നിവയും വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. വണ്ടിയുടെ ഫ്‌ലാഗ് ഓഫ് തൃശൂര്‍ ജില്ല ഫയര്‍ ഓഫീസര്‍ വി.കെ.ഋതീജ് നിര്‍വഹിച്ചു.
https://www.facebook.com/Malayalivartha






















