സംസ്‌കൃത സര്‍വകലാശാലയുടെ തുറവൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ എതിരില്ലാതെ വിജയിക്കാനുളള എസ്എഫ്‌ഐ നീക്കം പൊളിഞ്ഞു

ആലപ്പുഴ, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ തുറവൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ എസ്എഫ്‌ഐയുടെ എതിരില്ലാത്ത വിജയം ഉറപ്പാക്കാന്‍ ബാലിശമായ കാരണങ്ങള്‍ നിരത്തി തന്റെ നോമിനേഷന്‍ തളളുകയായിരുന്നുവെന്നു കാണിച്ച് സ്ഥാനാര്‍ത്ഥി വിദ്യ വൈസ് ചാന്‍സലര്‍ക്കും രജിസ്ട്രാര്‍ക്കും നല്‍കിയ പരാതിയെ തുടര്‍ന്ന് വി.പി. വിദ്യയുടെ നോമിനേഷന്‍ തള്ളിയ നടപടി പിന്‍വലിക്കുവാന്‍ സര്‍വകലാശാല ഉത്തരവായി.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് വിദ്യ പത്രിക സമര്‍പിച്ചിരിക്കുന്നത്. സൂക്ഷ്മപരിശോധനയില്‍ എസ്എഫ്‌ഐ ഉന്നയിച്ച എല്ലാ വാദങ്ങളും ഏകപക്ഷീയമായി അംഗീകരിച്ചുകൊണ്ട് വിദ്യയുടെ നോമിനേഷന്‍ തള്ളിയ റിട്ടേണിംഗ് ഓഫീസര്‍ക്ക് റിവ്യൂ പെറ്റിഷന്‍ നല്‍കിയെങ്കിലും പ്രതികരണമുണ്ടായില്ലെന്നും അതിനാല്‍ സര്‍വകലാശാല വൈസ് ചാന്‍സലറെ സമീപിക്കുകയുമായിരുന്നുവെന്നും വിദ്യ പറഞ്ഞു. വ്യാഴാഴ്ച സൂക്ഷ്മപരിശോധന കഴിഞ്ഞയുടന്‍ എതിരില്ലാത്ത വിജയം ആഘോഷിച്ച് എസ്എഫ്‌ഐ പ്രകടനം നടത്തിയിരുന്നു.
കാമ്പസ് ജനാധിപത്യത്തിനായുളള പോരാട്ടത്തിലെ നിര്‍ണായകമായ വിജയമാണ് തെരഞ്ഞെടുപ്പ് നടത്താനുള്ള സര്‍വകലാശാല തീരുമാനമെന്ന് എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി പി.കെ. പ്രഭാഷ് അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha






















