രണ്ടുവർഷത്തെ പ്രണയത്തിനൊടുവിൽ ഒളിച്ചോട്ടം; കാമുകൻ പോക്സോ കേസിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ വീണ്ടും അടുപ്പത്തിലായി; കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കമിതാക്കളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിതുര വാവറക്കോണത്ത് അറാഫത്ത് (26), ഷിയാന (16) എന്നിവരെയാണ് വാടകവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു.
കഴിഞ്ഞ വര്‍ഷം അറാഫത്ത് ഷിയാനയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോകുകയും തുടര്‍ന്ന് ഇരുവരെയും കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയില്‍ നിന്ന് പിടികൂടുകയും ചെയ്തു. അതിനുശേഷം അറാഫത്ത് പോക്സോ കേസ് പ്രകാരം മൂന്ന് മാസം ജയിലിലായി. ഷിയാനയെ ബന്ധുക്കള്‍ക്കൊപ്പവും വിട്ടു. ജയിലില്‍ നിന്ന് ഇറങ്ങിയതിനുശേഷം ഇരുവരും വീണ്ടും അടുപ്പത്തിലായി. 27 ന് ഇവരെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു. എന്നാൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha






















